വീണ്ടും മൂവായിരത്തിലധികം രൂപയുടെ കുതിപ്പ്; സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ ഇന്നലെ ഒരു ദിവസത്തെ ഇടിവിന് ശേഷം പവന്റെ വില റോക്കറ്റ് പോലെ ഇന്ന് കുതിച്ചുയർന്നു. ഒറ്റയടിക്ക് 3960 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,17,120 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവുമുയർന്ന നിലവാരത്തിലാണ് ഇന്ന് സ്വർണവില
ഗ്രാമിന് 495 രൂപ ഉയർന്ന് 14,640 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 118 ഡോളർ ഉയർന്ന് 4953 ഡോളറിലേക്ക് വർധിച്ചു. ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള സംഘർഷം, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ എന്നിവയാണ് പ്രധാനമായും സ്വർണവിലയുടെ കുതിപ്പിന് വഴിവെച്ചത്
18 കാരറ്റ് സ്വർണത്തിനും റെക്കോർഡ് കുതിപ്പാണ് ഇന്നുണ്ടായത്. ഗ്രാമിന് 410 രൂപ വർധിച്ച് 12,110 രൂപയിലെത്തി. വെള്ളി ഗ്രാമിന് 15 രൂപ ഉയർന്ന് 340 രൂപയായി

Leave a Reply