Blog

  • 200MP AI ക്യാമറയുള്ള ഫോണുകൾക്ക് വമ്പൻ കിഴിവ്; ഓണർ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു

    200MP AI ക്യാമറയുള്ള ഫോണുകൾക്ക് വമ്പൻ കിഴിവ്; ഓണർ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു

    200MP AI ക്യാമറയുള്ള ഫോണുകൾക്ക് വമ്പൻ കിഴിവ്; ഓണർ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു

    മികച്ച ഫോട്ടോകൾ പകർത്താൻ കുറഞ്ഞ വിലയിൽ ഒരു ഫോൺ വേണോ? ഓണർ (Honor) നൽകുന്ന ഈ ബ്ലാക്ക് ഫ്രൈഡേ (Black Friday) ഓഫറുകൾ അറിയുക.

    ​പ്രൊഫഷണൽ നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള സ്മാർട്ട്‌ഫോണുകൾക്ക് അവിശ്വസനീയമായ വിലക്കുറവുമായി ഓണർ (Honor) ബ്ലാക്ക് ഫ്രൈഡേ ഡീലുകൾ പ്രഖ്യാപിച്ചു. AI (നിർമ്മിത ബുദ്ധി) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറകളുള്ള മോഡലുകൾക്കാണ് പ്രധാനമായും കിഴിവുകൾ നൽകിയിരിക്കുന്നത്.

    പ്രധാന ഓഫറുകൾ:

    • മാജിക് സീരീസ് (Magic Series): ഓണറിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ മാജിക് 7 പ്രോ, മാജിക് വി5 (Magic V5) പോലുള്ള ഫോണുകൾക്ക് വമ്പിച്ച വിലക്കുറവുണ്ട്. 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും മികച്ച AI പോർട്രെയ്റ്റ് മോഡുകളും ഈ ഫോണുകളുടെ പ്രത്യേകതയാണ്.
    • ഓണർ 400 പ്രോ (Honor 400 Pro): 200MP AI സൂപ്പർ സൂം ക്യാമറയുള്ള ഈ മോഡലിന് ഫോട്ടോഗ്രാഫർമാർക്കിടയിൽ വലിയ ഡിമാൻഡാണ്. ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ ഈ ഫോൺ ആകർഷകമായ വിലയിൽ ലഭ്യമാണ്.
    • ഓണർ 200 സീരീസ്: എഐ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ മോഡലുകൾക്കും മികച്ച കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

    ​ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ക്യാമറ ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ ബ്ലാക്ക് ഫ്രൈഡേ അവസരം ഉപയോഗിക്കാം.

  • പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

    പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

    പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

    ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജന്‍. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ പഠിക്കാന്‍ പിന്നെ പാര്‍ട്ടി കാണില്ല. രാഹുല്‍ മാങ്കൂട്ടമല്ല പ്രശ്‌നം, രാഹുലിന്റെ മനോനിലയാണ്. പടിയടച്ച് പിണ്ഡം വെക്കാതെ വോറെ പോംവഴിയില്ല നേതൃത്വമേ എന്നും സജന ഫേസ്ബുക്കില്‍ പറയുന്നു

    കുറിപ്പിന്റെ പൂര്‍ണരൂപം
     

    പാർട്ടി അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുൽ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം. “ഞരമ്പൻ”എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ്‌ പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. പാർട്ടി നടപടി എടുത്താൽ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാർഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആർക്കാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്. ‘പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്’ എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്. ഗർഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേർക്കും മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവർ പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും…?

    എന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു എന്നുള്ളത് ശരി തന്നെയാണ്. യൂത്ത് കോൺഗ്രസ്‌ ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്. അത് രാജി വച്ചതല്ല. രാജി വയ്പ്പിച്ചതാണ്. മറ്റ് കാര്യങ്ങൾ മാന്യതയോർത്ത് ഇപ്പോൾ പറയുന്നില്ല. ഇനിയും രമേശ് പിശാരടിമാരും രാഹുൽ ഈശ്വർ മാരും വരും. അവരോട് മറ്റൊന്നും പറയാനില്ല. സ്ത്രീപക്ഷം എന്നൊരു പക്ഷം ഉണ്ട്. തൻവിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളിൽ ഗസ്റ്റ്‌ ആയി പോകുന്നത് പോലെയല്ല പാർട്ടിയിലെ വനിതാ പ്രവർത്തകർ. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതിൽ നിൽക്കുന്നത്. പോലീസ് ലാത്തിചാർജ്ജും ജയിൽ വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോൾ റീൽസ് ആക്കി അത് പോസ്റ്റ്‌ ചെയ്യാൻ പി ആർ സംവിധാനങ്ങളും ഇല്ലാത്ത പട്ടിണിപ്പാവങ്ങൾ ആയവരുമൊക്കെ ഈ പാർട്ടിയിൽ ഉണ്ട്. അതിൽ ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവർക്ക് വേണ്ടി പാർട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ.

  • ചുഴലിക്കാറ്റ് ‘സെൻയാർ’ രൂപപ്പെട്ടു; തമിഴ്‌നാട് തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

    ചുഴലിക്കാറ്റ് ‘സെൻയാർ’ രൂപപ്പെട്ടു; തമിഴ്‌നാട് തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

    ചുഴലിക്കാറ്റ് ‘സെൻയാർ’ രൂപപ്പെട്ടു; തമിഴ്‌നാട് തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

    ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് ‘സെൻയാർ’ (Senyar) ചുഴലിക്കാറ്റായി മാറി. തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള സെൻയാർ, തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

    നവംബർ 28-നോ 29-നോ ഓടെ ചെന്നൈക്കും പുതുച്ചേരിക്കുമിടയിൽ ചുഴലിക്കാറ്റ് തീരം തൊടാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം കാരണം തമിഴ്‌നാടിന്റെ വടക്കൻ തീരങ്ങളിലും ആന്ധ്രാപ്രദേശിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പലയിടത്തും അതിശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

    ​സെൻയാർ തീരം കടക്കുന്ന സമയത്ത് കനത്ത കാറ്റും (മണിക്കൂറിൽ 100 കിലോമീറ്റർ വരെ) ഉണ്ടാകാൻ സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ വർധിക്കുമെന്നതിനാൽ, ഈ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

  • വരും ജന്മം നിനക്കായ്: ഭാഗം 69

    വരും ജന്മം നിനക്കായ്: ഭാഗം 69

    രചന: ശിവ എസ് നായർ

    “ഈ വീട് വയ്ക്കാനും എന്നെ പഠിപ്പിക്കാനും ഒക്കെ ഏട്ടൻ ഇപ്പോൾ തന്നെ ഒരുപാട് കാശ് ചിലവാക്കിയില്ലേ. ഇനി എന്റെ കല്യാണത്തിന് കൂടി ചെലവാക്കാൻ ഏട്ടന്റെ കയ്യിൽ കാശുണ്ടോ. രണ്ട് കല്യാണവും ഒരുമിച്ച് നടത്തുകയാണെങ്കിൽ കല്യാണ ചിലവൊക്കെ അമ്മാവൻ നോക്കിക്കോളാം എന്നാണ് പറഞ്ഞത്. പിന്നെ അവർക്ക് സ്ത്രീധനമൊന്നും വേണ്ട എന്നെ മാത്രം മതിയെന്ന് പറഞ്ഞതു കൊണ്ടാണ് ഞാൻ എതിർപ്പൊന്നും പറയാതിരുന്നത് അല്ലാതെ വേണ്ടാത്ത മോഹമൊന്നും മനസ്സിൽ കേറ്റിയിട്ടല്ല ഏട്ടാ. അമ്മാവനും അമ്മായിയും ഈ ബന്ധം കൊണ്ട് വന്നപ്പോൾ ഏറ്റവും സന്തോഷം അമ്മയ്ക്ക് ആയിരുന്നു.” അഞ്ചു മുഖം കുനിച്ചു. “ഒരു രൂപ പോലും സ്ത്രീധനം കൊടുക്കാതെ തന്നെ നിന്റെ കല്യാണം ഞാൻ നടത്തും. നിനക്കാരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് പറഞ്ഞോ, സ്ത്രീധനം മോഹിക്കാത്ത നല്ല പയ്യൻ ആണെങ്കിൽ ഞാൻ അത് നടത്തി തരും. അല്ലെങ്കിൽ നിനക്കുള്ള ചെക്കനെ സമയമാകുമ്പോൾ ഞാൻ തന്നെ കണ്ടുപിടിച്ചോളാം, എന്ത് പറയുന്നു നീ?” അഖിൽ ചോദ്യ ഭാവത്തിൽ അനിയത്തിയെ നോക്കി. “എന്റെ മനസ്സിൽ അങ്ങനെ ആരുമില്ല. ഏട്ടൻ കണ്ടുപിടിക്കുന്ന ആളെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ്.” അഞ്ചു പെട്ടെന്ന് പറഞ്ഞു. “വിനോദിനും വേണിക്കും എന്താ കുഴപ്പം. നിന്റെ അച്ഛന്റെ ഏട്ടത്തിയുടെ മക്കൾ തന്നെയല്ലേ അവർ. അറിയുന്ന കുടുംബത്തിലേക്കാണ് അഞ്ജുവിനെ വിടുന്നതെങ്കിൽ നമുക്ക് അതൊരു സമാധാനമല്ലേ മോനെ.” ദേവകി അനുനയത്തിൽ ചോദിച്ചു. “ഇത്ര പെട്ടെന്ന് അമ്മയ്ക്ക് എങ്ങനെയാ മാറാൻ കഴിയുന്നതമ്മേ. അച്ഛന്റെ മരണ ശേഷം നമ്മൾ ഇവിടെ കിടന്നു ചക്രശ്വാസം വലിച്ചപ്പോൾ ഇവരെ ആരെയും ഇങ്ങോട്ട് കണ്ടില്ലല്ലോ. പെട്ടെന്ന് ബന്ധം കൂടാൻ വന്നപ്പോൾ തന്നെ ആലോചിക്കണ്ടേ എന്റെ ജോലി കണ്ടിട്ടാകുമെന്ന്. അമ്മയ്ക്ക് ഇത്ര വിവരമില്ലാതായി പോയല്ലോ.” അഖിലിന് ദേഷ്യം അടക്കാനായില്ല. “നിന്റെ ജോലിയും പൈസയും കണ്ടിട്ടാണ് അവർ വന്നതെന്ന് എനിക്കറിയാഞ്ഞിട്ടല്ല മോനെ. നിന്റെ ഏട്ടന്റെ ചേച്ചിയല്ലേ എന്ന് കരുതിയാണ് ഞാൻ എല്ലാം മറന്നത്. ബന്ധുക്കളെയൊക്കെ എന്തിനാ വെറുതെ വെറുപ്പിക്കുന്നത്. അതോർത്തിട്ടാണ് ഞാൻ ഈ ആലോചനയ്ക്ക് അവരോട് സമ്മതം പറയാൻ തീരുമാനിച്ചത്.” ദേവകി വിഷമത്തോടെ പറഞ്ഞു. “എന്തായാലും അവരുടെ ആലോചന നടക്കില്ല. അതുകൊണ്ട് അമ്മ അതേക്കുറിച്ച് സ്വപ്നം കാണണ്ട. സമയമാകുമ്പോൾ അഞ്ചുവിന് ഞാൻ നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കല്യാണം നടത്തിക്കോളാം.” അഖിലിന്റെ വാക്കുകൾ കേട്ട് ദേവകി വിഷമമായി. “വേണിയും വിനോദും ആയുള്ള ബന്ധം വേണ്ടെങ്കിൽ വേണ്ട. പക്ഷേ ഇവൾടെ കല്യാണം നടക്കുന്ന സമയത്ത് തന്നെ നിന്റെ കല്യാണവും നടക്കണം അഖി. നീ തിരിച്ച് ഗൾഫിലേക്ക് പോകുന്നതിനു മുമ്പ് നിന്റെ വിവാഹ നിശ്ചയം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. വേണിയെ നിനക്ക് വേണ്ടെങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ഒരു കൂട്ടുകാരിയുടെ മകൾ ഉണ്ട് സന്ധ്യ, അമ്മ അവളെ നിനക്ക് വേണ്ടി ആലോചിക്കട്ടെ.” ദേവകി പ്രതീക്ഷയോടെ മകനെ നോക്കി. “എനിക്ക് വേണ്ടി അമ്മ പെണ്ണ് അന്വേഷിക്കണമെന്നില്ല. ഈ ജന്മം എനിക്കൊരു കല്യാണം ഉണ്ടെങ്കിൽ അത് ഗായത്രിയുടെ കൂടെ മാത്രമായിരിക്കും. മനസ്സിൽ ഒരു പെൺകുട്ടിയെ പ്രതിഷ്ഠിച്ചിട്ട് വേറൊരു കുട്ടിയെ കല്യാണം കഴിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് എന്റെ കാര്യം നിങ്ങൾ ആരും ആലോചിക്കണ്ട. എനിക്കറിയാം എന്ത് വേണമെന്ന്.” അഖിലിന്റെ വാക്കുകൾ കേട്ട് അഞ്ചുവും ദേവകിയും ഞെട്ടി. “നിന്നെ വേണ്ടെന്ന് വെച്ചിട്ടല്ലേ അവൾ വേറൊരുത്തനെ കല്യാണം കഴിച്ചു പോയത്. എന്നിട്ട് ആ ബന്ധം മുന്നോട്ടു പോകാതെ ഡിവോഴ്സ് ആയി വീട്ടിലിരിക്കുന്ന അവളെ തന്നെ നിനക്ക് വേണോ. ഒരു രണ്ടാം കെട്ടുകാരിയെ കല്യാണം കഴിക്കാൻ ആണോ നീ കാത്തിരിക്കുന്നത്.” ദേവകി ദേഷ്യത്തോടെ ചോദിച്ചു. “അവൾ രണ്ടാംകെട്ട് ആയാലും മൂന്നാംകെട്ട് ആയാലും അമ്മയ്ക്ക് എന്താ. ഞങ്ങളല്ലേ ഒരുമിച്ച് ജീവിക്കുന്നത്.” ഗായത്രിയെ കുറിച്ച് അമ്മ മോശമായി പറഞ്ഞത് അഖിലിന് ഇഷ്ടമായില്ല. “നീ വേറെ ഏത് പെണ്ണിനെ കണ്ടുപിടിച്ചു കൊണ്ടു വന്നാലും ഞാൻ സമ്മതിച്ചേനെ. പക്ഷേ ആ ഒരുമ്പട്ടവളെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല. പത്രത്തിലും ടിവിയിലും ഒക്കെ വന്ന ന്യൂസ് ഞാനും കണ്ടതാ. ഭർത്താവ് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്തല്ലേ അവൾ അവനുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഈ നാട്ടിൽ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയൊക്കെ. ആ നശിച്ച ജന്മത്തിനെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നാൽ പിന്നെ എനിക്കോ നിന്റെ അനിയത്തിക്കോ ഈ നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റില്ല. ഇവൾക്ക് നല്ലൊരു ബന്ധം പോലും പിന്നെ കിട്ടിയെന്ന് വരില്ല.” ദേവകി ദേഷ്യം കൊണ്ട് വിറച്ചു. “അമ്മ വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്. നിങ്ങളാരും കരുതുന്നത് പോലെയൊന്നുമല്ല അവളുടെ ജീവിതത്തിൽ സംഭവിച്ചത്. അതുകൊണ്ട് യാഥാർത്ഥ്യം അറിയാതെ അമ്മ വെറുതെ ഗായത്രിയെ കുറ്റപ്പെടുത്തരുത്.” അഖിൽ അപേക്ഷ പോലെ പറഞ്ഞു. “ഗായത്രി ചേച്ചിയെ ഏട്ടൻ കല്യാണം കഴിക്കുന്നത് എനിക്കും ഇഷ്ടമല്ല. ഏട്ടനെ ചതിച്ച് വേറൊരാളെ കെട്ടിയതല്ലേ ആ ചേച്ചി. എന്നിട്ട് ആ ചേച്ചി ബന്ധം ഉപേക്ഷിച്ചു വന്നു നിൽക്കുന്നത് ഏട്ടനെ കെട്ടാൻ വേണ്ടിയാണോ. എന്റെയും അമ്മയുടെയും ഇഷ്ടം നോക്കാതെ ഏട്ടൻ ആ ചേച്ചിയെ ഇങ്ങോട്ട് കല്യാണം കഴിച്ചു കൊണ്ടു വരുമോ?” അഞ്ചുവും ദേഷ്യത്തിലായി. “നീയെങ്ങാനും അവളെ ഈ വീട്ടിലേക്ക് കൊണ്ടു വന്നാൽ പിന്നെ ഞങ്ങളും നീയും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല മോനേ. അവളെപ്പോലെ ഒരു പെണ്ണിനെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് നാട്ടുകാരുടെ മുഖത്തു നോക്കാനുള്ളതാണ്.” ദേവകി വാശിയോടെ പറഞ്ഞു. “അമ്മ ഈ പറയുന്ന നാട്ടുകാരും ബന്ധുക്കളും ഒന്നുമല്ല ഇത്രയും നമുക്ക് ചെലവിന് തന്നത്. നമ്മൾ കഷ്ടപ്പെട്ട സമയത്തൊക്കെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കാൻ ഇല്ലായിരുന്നല്ലോ. പലപ്പോഴും എന്റെ കയ്യിൽ 10 രൂപ എടുക്കാൻ ഇല്ലാതിരുന്നപ്പോൾ എന്നെ സഹായിച്ചിട്ടുള്ളത് ഗായത്രിയാണ്. അന്നവൾ കണക്കില്ലാതെ എന്നെ സഹായിച്ചതിന് പകരമായിട്ടില്ല അവളെ കല്യാണം കഴിക്കാൻ ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നത്. ഹൃദയത്തിൽ തട്ടി സ്നേഹിച്ചത് കൊണ്ടാണ് അമ്മേ. അതുപോലെ എന്റെ ജീവിതം എങ്ങനെ വേണമെന്ന് ഞാൻ തന്നെ തീരുമാനിക്കും. ഈ കുടുംബത്തെ വലിയൊരു കട കെണിയിൽ ആക്കിയിട്ടാണ് അച്ഛൻ പോയത്. ആ അവസ്ഥയിൽ നിന്നും ഈ നിലയിൽ എത്താൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നുമില്ലെങ്കിലും ഞാൻ ഗൾഫിൽ പോകാൻ കാരണം ഗായത്രിയുടെ അച്ഛനാണ്. എനിക്കൊരു ലക്ഷ്യം ഉണ്ടായത് അദ്ദേഹം കാരണമാണ്. പിന്നെ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് കാര്യങ്ങൾ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. അതിന്റെ പേരിൽ ഗായത്രിയെ ഉപേക്ഷിച്ചു കളയാൻ എനിക്ക് കഴിയില്ല. ഈ ജന്മം അവളെ മറക്കാൻ എനിക്ക് പറ്റുകയുമില്ല. ഗായത്രി സമ്മതിച്ചാൽ ഞാനെന്റെ ജീവിതത്തിൽ അവളെ കൂട്ടുക തന്നെ ചെയ്യും. അമ്മയും നീയും വെറുതെ എതിർക്കണ്ട. നിങ്ങളുടെ അനുഗ്രഹത്തോടെ ഒരുമിച്ച് ജീവിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പത്രത്തിലും ടിവിയിലും കാണുന്ന വാർത്ത കേട്ട് നിങ്ങൾ വെറുതെ ഗായത്രിയെ കുറ്റപ്പെടുത്താൻ നിൽക്കാതെ അവളുടെ അവസ്ഥ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കണം. അവളുടെ സ്ഥാനത്ത് നമ്മുടെ അഞ്ചുവാണെങ്കിൽ അമ്മ ഇങ്ങനെയൊക്കെ പറയുമോ. ഭർത്താവിന്റെ പീഡനം സഹിച്ച് ആ വീട്ടിൽ കടിച്ചു തൂങ്ങി നിൽക്കാതെ അവൾ അതിനെ എതിർത്തതാണോ നിങ്ങൾ അവളിൽ കാണുന്ന കുറ്റം. എന്റെ ഗായത്രി ചങ്കൂറ്റമുള്ള പെണ്ണാണ്.. സ്വന്തം അച്ഛന്റെയും അമ്മയുടെയും കണ്ണുനീരിന് മുൻപിൽ സ്വാർത്ഥമായി തീരുമാനമെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല.. ഈ കുടുംബം ഈ നിലയിൽ എത്തിക്കാൻ ഞാൻ ഇത്രയും കഷ്ടപ്പെട്ടതല്ലേ അമ്മേ. നമുക്ക് കേറിക്കിടക്കാൻ ഒരു വീടുണ്ടായത് ഞാൻ എല്ലുമുറിയെ പണിയെടുത്തിട്ടല്ലേ. അങ്ങനെയുള്ള എന്റെ ഇഷ്ടം സാധിപ്പിച്ച് തരാൻ നിങ്ങൾക്ക് മനസ്സ് വരുന്നില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് വേണ്ടി ഞാൻ ജീവിച്ചതിൽ ഒരു അർത്ഥവുമില്ല.” അഖിൽ നിരാശയോടെ സോഫയിലേക്ക് ഇരുന്നു. അമ്മയും അനിയത്തിയും തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്ത് അവന് കടുത്ത ഹൃദയ വേദന തോന്നി. അവരുടെ സമ്മതം കൂടി ഉണ്ടെങ്കിൽ മാത്രമേ ഗായത്രിയെ പറഞ്ഞു മനസ്സിലാക്കി തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ പറ്റുകയുള്ളൂ എന്ന് അഖിലിന് നന്നായി അറിയാം. ഗായത്രിയെ ഒരുതരത്തിലും അംഗീകരിക്കാൻ ദേവകിക്കോ അഞ്ചുവിനോ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ വിഷമം കണ്ടപ്പോൾ ഇരുവർക്കും ഒരു നിമിഷം എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. “മറ്റൊരുത്തൻ ചവച്ച് തുപ്പിയ വിഴുപ്പിനെ തന്നെ നിനക്ക് വേണോ മോനെ. നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി മനസ്സു കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധിയായിരിക്കണം എന്നാണ് അമ്മ ആഗ്രഹിച്ചത്. അതുകൊണ്ട് ഗായത്രിയെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല മോനെ.” ഗായത്രിയെ കുറിച്ച് തന്നെ അമ്മ പറഞ്ഞ വാക്കുകൾ അഖിലിനെ പിടിച്ചുലച്ചു……..കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് 16കാരനായ ദേശീയതാരം ഹാർദികിന് ദാരുണാന്ത്യം. ഹരിയാന റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്‌ക്റ്റ് ബോൾ കോർട്ടിലാണ് അപകടം. 

    ബാസ്‌കറ്റ് ബോൾ കളിക്കാനെത്തിയ ഹാർദിക് ബോൾ എടുത്ത് ബാസ്‌കറ്റിൽ ഇട്ട ശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഇതൊടിഞ്ഞ് ദേഹത്തേക്ക് വീണത്. നിലത്തുവീണ ഹാർദികിന്റെ നെഞ്ചിൽ പോൾ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി ഹാർദികിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

    ഹാർദികിന്റെ മരണത്തെ തുടർന്ന് ഹരിയാനയിലെ എല്ലാ കായികമത്സരങ്ങളും അടുത്ത 3 ദിവസത്തേക്ക് നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി പറഞ്ഞു
     

  • എസ്‌ഐആർ ജോലികൾക്ക് വിദ്യാർഥികളെ നിയോഗിക്കരുതെന്ന് മന്ത്രി

    എസ്‌ഐആർ ജോലികൾക്ക് വിദ്യാർഥികളെ നിയോഗിക്കരുതെന്ന് മന്ത്രി

    എസ്‌ഐആർ ജോലികൾക്ക് വിദ്യാർഥികളെ നിയോഗിക്കരുതെന്ന് മന്ത്രി

    എസ്‌ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

    എസ്‌ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്‌കൂൾ വിദ്യാർഥികളെ വളൻഡിയേഴ്‌സ് ആയി ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്‌കൂളുകൾക്ക് കത്തയച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഒരു കാരണവശാലും കുട്ടികളുടെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

    കുട്ടികളെ മറ്റു പരിപാടികൾക്ക് വിളിച്ചു കൊണ്ടു പോകാൻ പാടില്ല. ഓഫീസ് ജോലികൾക്ക് കുട്ടികള ഉപയോഗിക്കാൻ കഴിയില്ല. അത് ഉത്തരവായി ഇറക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഠനാവകാശ ലംഘനമാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

  • അയോധ്യ രാമക്ഷേത്രം പതാക ഉയർത്തൽ ചടങ്ങ്; നഗരത്തിൽ മോദിയുടെ റോഡ് ഷോ

    അയോധ്യ രാമക്ഷേത്രം പതാക ഉയർത്തൽ ചടങ്ങ്; നഗരത്തിൽ മോദിയുടെ റോഡ് ഷോ

    അയോധ്യ രാമക്ഷേത്രം പതാക ഉയർത്തൽ ചടങ്ങ്; നഗരത്തിൽ മോദിയുടെ റോഡ് ഷോ

    അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിന് മുന്നോടിയായി നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ. സാകേത് കോളേജിൽ നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. അയോധ്യ ധാം വരെയാണ് റോഡ് ഷോ നടക്കുക. അയോധ്യ ക്ഷേത്ര ദർശനത്തിന് ശേഷം സമീപ ക്ഷേത്രങ്ങളിലും മോദി ദർശനം നടത്തും. ഇതിന് ശേഷമാകും പതാക ഉയർത്തൽ ചടങ്ങ്

    ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെയടക്കം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രദേശവാസികളെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലടക്കം ബിജെപിയുടെ തോൽവിക്ക് ഇത് വഴിവെച്ചിരുന്നു

    ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാന ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് പതാക ഉയർത്തൽ ചടങ്ങ് നടക്കുന്നത്. ചടങ്ങിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
     

  • ​ഈ വർഷത്തെ ഏറ്റവും മികച്ച ബ്ലാക്ക് ഫ്രൈഡേ ക്യാമറ ഡീൽ; പാനസോണിക് Lumix S9 ഫുൾ-ഫ്രെയിം ക്യാമറയ്ക്ക് റെക്കോർഡ് വിലക്കുറവ്

    ​ഈ വർഷത്തെ ഏറ്റവും മികച്ച ബ്ലാക്ക് ഫ്രൈഡേ ക്യാമറ ഡീൽ; പാനസോണിക് Lumix S9 ഫുൾ-ഫ്രെയിം ക്യാമറയ്ക്ക് റെക്കോർഡ് വിലക്കുറവ്

    ​ഈ വർഷത്തെ ഏറ്റവും മികച്ച ബ്ലാക്ക് ഫ്രൈഡേ ക്യാമറ ഡീൽ; പാനസോണിക് Lumix S9 ഫുൾ-ഫ്രെയിം ക്യാമറയ്ക്ക് റെക്കോർഡ് വിലക്കുറവ്

    ബ്ലാക്ക് ഫ്രൈഡേ വിൽപന ആരംഭിച്ചതോടെ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും ക്യാമറ പ്രേമികൾക്കും സുവർണ്ണാവസരം. നിലവിൽ ലഭ്യമായ ഫുൾ-ഫ്രെയിം ക്യാമറ ഡീലുകളിൽ ഏറ്റവും മികച്ചത് പാനസോണിക് ലുമിക്സ് എസ്9 (Panasonic Lumix S9) ക്യാമറയുടേതാണ്.

    ​അതിശയിപ്പിക്കുന്ന വിലക്കുറവാണ് ഈ കോംപാക്ട് ഫുൾ-ഫ്രെയിം മിറർലെസ് ക്യാമറയ്ക്ക് ബ്ലാക്ക് ഫ്രൈഡേയിൽ ലഭിക്കുന്നത്. 24.2 മെഗാപിക്സൽ ഫുൾ-ഫ്രെയിം സെൻസറും 6K വീഡിയോ റെക്കോർഡിംഗ് ശേഷിയുമുള്ള Lumix S9, വീഡിയോ ക്രിയേറ്റർമാർക്കും സ്ട്രീമർമാർക്കും ഒരുപോലെ അനുയോജ്യമാണ്. 18-40mm ലെൻസിനൊപ്പമുള്ള കിറ്റിന് വലിയ ഡിസ്‌കൗണ്ടാണ് പ്രമുഖ ഓൺലൈൻ റീട്ടെയിലർമാർ നൽകുന്നത്.

    ​ഇതുകൂടാതെ, സോണി ആൽഫ 7 IV (Sony A7 IV), നിക്കോൺ Z6 III (Nikon Z6 III) തുടങ്ങിയ പ്രീമിയം ഫുൾ-ഫ്രെയിം മോഡലുകൾക്ക് 500 ഡോളർ മുതൽ 900 ഡോളർ വരെ (ഏകദേശം ₹40,000 മുതൽ ₹75,000 വരെ) കിഴിവുകൾ ലഭിക്കുന്നുണ്ട്. ബ്ലാക്ക് ഫ്രൈഡേയുടെ പ്രധാന ദിവസങ്ങൾ വരുന്നതിന് മുൻപ് തന്നെ ഇത്തരം ‘അൺബീറ്റബിൾ’ ഡീലുകൾ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അവസരം ലഭിക്കുന്നു.

  • വരും ജന്മം നിനക്കായ്: ഭാഗം 70

    വരും ജന്മം നിനക്കായ്: ഭാഗം 70

    രചന: ശിവ എസ് നായർ

    “മറ്റൊരുത്തൻ ചവച്ച് തുപ്പിയ വിഴുപ്പിനെ തന്നെ നിനക്ക് വേണോ മോനെ. നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി മനസ്സു കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധിയായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നീ എന്തൊക്കെ പറഞ്ഞാലും ഗായത്രിയെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല മോനെ. അതുകൊണ്ട് അവളും ഒത്തുള്ള ജീവിതം മറക്കുന്നതാണ് നിനക്ക് നല്ലത്.” ഗായത്രിയെ കുറിച്ച് തന്റെ അമ്മ പറഞ്ഞ വാക്കുകൾ അഖിലിന്റെ മനസ്സിനെ പിടിച്ചുലച്ചു. “അവളെക്കുറിച്ച് അമ്മ ഇങ്ങനെയൊന്നും പറയരുത്. എന്റെ മനസ്സിൽ അവൾ ഇപ്പോഴും എപ്പോഴും പരിശുദ്ധ തന്നെയാണ്. ഇഷ്ടമില്ലാതെ ഒരു പെണ്ണിനെ താലി കെട്ടി അവളുടെ ഒപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ എനിക്കിഷ്ടപ്പെട്ടവളെ കെട്ടുന്നത്. അതിന് അമ്മ ഇങ്ങനെ തടസ്സം നിൽക്കരുത്. അവളെ ഞാൻ അത്രയ്ക്കും സ്നേഹിച്ചു പോയി അമ്മേ. ഗായത്രിയെ മറക്കാൻ എന്നെക്കൊണ്ട് കഴിയില്ല.” അഖിലിന്റെ കണ്ണുകൾ നിറഞ്ഞു. “നിന്റെ സങ്കടം അമ്മയ്ക്ക് മനസ്സിലാകും മോനെ. പക്ഷേ നീ ഗായത്രിയെ നിന്റെ ഭാര്യയായി ഇങ്ങോട്ട് കൊണ്ടുവന്നു കഴിഞ്ഞാൽ ഞങ്ങളും അവളും ഈ വീടിനുള്ളിൽ ഒരുമിച്ച് കഴിയേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ ഞങ്ങൾക്ക് മനസ്സു കൊണ്ട് സ്വീകരിക്കാൻ കഴിയാത്തൊരു പെണ്ണിനെ നീ ഇങ്ങോട്ട് കൊണ്ടു വന്നാൽ എപ്പോഴായാലും അതൊരു പൊട്ടിത്തെറിയിലേ അവസാനിക്കു. അതുകൊണ്ട് ഗായത്രിയെ കല്യാണം കഴിക്കുന്നതിനേക്കാൾ ഭേദം നീ ഈ ജന്മം വിവാഹം കഴിക്കാതിരിക്കുന്നതാണ് മോനെ. അതാകുമ്പോൾ എനിക്ക് നീ കല്യാണം കഴിച്ചില്ലല്ലോ എന്നൊരു സങ്കടം മാത്രമേ ഉണ്ടാവൂ. അവളെ നീ പോലൊരു പെണ്ണിനെ കെട്ടിയല്ലോ എന്നോർത്ത് ജീവിത കാലം മുഴുവനും എനിക്ക് ഇരട്ടി ദുഃഖം അനുഭവിക്കേണ്ടി വരില്ലല്ലോ. ഒരമ്മയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോഴേ നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാകു. നീ അറിഞ്ഞതോ മനസ്സിലാക്കിയതോ പോലെയല്ലല്ലോ ഞാൻ ഗായത്രി മനസ്സിലാക്കിയിട്ടുള്ളത്. നിന്നെ മറന്ന് മറ്റൊരു ജീവിതം ജീവിക്കാൻ ശ്രമിച്ചവളെ എന്റെ മോന് വേണ്ട എന്ന് തന്നെയാണ് എന്റെ തീരുമാനം. ഈ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ അവൾ അവന്റെ കൂടെ തന്നെ സന്തോഷത്തോടെ ജീവിക്കുമായിരുന്നില്ലേ. അല്ലാതെ അവളുടെ ഭർത്താവിനെ ഉപേക്ഷിച്ച് ഗായത്രി നിന്റെ കൂടെ വരില്ലായിരുന്നല്ലോ. സ്വന്തം അച്ഛന്റെ അമ്മയുടെയും കണ്ണീരിന് മുമ്പിൽ അല്ലേ അവൾ നിന്നെ മറന്നു മറ്റൊരുത്തന്റെ താലി സ്വീകരിച്ചത്. വീട്ടുകാർക്ക് വേണ്ടി അവൾക്ക് ത്യാഗം ചെയ്യാമെങ്കിൽ നിനക്കും ചെയ്യാം മോനെ. നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിച്ചാൽ കുറച്ച് സമയമെടുത്ത് ആയാലും നിനക്ക് എല്ലാം മറക്കാൻ കഴിയും. അഥവാ നിനക്ക് ഗായത്രിയെ മറക്കാൻ കഴിയുന്നില്ലെങ്കിൽ നീ ആരെയും കല്യാണം കഴിക്കണ്ട. ആ വിഷമം ഞാൻ അങ്ങ് സഹിച്ചോളാം.” അത്രയും പറഞ്ഞു കൊണ്ട് ദേവകി അവിടെ നിന്നും എഴുന്നേറ്റ് പോയി. “അമ്മയുടെ അഭിപ്രായം തന്നെയാണ് ഏട്ടാ എന്റെയും അഭിപ്രായം. വീട്ടുകാർക്ക് വേണ്ടി ഏട്ടനെ മറന്ന് മറ്റൊരാളെ കല്യാണം കഴിച്ച ആ ചേച്ചിയെ എന്റെ ഏട്ടൻ കല്യാണം കഴിക്കണ്ട. അതിനേക്കാൾ നല്ലത് ഏട്ടൻ ഇങ്ങനെ കല്യാണം കഴിക്കാതെ ജീവിക്കുന്നത് തന്നെയാണ്.” അഞ്ചുവും തന്റെ തീരുമാനം അറിയിച്ചു. ഗായത്രിയെ വിവാഹം കഴിക്കുന്നതിനോട് അമ്മയും അനിയത്തിയും യോജിക്കില്ല എന്ന തിരിച്ചറിവ് അഖിലിനെ തളർത്തി. അവരുടെ സപ്പോർട്ട് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ താൻ പ്രാണനായി സ്നേഹിച്ചവളെ തനിക്ക് ജീവിതത്തിലേക്ക് കൂടെ കൂട്ടാൻ കഴിയുമായിരുന്നു എന്ന് അഖിൽ ചിന്തിച്ചു. പക്ഷേ ഇനി ഒരിക്കലും തനിക്ക് അതിന് സാധിക്കില്ല എന്ന തിരിച്ചറിവ് അഖിലിനെ ഒത്തിരി വേദനിപ്പിച്ചു. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൻ സോഫയിൽ ചാരി കണ്ണുകൾ അടച്ചിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാൽ അഖിൽ തിരികെ ഗൾഫിലേക്ക് മടങ്ങും. അതിനു മുമ്പ് ഒരിക്കൽ കൂടി ഗായത്രിയെ കണ്ട് ഒന്ന് സംസാരിക്കണമെന്ന് അവന് തോന്നി. 🍁🍁🍁🍁🍁 അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഗായത്രി കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് സ്കൂട്ടറും എടുത്ത് കോളേജിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അഖിൽ തന്റെ ബൈക്കിൽ ചാരി റോഡിനപ്പുറം നിൽക്കുന്നത് അവൾ കണ്ടത്. അവനെ കണ്ടതും ഗായത്രി തന്റെ സ്കൂട്ടർ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി. അപ്പോഴേക്കും അഖിൽ റോഡ് ക്രോസ് ചെയ്ത് അവളുടെ അടുത്തായി വന്നു. “അഖിലേട്ടൻ എന്താ പതിവില്ലാതെ ഇവിടെ.? എന്നെ കാണാൻ വന്നതാണോ.” ഗായത്രി ചോദ്യ ഭാവത്തിൽ അവനെ നോക്കി. “ഞാൻ നിന്നെ കാണാൻ വന്നതാണ് ഗായു. എനിക്ക് നിന്നോട് അല്പം സംസാരിക്കാനുണ്ടായിരുന്നു.” അഖിൽ പറഞ്ഞു. “അഖിലേട്ടന് എന്നോട് എന്താ പറയാനുള്ളത്?” അവൾ ചോദിച്ചു. “എനിക്ക് നിന്നോട് അല്പം സീരിയസായി തന്നെ സംസാരിക്കാനുണ്ട്. അതുകൊണ്ട് നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയിരുന്ന് സ്വസ്ഥമായി സംസാരിക്കാം ഗായു. ഇവിടെ ഈ റോഡിൽ വച്ച് സംസാരിച്ചാൽ ശരിയാവില്ല.” അഖിലിന്റെ സ്വരത്തിൽ ഗൗരവം പ്രകടമായിരുന്നു. “എങ്കിൽ നമുക്ക് അവിടെ പോയിരിക്കാം.” കോളേജിന് എതിർവശത്തുള്ള ഒരു കോഫി ഷോപ്പ് ചൂണ്ടി ഗായത്രി പറഞ്ഞു. “ഓക്കേ… നീ വാ…” അഖിൽ ഗായത്രിയുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്ത് കോഫി ഷോപ്പിലേക്ക് കയറിച്ചെന്നു. ഇരുവരും രണ്ട് കോഫിയും കട്ട്ലറ്റും ഓർഡർ ചെയ്തതിനു ശേഷം ഒരു മേശയ്ക്ക് എതിർവശത്തായി ഇരുപ്പുറപ്പിച്ചു. ഓർഡർ ചെയ്ത് 10 മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്കുള്ള കോഫിയും കട്ട്ലെറ്റും വെയിറ്റർ അവരുടെ മുൻപിൽ കൊണ്ടു വച്ചു. “അഖിലേട്ടന് എന്താ പറയാനുള്ളത്?” കോഫി കുടിച്ചു കഴിഞ്ഞിട്ടും അവൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ഗായത്രി ചോദിച്ചു. “നാളെ കഴിഞ്ഞാൽ ഞാൻ തിരിച്ച് ദുബായ്ക്ക് പോകും. അതിനു മുമ്പ് നിന്നെ കണ്ട് ചില കാര്യങ്ങളിൽ ഒരു ക്ലാരിഫിക്കേഷൻ വരുത്തണമെന്ന് എനിക്ക് തോന്നി ഗായു.” അഖിൽ മുഖവുരയോടെ പറഞ്ഞു. “അഖിലേട്ടൻ എന്താ പറയാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായി.” അവന്റെ മുഖത്തെ ഭാവവും ഗൗരവവും ഒക്കെ കണ്ടപ്പോൾ എന്തായിരിക്കും അവൻ പറയാൻ പോകുന്നതെന്ന് അവൾ ഏകദേശം ഊഹിച്ചു. “നിന്നോട് എനിക്ക് ഒരു റിക്വസ്റ്റ് മാത്രമേ ഉള്ളൂ. എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടതിനു ശേഷം മാത്രമേ നീ ഇവിടെ നിന്ന് തിരിച്ചു പോകാൻ പാടുള്ളൂ. അല്ലാതെ അന്ന് കോടതി മുറ്റത്ത് വച്ച് പെട്ടെന്ന് ഇറങ്ങിപ്പോയത് പോലെ ഇവിടെ നിന്നും ഇറങ്ങി പോകരുത് നീ. അതെനിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.” അഖിൽ അപേക്ഷാ ഭാവത്തിൽ അവളെ നോക്കി. “ഇന്നെന്തായാലും അഖിലേട്ടന് പറയാനുള്ളത് മുഴുവൻ കേട്ടതിനു ശേഷം മാത്രമേ ഞാൻ പോകു.” ഗായത്രി കൈകൾ മാറത്ത് പിണച്ചു കെട്ടി അവനെ കേൾക്കാനായി തയ്യാറെടുത്തു. “ഗായു… ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ. നിന്നെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്.. നിന്റെ മനസ്സിൽ ഇപ്പോൾ അങ്ങനെയുള്ള ചിന്തകളൊന്നും ഇല്ല എന്ന് എനിക്കറിയാം. എങ്കിലും എനിക്ക് നിന്നോടുള്ള ഇഷ്ടം ഇപ്പോഴും ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല. നാൾക്ക് നാൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ. കേവലം സഹതാപത്തിന്റെ പുറത്തല്ല നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. നമ്മൾ സ്വപ്നം കണ്ട ജീവിതം ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ ക്ഷണിക്കുന്നത്. നിന്റെ മനസ്സ് മാറുന്നതിനായി എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്. നിനക്കെന്നെ ഇപ്പോഴും ഇഷ്ടമുണ്ടെന്ന് എനിക്കറിയാം ഗായു. പിന്നെ എന്തിനാണ് നീ എന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത്. നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ അവസാനിച്ച സ്ഥിതിക്ക് നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ. അത് ഉടനെ വേണമെന്ന് എനിക്കൊരു നിർബന്ധവുമില്ല. എല്ലാം മറക്കാൻ നിനക്ക് സമയം വേണമെന്ന് എനിക്കറിയാം. അതുവരെ കാത്തിരിക്കാൻ ഞാൻ ഒരുക്കവുമാണ്. ഒരിക്കൽ നിന്റെ അച്ഛൻ കാരണം നിന്നെ എനിക്ക് കൈവിട്ടു പോയി. ഇനിയും നിന്നെ കൈവിട്ടു കളയാൻ എനിക്ക് മനസ്സ് വരുന്നില്ല ഗായു. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ഇത്രയും കെഞ്ചി ചോദിക്കുന്നത്. എന്നെങ്കിലും നീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുമോ? എന്റെ പഴയ ഗായുവായി?” അവസാന വാചകങ്ങൾ പറയുമ്പോൾ അഖിലിന്റെ ശബ്ദമിടറി……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യക്ക് നാണം കെട്ട തോൽവി. 408 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. വിജയലക്ഷ്യമായ 549 റൺസിലേക്ക് ബാറ്റേന്തിയ ഇന്ത്യ 140 റൺസിന് എല്ലാവരും ഓൾ ഔട്ടായി. വിജയലക്ഷ്യത്തിലേക്ക് എത്തുക അസാധ്യമാണെന്നിരിക്കെ സമനില ലക്ഷ്യമിട്ട് അമിത പ്രതിരോധത്തിലൂന്നിയെങ്കിലും കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ നിരയിൽ വിള്ളൽ വീഴ്ത്തിയതോടെ ഇന്ത്യ തല കുനിച്ചു

    54 റൺസെടുത്ത രവീന്ദ്ര ജഡേജക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. വാഷിംഗ്ടൺ സുന്ദർ 16 റൺസും സായ് സുദർശൻ 139 പന്തിൽ 14 റൺസുമെടുത്തു. 2ന് 27 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 113 റൺസ് കൂടി മാത്രമേ അവസാന ദിനം കൂട്ടിച്ചേർക്കാൻ ഇന്ത്യക്ക് സാധിച്ചുള്ളു. 

    ആറ് വിക്കറ്റ് വീഴ്ത്തിയ സിമോൻ ഹാർമറാണ് ഇന്ത്യയെ തകർത്തത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു. മാർകോ ജാൻസൺ, സെനുരാൻ മുത്തുസ്വാമി എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി. 22 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. അതും വൈറ്റ് വാഷിലൂടെ. ഗംഭീർ ഇന്ത്യൻ കോച്ചായി വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യ തോൽക്കുന്നത്

    ഗുവാഹത്തിയിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. മുത്തുസ്വാമിയുടെ 109 റൺസും മാർകോ ജാൻസന്റെ 93 റൺസുമാണ് അവർക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 201 റൺസിന് ഓൾ ഔട്ടായി. 288 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 260ന് 5 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത് ഇന്ത്യക്ക് മുന്നിൽ 549 റൺസിന്റെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു.