Category: Kerala

  • കാസർകോട് വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    കാസർകോട് വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    കാസർകോട് വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    കാസർകോട് ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ് അമിത്തിനെ(34) മഞ്ചേശ്വരം പോലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. 

    ബിഎൽഒ ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ സുഭാഷിണിയാണ്(41) പരാതി നൽകിയത്. എസ്‌ഐആർ വിവര ശേഖരണം നടത്തി മടങ്ങുകയായിരുന്നു സുഭാഷിണി. ഇതിനിടെ അമിത് ഇവരെ തടഞ്ഞുനിർത്തി എസ്‌ഐആർ ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും ഇതിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേക്ക് പകർത്തുകയുമായിരുന്നു. 

    പകർത്തിയ വിവരങ്ങൾ മറ്റ് പല വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും ഇയാൾ അയച്ചുനൽകി. ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നിർദേശപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
     

  • രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിക്ക് പുറത്ത്; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെസി വേണുഗോപാൽ

    രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിക്ക് പുറത്ത്; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെസി വേണുഗോപാൽ

    രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിക്ക് പുറത്ത്; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെസി വേണുഗോപാൽ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതിൽ പ്രതികരണവുമായി  എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പോകാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. രാഹുൽ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

    രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്നാണ് കെ.പി.സി.സി തീരുമാനം. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ടെന്നും അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും നിർദേശം നൽകി. സമൂഹമാധ്യമങ്ങളിൽ അമിതാഹ്‌ളാദം നടത്തരുതെന്ന് പ്രവർത്തകർക്ക് കെപിസിസി നിർദേശം നൽകി.

    ഈ മാസം 15വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാൻ പോലീസിന് നിർദേശം നൽകി. അതേസമയം അറസ്റ്റ് തടഞ്ഞതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ ഓണായിട്ടുണ്ട്. 

  • രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    ബലാത്സംഗ കേസ് രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി റിപ്പോർട്ട് തേടി. കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശം നൽകി. ഹർജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്

    ആദ്യ കേസിലാണ് അറസ്റ്റിന് വിലക്കുള്ളത്. അതേസമയം രണ്ടാമത്തെ യുവതി നൽകിയ കേസിൽ അറസ്റ്റിന് വിലക്കില്ല. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ പ്രത്യേകമായി വാദം കേൾക്കണമെന്ന് ഇന്ന്  കോടതി തുടങ്ങിയപ്പോൾ രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു

    ഇതോടെ കോടതി ഹർജി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരി ഉന്നയിച്ച പല ആരോപണങ്ങളും രാഹുൽ സമ്മതിച്ചിട്ടുണ്ടല്ലോയെന്നും ചോദിച്ചു. ആരോപണവിധേയൻ എംഎൽഎ അല്ലേ. അദ്ദേഹത്തിന്റെ ആരോപണങ്ങളും ഗൗരവതരമാണ്. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. തുടർന്നാണ് കേസ് 15ലേക്ക് മാറ്റിയതും അന്നേ ദിവസം വരെ അറസ്റ്റ് തടഞ്ഞതും.
     

  • താൻ കടുത്ത മാനസിക സമ്മർദത്തിൽ; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് പുറത്ത്

    താൻ കടുത്ത മാനസിക സമ്മർദത്തിൽ; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് പുറത്ത്

    താൻ കടുത്ത മാനസിക സമ്മർദത്തിൽ; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് പുറത്ത്

    നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധിക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വിചാരണയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് മുഖ്യമന്ത്രിക്ക് മെസേജ് അയച്ചുവെന്ന വിവരമാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് മെസേജ് അയച്ചത്. തെറ്റ് ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദത്തിൽ എന്നാണ് മെസേജ്

    ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. 2017 ഫെബ്രുവരി 22ന് രാവിലെ 9.22നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മെസേജ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി

    പൾസർ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മർദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷൻ പറയുന്നു. കാമ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് നടി പറഞ്ഞതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്‌
     

  • കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

    കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

    കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

    കൊല്ലം കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർ, പ്രൊജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കലക്ടർ വിശദീകരണം തേടും

    വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിട്ടുണ്ട്

    കൊട്ടിയം മൈലക്കാടാണ് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്നത്. അപകടസമയത്ത് സ്‌കൂൾ വാൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിലുണ്ടായിരുന്നു. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.
     

  • അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

    അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

    അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യഹർജിയിൽ ഇന്നും വാദം തുടരും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിലാണ് ഇന്ന് വാദം തുടരുക. കേസിലെ എഫ്‌ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ വാദിച്ചു

    എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാഹുൽ ഈശ്വറെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

    അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുൽ പത്താം ദിവസവും ഒളിവിൽ തുടരുകയാണ്.
     

  • രാഹുൽ മാങ്കൂട്ടത്തിൽ 10ാം ദിവസവും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    രാഹുൽ മാങ്കൂട്ടത്തിൽ 10ാം ദിവസവും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    രാഹുൽ മാങ്കൂട്ടത്തിൽ 10ാം ദിവസവും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ കേസായാണ് ഇത് പരിഗണിക്കുക. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്

    അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് ബലാത്സംഗ കേസ് പ്രതി നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിട്ട് ഇന്ന് പത്ത് ദിവസമാകുകയാണ്. തനിക്കെതിരെ ഉയർന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാർഥ രീതിയിലൂടെ അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു

    കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുള്ളതാണ്. വർഷങ്ങൾ നീണ്ട ബന്ധം തകർന്നപ്പോഴാണ് ബലാത്സംഗ കേസായി മാറ്റിയതെന്നും രാഹുൽ പറയുന്നു. അതേസമയം ഒളിവിലുള്ള രാഹുലിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം
     

  • SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

    SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

    SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

    എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ ഈ മാസം 18 വരെ നൽകാം. കരട് വോട്ടർ പട്ടിക 23ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാന സർക്കാർ സമയം നീട്ടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

    തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി അ‍ഞ്ചായിരുന്നു. ഇത് പിന്നീട് 11 ആയി നീട്ടി നൽകിയിരുന്നു. ഈ തീയതിയാണ് വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത് ഈ തീയതിയും മാറ്റിയിട്ടുണ്ട്.

    സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിര.കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 2026ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും നവംബർ 4 നാണ് എസ്‌ഐ‌ആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.

  • ഡിജിപിക്ക് പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങളെ അന്വേഷണ സംഘം വിട്ടയച്ചു

    ഡിജിപിക്ക് പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങളെ അന്വേഷണ സംഘം വിട്ടയച്ചു

    ഡിജിപിക്ക് പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങളെ അന്വേഷണ സംഘം വിട്ടയച്ചു

    തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും വിട്ടയച്ചു. ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ പ്രത്യേകത സംഘം വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്.

    ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

    പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ഫസൽ അബ്ബാസിന്‍റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

  • തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

    തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

    തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

    കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കിൽ സ്ഥാനാർഥിക്കും സ്വന്തംനിലക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.

    ഇതിനായി മൂന്ന് ദിവസത്തിനകം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നൽകണം.

    സ്ഥാനാർഥിയുടെ ചെലവിൽ ഇതിന് അനുവാദം നൽകും. സ്ഥാനാർഥിക്കോ, ഏജൻറുമാർക്കോ ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടാം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ല പൊലീസ് മേധാവിക്കോ കമ്മീഷണർക്കോ അപേക്ഷ നൽകണം. വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.