Category: Kerala

  • SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

    SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

    SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

    എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ ഈ മാസം 18 വരെ നൽകാം. കരട് വോട്ടർ പട്ടിക 23ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാന സർക്കാർ സമയം നീട്ടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

    തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി അ‍ഞ്ചായിരുന്നു. ഇത് പിന്നീട് 11 ആയി നീട്ടി നൽകിയിരുന്നു. ഈ തീയതിയാണ് വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത് ഈ തീയതിയും മാറ്റിയിട്ടുണ്ട്.

    സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിര.കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 2026ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും നവംബർ 4 നാണ് എസ്‌ഐ‌ആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.

  • ഡിജിപിക്ക് പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങളെ അന്വേഷണ സംഘം വിട്ടയച്ചു

    ഡിജിപിക്ക് പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങളെ അന്വേഷണ സംഘം വിട്ടയച്ചു

    ഡിജിപിക്ക് പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങളെ അന്വേഷണ സംഘം വിട്ടയച്ചു

    തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും വിട്ടയച്ചു. ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ പ്രത്യേകത സംഘം വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്.

    ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

    പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ഫസൽ അബ്ബാസിന്‍റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

  • തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

    തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

    തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

    കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കിൽ സ്ഥാനാർഥിക്കും സ്വന്തംനിലക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.

    ഇതിനായി മൂന്ന് ദിവസത്തിനകം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നൽകണം.

    സ്ഥാനാർഥിയുടെ ചെലവിൽ ഇതിന് അനുവാദം നൽകും. സ്ഥാനാർഥിക്കോ, ഏജൻറുമാർക്കോ ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടാം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ല പൊലീസ് മേധാവിക്കോ കമ്മീഷണർക്കോ അപേക്ഷ നൽകണം. വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

  • ബാഗല്ലൂരിലേക്ക് കടക്കാൻ സഹായിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു

    ബാഗല്ലൂരിലേക്ക് കടക്കാൻ സഹായിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു

    ബാഗല്ലൂരിലേക്ക് കടക്കാൻ സഹായിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു

    രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു. ഫൈസലും ആൽവിനും പ്രതികൾ. രാഹുലിന്റെ ഡ്രൈവറാണ് ആൽവിൻ, ഫസൽ സ്റ്റാഫും. രാഹുലിനെ ബാഗല്ലൂരിൽ എത്തിച്ചത് ഇരുവരും ചേർന്നാണ്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് പ്രതി ചേർത്തത്. അമേയ്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം ഇവരെ ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

    ഫസൽ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്നാണ് ഫസൽ അബ്ബാസ് വ്യക്തമാക്കിയത്.

  • കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞു താണു; സർവീസ് റോഡ് തകർന്നു

    കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞു താണു; സർവീസ് റോഡ് തകർന്നു

    കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞു താണു; സർവീസ് റോഡ് തകർന്നു

    കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാർശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സർവീസ് റോഡ് തകർന്നു. മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു.

    ദേശീയപാത ഇടിയുന്ന സമയത്ത് സർവീസ് റോഡിൽ സ്‌കൂൾ വാൻ അടക്കമുള്ള വാഹനങ്ങലുണ്ടായിരുന്നു. വണ്ടികളിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആർക്കും പരുക്കില്ല. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു താഴ്ന്നത്. 

    റോഡിൽ തിരക്കേറിയ സമയത്താണ് അപകടം നടന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. വാഹനങ്ങൾ തീരദേശപാത വഴി തിരിച്ചുവിടുകയാണ്.
     

  • ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻപാറ ടാങ്ക് മേട് സ്വദേശി പുകഴേന്തി(14)യാണ് മരിച്ചത്. ചിന്നക്കനാൽ ഫാത്തിമ മാതാ സ്‌കൂൾ വിദ്യാർഥിയാണ്. 

    ആത്മത്യയെന്നാണ് പ്രാഥമിക നിഗമനം. പുകഴേന്തി ഇന്ന് സ്‌കൂളിൽ പോയിരുന്നില്ല. വീട്ടിലുള്ളവർ ജോലിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെ വെച്ചാണ് ജീവനൊടുക്കിയത്. 

    വീട്ടിലെത്തിയ പോസ്റ്റ്മാനാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
     

  • ക്രിസ്മസ്-പുതുവത്സരം: സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

    ക്രിസ്മസ്-പുതുവത്സരം: സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

    ക്രിസ്മസ്-പുതുവത്സരം: സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

    ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. സ്‌പെഷ്യൽ സർവീസിന്റെ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 19 മുതൽ ജനുവരി 5 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തും

    നിലവിലെ സർവീസുകൾക്ക് പുറമെയാണ് സ്‌പെഷ്യൽ സർവീസുകൾ ക്രമീകരിച്ചത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്, എറണാകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപാട്, കോട്ടയം, പാലാ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ

    ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും സർവീസുകളുണ്ടാകും. അതുപോലെ കോഴിക്കോട്, മലപ്പുറം, സുൽത്താൻ ബത്തേരി, തൃശ്ശൂർ, എറണാകുളം, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപാട്, കോട്ടയം, പാലാ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് അധിക സർവീസുകളുണ്ടാകും
     

  • അയ്യോ ഞാനല്ലേ, എന്നെ വിട്ടേക്കൂ; രാഹുലിന്റെ ഗോഡ് ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ്

    അയ്യോ ഞാനല്ലേ, എന്നെ വിട്ടേക്കൂ; രാഹുലിന്റെ ഗോഡ് ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ്

    അയ്യോ ഞാനല്ലേ, എന്നെ വിട്ടേക്കൂ; രാഹുലിന്റെ ഗോഡ് ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ്

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നിലപാട് എടുത്തെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുലിനെതിരെ മുൻപ് കോൺഗ്രസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം എവിടെയാണെന്ന് അറിയാവുന്ന ഏക ആൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അടൂർ പ്രകാശ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിനും അറിയാം. 

    പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു. രാഹുലിന്റെ ഗോഡ്ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന്, അയ്യോ ഞാനല്ലേ, എന്നെ അങ്ങ് വിട്ടേക്കൂ എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.

    ശബരിമല സ്വർണക്കൊളള കേസിൽ ഇനിയും ജയിലിലേക്ക് പോകാൻ ധാരാളം ആളുകളുണ്ടെന്നും അവരും ഉടൻ ജയിലിലേക്ക് പോകുമെന്നാണ് കരുതുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. ശബരിമല സ്വർണക്കൊളള ചർച്ച ചെയ്യാതിരിക്കാൻ നീക്കം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ ജയകുമാറിനെ പുതിയ ചുമതല ഏൽപ്പിച്ചത് സർക്കാരാണെന്നും അത് ശരിയോ തെറ്റോ എന്ന് കോടതി പരിശോധിക്കട്ടെയെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
     

  • റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരത്ത് ഇരുചക്ര വാഹനം കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര ദുർഗ ലൈൻ ശിവശക്തിയിൽ ആകാശ് മുരളിയാണ്(30) മരിച്ചത്. വഴയിലക്ക് സമീപം പുരവൂർകോണത്ത് രോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് സ്‌കൂട്ടർ വീണത്. 

    ഇന്ന് പുലർച്ചെയായിരുന്നു അപകടം. ടെക്‌നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. പുലർച്ചെയായതിനാൽ യുവാവിനെ ആരും ആദ്യം കണ്ടില്ല. പിന്നീടാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ ആകാശിനെ ഇതുവഴി കടന്നുപോയവർ കണ്ടത്. 

    ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴയില-പഴകുറ്റി നാലുവരി പാതയുടെ നിർമാണത്തിന്റെ ഭാഗമായി കലുങ്ക് പണി നടക്കുന്ന സ്ഥലമാണിത്.
     

  • സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

    സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

    സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

    മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ സിഎം വിത്ത് മീ യിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. വെൺമണി സ്വദേശി അർജുനാണ് അറസ്റ്റിലായത്. സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച ശേഷം ഇയാൾ സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. മ്യൂസിയം പോലീസാണ് അർജുനെ അറസ്റ്റ് ചെയ്തത്

    ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കാനുള്ള പരിപാടിയാണ് സിഎം വിത്ത് മീ. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോഗസ്ഥർ ഫോൺ കോളിന് മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിന് കൈമാറുകയും ചെയ്യുന്നതാണ് പരിപാടി

    ടോൾ ഫ്രീ നമ്പറിലേക്ക് അർജുൻ സ്ഥിരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുമായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ