മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ്; കോടതി വളപ്പിൽ ആഘോഷം

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ ദിലീപ് ലക്ഷ്യമിട്ടത് തന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ. എല്ലാം തുടങ്ങിയത് അമ്മയുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിന് ശേഷമെന്നാണ് ദിലീപ് പറഞ്ഞത്. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നത് ഇതിന് ശേഷമാണ്.
അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവരുടെ ക്രിമിനൽ സംഘവും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. തന്റെ കരിയർ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേസിൽ ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായും ദിലീപ് പ്രതികരിച്ചിരുന്നു. കോടതിയിൽ നിന്ന് ദിലീപ് നേരെ പോയത് തന്റെ വക്കീലായ ബി രാമൻ പിള്ളയുടെ വീട്ടിലേക്കാണ്.
അതേസമയം ദിലീപ് കുറ്റവിമുക്തനായതോടെ ആരാധകർ കോടതി വളപ്പിൽ ആഹ്ലാദപ്രകടനം നടത്തി. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും ആരാധകർ ആഘോഷിക്കുകയാണ്. കോടതി മുറിക്കുള്ളിൽ അഭിഭാഷകരും ദിലീപിനെ കെട്ടിപ്പിടിച്ചു.
Leave a Reply