കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങും: രാഹുൽ മാങ്കൂട്ടത്തിൽ

കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങും: രാഹുൽ മാങ്കൂട്ടത്തിൽ

കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സസ്‌പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. ഇപ്പോൾ നടക്കുന്നത് തന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്ക് വേണ്ടിയുള്ള പ്രചാരണമാണ്

കെ സുധാകരനും രമേശ് ചെന്നിത്തലയും വിഡി സതീശനുമെല്ലാം തന്റെ നേതാക്കളാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നേതൃത്വം വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചാരണം തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കൾ തന്നെ വിലക്കിയിട്ടില്ല എന്നാണ് ലൈംഗികാരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ പറയുന്നത്

തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ തന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചവർക്കായി സാധാരണ പ്രവർത്തകനെ പോലെ പ്രചാരണം നടത്തുകയാണ്. ഒരു പ്രവർത്തകനെന്ന നിലയ്ക്ക് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
 

Comments

Leave a Reply

Your email address will not be published. Required fields are marked *