വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ സർക്കാരിനും ഗവർണർക്കും അന്ത്യശാസനവുമായി സുപ്രീം കോടതി. ഇരു കൂട്ടർക്കും സമവായത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. പട്ടികയിൽ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവർണർ നീക്കാം സുപ്രീം കോടതി നിർദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിൽ സർക്കാർ നൽകിയ മുൻഗണന പട്ടികയിൽ നിന്ന് നിയമനം നടത്താൻ ആകില്ലെന്നാണ് ഗവർണർ സുപ്രീം കോടതിയിൽ അറിയിച്ചത്. സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെ വിസിയായി നിയമനം നൽകുമെന്നും ഗവർണർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഇതിനെതിരെ സർക്കാരും കോടതിയെ സമീപിച്ചു. 

കെടിയു മിനിറ്റ്സ് രേഖകൾ മോഷണം പോയ കേസിൽ സിസ തോമസ് പ്രതിയാണെന്നും, നിയമനം തടയണമെന്നുമാണ് സർക്കാർ നിലപാട്. തർക്കം രൂക്ഷമായതോടെയാണ് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്. ഇരു കൂട്ടർക്കും സമവായത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾ നിയമനം നടത്തുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *