ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി
ബംഗളൂരു കവർച്ചാക്കേസിലെ പണം പോലീസ് കണ്ടെത്തി. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമാണ് മോഷ്ടിച്ചത്. ചെന്നൈയിൽ നിന്നാണ് പണം കണ്ടെത്തിയത്. മോഷണത്തിന് പിന്നിൽ അഞ്ച് പേരടങ്ങുന്ന കവർച്ചാ സംഘമാണെന്ന് പോലീസ് അറിയിച്ചു.
പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അപ്പണ്ണ നായ്കാണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്തത് അപ്പണ്ണയാണ്. എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്.
നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റി കൊണ്ടുപോയി. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply