പാക്കിസ്ഥാൻ വഴി ആയുധക്കടത്ത്; ഡൽഹിയിൽ നാലംഗ സംഘം പിടിയിൽ, 10 തോക്കുകളും പിടികൂടി

പാക്കിസ്ഥാൻ വഴി ആയുധക്കടത്ത്; ഡൽഹിയിൽ നാലംഗ സംഘം പിടിയിൽ, 10 തോക്കുകളും പിടികൂടി

ഡൽഹിയിൽ ആയുധക്കടത്ത് സംഘം പിടിയിൽ. രണ്ട് പഞ്ചാബ് സ്വദേശികളടക്കം നാല് പേരെയാണ് ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടിയത്. സംഘത്തിന് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു

തുർക്കയിലും ചൈനയിലും നിർമിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴിയാണ് ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നത്. ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുങ്ങൾ കടത്തിയിരുന്നത്

സംഘത്തിന്റെ പക്കൽ നിന്ന് 10 തോക്കുകളും നിരവധി വെടുയണ്ടകളും കണ്ടെത്തി. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാ സംഘങ്ങൾക്കായിരുന്നു ഇവർ ആയുധം വിതരണം ചെയ്തിരുന്നത്.
 

Comments

Leave a Reply

Your email address will not be published. Required fields are marked *