എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെവിട്ടു

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെവിട്ടത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. വിശാൽ കൊല്ലപ്പെട്ട് 13 വർഷത്തിന് ശേഷമാണ് പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വിശാൽ. 2012 ജൂലൈ 16നാണ് കുത്തേൽക്കുന്നത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ പിറ്റേ ദിവസമാണ് മരിച്ചത്.
എബിവിപിയുടെ സജീവ പ്രവർത്തകനായിരുന്നു 19കാരനായ വിശാൽ. ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോൾ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പത്തോളം എബിവിപി പ്രവർത്തകർക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു. സാക്ഷികളായ കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു.
Leave a Reply