കടുത്തുരുത്തി മുൻ എംഎൽഎ പിഎം മാത്യു അന്തരിച്ചു

കടുത്തുരുത്തി മുൻ എംഎൽഎ പിഎം മാത്യു അന്തരിച്ചു. 75 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെയാണ് മരണം സംഭവിച്ചത്.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് നടക്കും. കേരളാ കോൺഗ്രസ് എം നേതാവായിരുന്നു മാത്യു, കഴിഞ്ഞ കുറച്ചുകാലമായി യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു. 1991 മുതൽ 96 വരെ കടുത്തുരുത്തി എംഎൽഎ ആയിരുന്നു
2025 മെയ് മാസത്തിൽ തുടങ്ങിയ നാഷണൽ ഫാർമേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഒഡിഇപിസി ചെയർമാൻ, കെഎസ്എഫ്ഇ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Leave a Reply