രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ; പാലായെ ഇനി ദിയ നയിക്കും

പാലാ നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സണാണ് 21കാരിയായ ദിയ. പാല നഗരസഭയിൽ സ്വതന്ത്രരായി പുളിക്കക്കണ്ടം കുടുംബത്തിൽ നിന്ന് മൂന്ന് പേരാണ് ജയിച്ചത്
ഈ മൂന്ന് പേരുടെ പിന്തുണ യുഡിഎഫിന് നൽകിയതോടെയാണ് പാലാ നഗരസഭ ഭരണം യുഡിഎഫിന് ലഭിച്ചത്. കോൺഗ്രസ് വിമതയായി വിജയിച്ച മായ രാഹുലാണ് ഉപാധ്യക്ഷ
നേരത്തെ ബിനു പുളിക്കക്കണ്ടവും കുടുംബവുമായി എൽഡിഎഫും ചർച്ച നടത്തിയിരുന്നു. മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. പക്ഷേ എൽഡിഎഫ് നീക്കം വിജയിച്ചില്ല
Leave a Reply