പോറ്റിയെ കേറ്റിയേ ഗാനം നീക്കരുത്; മെറ്റക്ക് കത്ത് നൽകി വിഡി സതീശൻ

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ വിവാദം തുടരുന്നു. ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി. പാട്ട് നീക്കണമെന്ന പോലീസ് നിർദേശത്തിനെതിരെയാണ് വി ഡി സതീശന്റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ പറയുന്നു
പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യൂട്യൂബ് കമ്പനികളോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ മൊഴി സൈബർപോലീസ് നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പാരഡി പാട്ട് ഉണ്ടാക്കിയ സംഘം പറയുന്നത്
അതേസമയം പാരഡി പാട്ടിൽ കേസെടുത്ത നടപടി തിരിച്ചടിയാകുമെന്ന് അഭിപ്രായപ്പെടുന്ന ഒരുവിഭാഗം സിപിഎമ്മിലുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് ചർച്ചകൾ വഴി തിരിച്ചുവിടാൻ പാരഡി വിവാദം തുണക്കുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ.

Leave a Reply