ജിദ്ദ-കരിപ്പൂർ വിമാനത്തിന്റെ ടയറുകൾ പൊട്ടി; നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ്, വൻ ദുരന്തം വഴിമാറി

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടി. വ്യാഴാഴ്ച രാവിലെ 9.05നാണ് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്
തലനാരിഴക്കാണ് വൻ ദുരന്തമൊഴിവായത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു. ലാൻഡിംഗ് ഗിയറിൽ സാങ്കേതിക പ്രശ്‌നമുണ്ടായതിനെ തുടർന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാൻഡിംഗിന് ശ്രമിച്ചത്.
ലാൻഡിംഗിന് ശേഷമുള്ള പരിശോധനയിലാണ് ടയറുകൾ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. നിലവിൽ വിമാനത്താവളത്തിന് അകത്തുള്ള യാത്രക്കാരെ മറ്റൊരു വിമാനം എത്തിച്ച് കരിപ്പൂരിലേക്ക് എത്തിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
Leave a Reply