വയനാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

വയനാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

വയനാട് കണിയാമ്പറ്റ മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കൽ മേഖലയിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്. കടുവയെ തുരത്തുകയോ കൂട്ടിലാക്കുകയോ ചെയ്യുന്ന ദൗത്യമാണ് ഇന്ന് രാവിലെ നടക്കുക.

വയൽ കടന്ന് തോട്ടത്തിലെത്തിയ കടുവ കൽപ്പറ്റ  മാനന്തവാടി ഹൈവേയോട് ചേർന്നുള്ള എരനല്ലൂരിൽ എത്തി. ഈ പ്രദേശങ്ങളെല്ലാം 4 കിലോമീറ്റർ ചുറ്റളവിൽ ഉള്ളതാണ്. തെർമൽ ഡ്രോൺ വഴി രാത്രി നിരീക്ഷണം തുടർന്നെങ്കിലും കടുവയെ കണ്ടെത്താനായില്ല. അഞ്ചു വയസ്സുള്ള ആൺ കടുവ വയനാട് വന്യജീവി സങ്കേതത്തിലെ 112 നമ്പർകാരനാണ്.

കടുവയെ അമ്മാനി വനമേഖലയിലേക്ക് തുരത്താനായിരുന്നു ശ്രമമെങ്കിലും വിജയം കണ്ടില്ല. തൊട്ടടുത്തുള്ള പടിക്കംവയൽ പ്രദേശത്താണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് ഇത് ചീക്കല്ലൂർ പ്രദേശത്തേക്ക് എത്തുകയായിരുന്നു.

പനമരം ഗ്രാമ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം,അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലെ സ്‌കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്

 

Comments

Leave a Reply

Your email address will not be published. Required fields are marked *