പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്

ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്. കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മൊഴിയിൽ പറയുന്ന സമയം പിടി കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഇതിന് തെളിവാണെന്നും പോലീസ് പറയുന്നു
കേസിൽ പിടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പോലീസിനോട് റിപ്പോർട്ട് തേടിയത്. വനിതാ ചലചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയത്.
ഐഎഫ്എഫ്‌കെയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് സമിതി ജൂറി ചെയർമാനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്. സെലക്ഷൻ കമ്മിറ്റി അംഗമായ ചലചിത്ര പ്രവർത്തകയോട് ഹോട്ടൽ മുറിയിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
Leave a Reply