പാലക്കാട് നഗരസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി; പക്ഷേ ഭരണം ഉറപ്പിക്കാനായില്ല

പാലക്കാട് നഗരസഭയിൽ ആർക്കും ഭരണം ഉറപ്പിക്കാനായില്ല. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ഭരണം തുലാസിലാണ്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈ കോർത്താൽ ബിജെപിക്ക് ഭരണം തുടരാനാകില്ല. നേരെ തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ തുടർച്ചയായ മൂന്നാം തവണയും പാലക്കാട് ബിജെപി ഭരണത്തിലെത്തും
53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ഇതിൽ 25 വാർഡുകളിൽ വിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. യുഡിഎഫ് 17 വാർഡുകളിൽ വിജയിച്ചപ്പോൾ എൽഡിഎഫ് 8 വാർഡുകളിൽ ജയിച്ചു. 3 വാർഡുകളിൽ സ്വതന്ത്രരും വിജയിച്ചു. ഇതിൽ രണ്ട് പേർ എൽഡിഎഫ് സ്വതന്ത്രരാണ്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫ് വലിയ ലീഡ് നേടിയിരുന്നുവെങ്കിലും അവസാന ഘട്ടത്തോടെ ബിജെപി മുന്നിലെത്തുകയായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്.
Leave a Reply