കോർപറേഷൻ, മുൻസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്; എല്ലാം തൂക്കി യുഡിഎഫ്, ഇത് സെഫി ഫൈനൽ വിജയം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്ത്യ ഘട്ടത്തിലെത്തുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വൻ തിരിച്ചുവരവ് തന്നെയാണ് യുഡിഎഫ് ഇത്തവണ നടത്തിയിരിക്കുന്നത്. ത്രിതല പഞ്ചായത്ത് തലത്തിലെ എല്ലാ മേഖലകളും സർവാധിപത്യം പുലർത്തിയാണ് യുഡിഎഫ് തേരോട്ടം. കോർപറേഷനുകളും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും യുഡിഎഫിന് ഒപ്പമാണ്
സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ നാല് എണ്ണത്തിലും യുഡിഎഫ് ഭരണം ഉറപ്പിച്ച് കഴിഞ്ഞു. കണ്ണൂരിൽ 36 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് 15 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. തൃശ്ശൂരിൽ 33 സീറ്റുകളിൽ യുഡിഎഫും 11 സീറ്റുകളിൽ എൽഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. കൊച്ചിയിൽ 46 സീറ്റുകളിൽ യുഡിഎഫ്, 20 സീറ്റിൽ എൽഡിഎഫ്, കൊല്ലത്ത് 24 സീറ്റിൽ യുഡിഎഫ് 14 സീറ്റിൽ എൽഡിഎഫ്
തിരുവനന്തപുരം കോർപറേഷൻ പക്ഷേ ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. 50 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് 29 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് ആശ്വാസമുള്ളത്. 31 സീറ്റിൽ എൽഡിഎഫും 14 25 സീറ്റിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്
മുൻസിപ്പാലിറ്റികളിൽ 86 എണ്ണത്തിൽ 54 എണ്ണത്തിലും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. 28 എണ്ണത്തിൽ മാത്രമാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. രണ്ട് ഇടത്ത് എൻഡിഎ മുന്നിട്ട് നിൽക്കുന്നുണ്ട്. ഒരിടത്ത് മറ്റുള്ളവരും മുന്നിട്ട് നിൽക്കുകയാണ്. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഏഴ് വീതം ജില്ലകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്
941 ഗ്രാമ പഞ്ചായത്തിൽ 495 എണ്ണവും യുഡിഎഫിന് അനുകൂലമാണ്. എൽഡിഎഫ് 342 ഇടത്ത് മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ 25 ഇടത്തും 72 പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടവും നടക്കുകയാണ്.
Leave a Reply