രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; ഹൈക്കോടതിയിൽ അപ്പീൽ പോകാൻ സർക്കാർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ അപ്പീൽ പോകും. ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഉപാധിയോടെയാണ് മുൻകൂർ ജാമ്യം
അന്വേഷണവുമായി സഹകരിക്കണമെന്ന് രാഹുലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചതോടെ ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ നാളെ പാലക്കാടെത്തി വോട്ട് ചെയ്‌തേക്കുമെന്നാണ് സൂചന.
ബംഗളൂരു സ്വദേശിനിയായ 23കാരി നൽകിയ ബലാത്സംഗ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ആദ്യ ബലാത്സംഗ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.
Leave a Reply