രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഡിസംബർ 10 ബുധനാഴ്ച വിധി പറയും

രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗികാതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ല എന്ന് പറഞ്ഞതായും യുവതി മൊഴി നൽകിയിട്ടുണ്ട്

ജി പൂങ്കുഴലി ഐപിഎസ് ബംഗളൂരുവിൽ എത്തിയാണ് 23കാരിയുടെ മൊഴിയെടുത്തത്. തനിക്ക് 21 വയസ്സുള്ളപ്പോഴാണ് രാഹുൽ മാങ്കൂട്ടത്ിതൽ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നൽകി.
 

Comments

Leave a Reply

Your email address will not be published. Required fields are marked *