യഥാർഥ ഗൂഢാലോചന നടന്നത് എനിക്കെതിരെ; ക്രിമിനൽ പോലീസ് സംഘത്തിന്റെ കള്ളക്കഥ തകർന്നുവെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ വെറുതെവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ദിലീപ്. സർവശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്തിൽ നിന്നാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ് പറഞ്ഞു. അതിന് അന്നുണ്ടായിരുന്ന ഒരു മേലുദ്യോഗസ്ഥയും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പോലീസുകാരും ചേർന്നാണ് എനിക്കെതിരെ നീങ്ങിയതെന്നും ദിലീപ് പറഞ്ഞു
മുഖ്യ പ്രതിയെ കൂട്ടുപിടിച്ച് എനിക്കെതിരെ ക്രിമിനൽ പോലീസ് സംഘം എനിക്കെതിരെ കള്ളക്കഥ ഉണ്ടാക്കി. ഇന്ന് കോടതിയിൽ പോലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ തകർന്നു. യാഥാർഥ ഗൂഢാലോചന എനിക്കെതിരെയാണ്. കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു. ഈ ഒമ്പത് വർഷത്തോളം എനിക്ക് വേണ്ടി ആത്മാർഥമായി പ്രതിരോധിച്ച അഭിഭാഷകരോടും നന്ദി പറയുന്നുവെന്നും ദിലീപ് പ്രതികരിച്ചു
കോടതിക്ക് പുറത്ത് ദിലീപിന്റെ അനുയായികൾ ആഘോഷപ്രകടനം നടത്തുകയാണ്. രാജ്യം ഉറ്റുനോക്കിയ കേസിൽ ഇന്നാണ് കോടതി വിധി പറഞ്ഞത്. കേസിലെ പത്ത് പ്രതികളിൽ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞു. അതേസമയം എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടു.

Leave a Reply