മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തി: രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തി: രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

പോലീസിന്റെ കണ്ണ് വെട്ടിച്ച് ചിലർ രാഹുൽ മാങ്കൂട്ടത്തിലിന് സുരക്ഷയൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവമാണ് ചിലരുടെ ഇടപെടൽ. സ്ത്രീപീഡനത്തിന് ജയിലിൽ കിടന്നയാൾ സതീശനൊപ്പമുണ്ട്. അന്ന് അവരെ പുറത്താക്കിയിരുന്നോ. രാഹുലിന്റെ കാര്യം സമൂഹം നന്നായി ചർച്ച ചെയ്തു

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ നടപടികളാണ് നടന്നത്. ഒരു പൊതുപ്രവർത്തകന് ചേർന്നതാണോ ഇത്. അത്തരം ഒരു പൊതുപ്രവർത്തകനെ അപ്പോഴേ പുറത്താക്കണ്ടേ. കോൺഗ്രസിന്റേത് മാതൃകാപരമായ നടപടികളല്ല. രാഹുലിനെതിരെയുള്ള പരാതിയെ കുറിച്ച് നേതൃത്വം നേരത്തെ അറിഞ്ഞുവെന്ന് പറയുന്നു. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന് പറഞ്ഞ് കാത്തു

ഏതെങ്കിലും ഒരു പാർട്ടിക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന് അർഹതപ്പെട്ടവ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ് പാർലമെന്റ് അംഗങ്ങൾ. എല്ലാ എംപിമാരും ചെയ്യേണ്ടതാണ് ബ്രിട്ടാസും ചെയ്തതെന്ന് പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. സിപിഎമ്മിന്റെ നേതാവ് എന്ന നിലയിൽ ബ്രിട്ടാസ് ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Comments

Leave a Reply

Your email address will not be published. Required fields are marked *