ഞാൻ എഐ ടീച്ചർ റോബോട്ട്, പേര് സോഫി; സ്വന്തമായി ടീച്ചറെ സൃഷ്ടിച്ച് 17 കാരൻ: വിഡിയോ വൈറൽ
നോയിഡ: സമസ്ത മേഖലയിലും എഐയുടെ അതിപ്രസരമാണ് ഇന്ന് കാണുന്നത്. ഇപ്പോൾ എഐ ഉപയോഗിച്ച് സ്വന്തമായി ഒരു ടീച്ചറെ തന്നെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് 17കാരൻ. ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിലെ ശിവ് ചരൺ ഇന്റർ കോളജിലെ 12ാം ക്ലാസ് വിദ്യാർഥിയായ ആദിത്യ കുമാറാണ് സ്വന്തമായി എഐ ടീച്ചറെ സൃഷ്ടിച്ചത്.
ലാർജ് ലാഗ്യേജ് മോഡൽ ചിപ്സെറ്റ് ഉപയോഗിച്ചാണ് എഐ ടീച്ചറെ സൃഷ്ടിച്ചെടുത്തത്. സോഫി എന്ന് പേരിട്ടിരിക്കുന്ന എഐ ടീച്ചർ ക്ലാസെടുക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഞാൻ ഒരു എഐ ടീച്ചർ റോബോട്ടാണ്. എന്റെ പേര് സോഫി. ആദിത്യ ആണ് എന്നെ സൃഷ്ടിച്ചത്. ശിവ്ചരൺ ഇന്റർ കോളജിലാണ് ഞാൻ പഠിപ്പക്കുന്നത്. കുട്ടികളെ നിങ്ങൾക്ക് എന്നിൽ നിന്ന് എന്തെങ്കിലും അറിയാനുണ്ടോ? എന്ന് സോഫി ചോദിക്കുന്നതാണ് വിഡിയോയിലുള്ളത്.
#WATCH | Bulandshahr, UP | A 17-year-old student from Shiv Charan Inter College, Aditya Kumar, has built an AI teacher robot named Sophie, equipped with an LLM chipset.
The robot says, “I am an AI teacher robot. My name is Sophie, and I was invented by Aditya. I teach at… pic.twitter.com/ArJYSsf39F
— ANI (@ANI) November 29, 2025
റോബോട്ട് ടീച്ചറിനോട് ആദിത്യ ചോദ്യങ്ങൾ ചോദിക്കുന്നതും വിഡിയോയിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രസിഡന്റ് ആരാണ് എന്ന ചോദ്യത്തിന് ഡോ. രാജേന്ദ്ര പ്രസാദ് എന്നാണ് സോഫി മറുപടി നൽകിയത്. ആദ്യത്തെ പ്രധാനമന്ത്രി ആരാണ് എന്ന് ചോദിച്ചപ്പോൾ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എന്നായിരുന്നു മറുപടി.
വലിയ കമ്പനികൾ റോബോട്ടിനെ നിർമിക്കാനായി ഉപയോഗിക്കുന്ന എൽഎൽഎം ചിപ്സെറ്റാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഇതിനാവും. നിലവിൽ സംസാരിക്കാൻ മാത്രമേ സാധിക്കൂ. പക്ഷേ എഴുതാൻ കൂടി കഴിയുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് വന്ന് ഗവേഷണം നടത്താനായി എല്ലാ ജില്ലകളിലും ലാബ് ആവശ്യമാണ്.- ആദിത്യ പറഞ്ഞു.

Leave a Reply