സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്
കരൂർ ദുരന്തത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന ടിവികെ അധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി. സേലത്തെ പൊതുയോഗത്തിന് പോലീസ് അനുമതി നൽകിയില്ല. ഡിസംബർ 4ന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പോലീസ് മേധാവി തള്ളി.
കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ബാബറി മസ്ജിദ് ദിനമായ ഡിസംബർ ആറിനും പൊതുയോഗം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു
അതേസമയം മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനൂകൂല സമീപനമുണ്ടാകുമെന്ന സൂചനയും പോലീസ് നൽകിയിട്ടുണ്ട്. ഡിസംബർ രണ്ടാം വാരത്തിൽ പൊതുയോഗം നടത്താനായി ടിവികെ വീണ്ടും അപേക്ഷ നൽകിയേക്കും.

Leave a Reply