എസ്എൻഡിപി യോഗവുമായുള്ള ഐക്യം തള്ളി എൻഎസ്എസ്; ഐക്യത്തിനുള്ള രാഷ്ട്രീയ സാഹചര്യമില്ല

എൻഎൻഎസ്-എസ്എൻഡിപി യോഗം ഐക്യമില്ല. ഐക്യം പ്രായോഗികമല്ലെന്ന് എൻഎസ്എസ് വ്യക്തമാക്കി. പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാകില്ല. ഐക്യത്തിനുള്ള രാഷ്ട്രീയ സാഹചര്യമില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി
നേരത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ആദ്യം ഐക്യ ആശയം മുന്നോട്ടുവെച്ചത്. ഇതിനെ എസ്എൻഡിപി യോഗം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഐക്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേർന്നത്. എന്നാൽ സുകുമാരൻ നായരുടെ നിർദേശം ബോർഡ് യോഗം തള്ളുകയായിരുന്നു
പല കാരണങ്ങളാലും പലതവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടുമൊരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ വ്യക്തമാകുന്നു. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനും ആകില്ല. അതിനാൽ ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് യോഗം തീരുമാനിക്കുന്നതായും എൻഎസ്എസ് കുറിപ്പിൽ പറയുന്നു
Leave a Reply