വിഎസിന് പത്മവിഭൂഷൺ നൽകിയതിനെ സ്വാഗതം ചെയ്ത് സിപിഎം; ബഹുമതിയിൽ സന്തോഷമെന്ന് മകനും

വിഎസിന് പത്മവിഭൂഷൺ നൽകിയതിനെ സ്വാഗതം ചെയ്ത് സിപിഎം; ബഹുമതിയിൽ സന്തോഷമെന്ന് മകനും

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം. പുരസ്‌കാര പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. 

രാജ്യം പിതാവിന് നൽകിയ അംഗീകാരം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ബഹുമതിയിൽ സന്തോഷമുണ്ടെന്നും വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറും പറഞ്ഞു.

ഇത്തവണത്തെ  പത്മ വിഭൂഷൺ ലഭിച്ച അഞ്ചുപേരിൽ മൂന്നുപേരും മലയാളികളായിരുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, ജസ്റ്റിസ് കെ ടി തോമസ്, സാഹിത്യകാരൻ പി നാരായണൻ എന്നിവർക്കാണ് പത്മവിഭൂഷൺ പുരസ്‌കാരം. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷനും ലഭിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *