കെ റെയിൽ ഒഴിവാക്കിയെങ്കിൽ ആ മഞ്ഞക്കുറ്റികൾ ഒന്ന് ഊരിക്കളയുമോയെന്ന് ചെന്നിത്തല

അതിവേഗ റെയിൽ പാത പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേരത്തെ സർക്കാർ പ്രഖ്യാപിച്ച കെ റെയിൽ പദ്ധതി ഒഴിവാക്കിയെങ്കിൽ അതിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഒന്ന് ഊരിക്കളയുമോയെന്ന് ചെന്നിത്തല ചോദിച്ചു.
ആളുകൾക്ക് സ്ഥലം വിൽക്കാൻ പോലും കഴിയുന്നില്ല. തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയിൽപ്പാത പോലുള്ള പലതും പറയും. ഈ സർക്കാരിന്റെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ലെന്നും കെവി തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു
ശശി തരൂരിന് അതൃപ്തിയൊന്നുമില്ല. അദ്ദേഹം കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. തരൂർ രാഷ്ട്രീയ നേതാവ് മാത്രമല്ല, എഴുത്തുകാരൻ കൂടിയാണ്. 100 ശതമാനം പാർട്ടിക്കാരൻ അല്ല. തങ്ങളൊക്കെ പൂർണസമയ പാർട്ടിക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.
Leave a Reply