വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: വർഗീയത പറയാൻ മാത്രം പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ശ്രീനാരായണ ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോദി ആദ്യം കേരളത്തിന്‍റെ ചരിത്രം പഠിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ബാബ്റി മസ്ജിദ് തകർത്തപ്പോൾ അയ്യപ്പഭക്തർക്ക് സഞ്ചരിക്കാൻ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്ലീംലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോൾ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാർട്ടിയാണ് മുസ്ലീംലീഗെന്നും കെ.സി പറഞ്ഞു. ജനങ്ങളെ വിഡ്ഢിയാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Leave a Reply