നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയലക്ഷ്യമില്ലെന്ന പ്രോസിക്യൂഷന്റെ പരാമർശത്തിനെതിരെ ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമർശത്തിൽ ദിലീപ് എതിർപ്പ് അറിയിച്ചു. പ്രോസിക്യൂഷന്റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്നാണ് ഹർജിയിൽ ദിലീപ് പറയുന്നത്. ഹർജികൾ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും.
അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ കോടതിയലക്ഷ്യ ഹർജി. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം ലംഘിക്കപ്പെട്ടെന്നാണ് ദിലീപിന്റെ ആരോപണം.
അതേസമയം ആർ.ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ മറുപടിക്കായി അതിജീവിത സമയം തേടി. അതിജീവിതയ്ക്കായി അഡ്വ. ടി.ബി.മിനി ഇന്ന് കോടതിയിൽ ഹാജരായി. ജനുവരി 12ന് ഹർജികൾ പരിഗണിച്ചപ്പോൾ ഹാജരാകാതിരുന്ന അഡ്വ. ടി ബി മിനിക്കെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

Leave a Reply