ഛത്തിസ്ഗഢിലെ ഇരുമ്പ് ഫാക്ടറിയിൽ സ്‌ഫോടനം; ആറ് തൊഴിലാളികൾ മരിച്ചു
ഛത്തിസ്ഗഢിൽ ഇരുമ്പ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. ഫാക്ടറി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ഭട്ടാപര റൂറൽ മേഖലയിലെ ബകുലാഹി ഗ്രാമത്തിലുള്ള റിയൽ ഇസ്പാത് ആൻഡ് പവർ ലിമിറ്റഡിലാണ് അപകടം. യൂണിറ്റിലെ ഡസ്റ്റ് സ്റ്റെറിലിംഗ് ചേംബറിലാണ് സ്‌ഫോടനം നടന്നത്
ആറ് തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ അഞ്ച് പേരെ ബിലാസ്പൂരിലെ ഛത്തിസ്ഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു

Leave a Reply