യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം: പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. നിരവധി തവണ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു
പോലീസ് വാഹനത്തിന് നേർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ നിർദേശം നൽകിയിട്ടും പിൻമാറാത്തതിനാൽ കണ്ണീർവാതകം പ്രയോഗിച്ചു. പലർക്കും ഇതോടെ ദേഹാസ്വാസ്ഥ്യമുണ്ടായി. സംഘർഷത്തിൽ പലർക്കും പരുക്കേറ്റു.
രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിമ സമര പോരാട്ടങ്ങളുടെ തുടക്കമാണിതെന്നും നാടിനെ വർഗീയതയലേക്ക് നയിക്കുന്ന കാലന്റെ വാക്കുകളാണ് ബാലന്റേതെന്നും ഒജെ ജനീഷ് പറഞ്ഞു
Leave a Reply