രാജ്യാന്തരതലത്തിൽ പുതിയ റെക്കോർഡുമായി സ്വർണം; സംസ്ഥാനത്തും വില കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് ഇന്നും വില ഉയർന്നു. 560 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,02,680 രൂപയിലെത്തി. ഗ്രാമിന് 70 രൂപ വർധിച്ച് 12,765 രൂപയായി
രാജ്യാന്തര തലത്തിൽ സ്പോട് ഗോൾഡ് ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ട്രോയ് ഔൺസിന് 4530 ഡോളറായാണ് ഉയർന്നത്. സ്വർണവിലയിൽ ഇനിയും ചാഞ്ചാട്ടമുണ്ടാകുമെങ്കിലും വലിയ തോതിൽ വില കുറയാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
ഡിസംബർ 1ന് 95,680 രൂപയായിരുന്നു പവന്റെ വില. 26 ദിവസങ്ങൾക്കിടെ ഏഴായിരം രൂപയാണ് പവന് വർധിച്ചത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 58 രൂപ വർധിച്ച് 10,502 രൂപയിലെത്തി
Leave a Reply