വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; കുപ്പാടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

വയനാട് വണ്ടിക്കടവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. പുലർച്ചെ ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ദേവർ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രദേശത്ത് ദിവസങ്ങളായി ഭീതി പരത്തിയ WWL 48 എന്ന കടുവയാണ് കൂട്ടിൽ അകപ്പെട്ടിരിക്കുന്നത്.
ആറ് ദിവസം മുമ്പാണ് ആദിവാസി മൂപ്പനായ മാരനെ കടുവ കടിച്ചു കൊന്നത്. 14 വയസ്സുള്ള ആൺകടുവയാണ് കൂട്ടിലായതെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കടുവയുടെ ത്വക്കിലെ പാറ്റേണുകളും ശരീരത്തിലെ മുറിവുകളും അടിസ്ഥാനപ്പെടുത്തിയാണ് നരഭോജി കടുവ തന്നെയാണ് പിടിയിലായതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. കടുവക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തുമെന്ന് വനംവുപ്പ് അറിയിച്ചു.
Leave a Reply