ഓഫീസിന് നേർക്ക് കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് മുസ്ലിം ലീഗിന്റെ ഹർത്താൽ

ഓഫീസിന് നേർക്ക് കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് മുസ്ലിം ലീഗിന്റെ ഹർത്താൽ

മുസ്ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. 

പെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. 

ഇന്നലെ വൈകിട്ട് പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയാണ് ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്.
 

Comments

Leave a Reply

Your email address will not be published. Required fields are marked *