അവസരം മുതലാക്കിയപ്പോൾ സഞ്ജു പിന്നിട്ടത് രണ്ട് നാഴികക്കല്ലുകൾ; ഇനിയെങ്കിലും സ്ഥിരം ഇടം ലഭിക്കുമോ

അവസരം മുതലാക്കിയപ്പോൾ സഞ്ജു പിന്നിട്ടത് രണ്ട് നാഴികക്കല്ലുകൾ; ഇനിയെങ്കിലും സ്ഥിരം ഇടം ലഭിക്കുമോ

ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20യിൽ കിട്ടിയ അവസരം മുതലാക്കിയപ്പോൾ രണ്ട് എലൈറ്റ് ക്ലബിലെത്താനും സഞ്ജു സാംസണ് സാധിച്ചു. അഭിഷേക് ശർമക്കൊപ്പം ഓപൺ ചെയ്ത സഞ്ജു 22 പന്തിൽ നിന്ന് 37 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് പുറത്തായത്. രണ്ട് സിക്‌സും നാല് ഫോറും ഇന്നിംഗ്‌സിലുണ്ട്. സഞ്ജു പുറത്താകുമ്പോൾ ടീം ടോട്ടൽ 9 ഓവറിൽ 95 റൺസ് എത്തിയിരുന്നു

ഗില്ലിന് പരുക്കേറ്റതിനാൽ മാത്രമാണ് സഞ്ജുവിന് അവസാന ടി20യിൽ എങ്കിലും അവസരം ലഭിച്ചത്. എന്നാൽ ആദ്യ മൂന്ന് ടി20യിൽ ഓപണറായി ഇറങ്ങിയ ഗിൽ ആകെ സ്വന്തമാക്കിയത് വെറും 32 റൺസ് മാത്രമാണ്. സഞ്ജു ആകട്ടെ ലഭിച്ച ഒരു മത്സരത്തിൽ നിന്ന് തന്നെ 37 റൺസും അടിച്ചൂകൂട്ടി. 

ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 1000 റൺസ് എന്ന കടമ്പ പിന്നിടാൻ സഞ്ജുവിന് ഇന്നലത്തെ പ്രകടനം കൊണ്ട് സാധിച്ചു. കൂടാതെ ടി20 ക്രിക്കറ്റിൽ 8000 റൺസ് എന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരക്കും ടി20 ലോകകപ്പിനുമുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന്റെ പ്രകടനം നിർണായകമാണ്. ഇനിയെങ്കിലും സ്ഥിരമായി സഞ്ജുവിന് ഇടം ടീമിൽ ലഭിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്‌
 

Comments

Leave a Reply

Your email address will not be published. Required fields are marked *