കടുത്ത വയറുവേദന; ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാൾ ആശുപത്രിയിൽ
കടുത്ത വയറുവേദനയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിൽ മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളിക്കുന്നതിനിടെയാണ് സംഭവം. ആദിത്യ ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ അൾട്രാ സൗണ്ട് സ്‌കാൻ, സിടി സ്‌കാൻ തുടങ്ങിയ പരിശോധനകൾക്ക് വിധേയമാക്കി
പരിശോധനയിൽ ജയ്‌സ്വാളിന് കുടൽവീക്കമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മരുന്നുകൾ നിർദേശിച്ചിട്ടുണ്ട്. സുഖമില്ലാതിരുന്നിട്ടും ഇന്നലെ രാജസ്ഥാനെതിരെ മുംബൈക്കായി ജയ്‌സ്വാൾ ബാറ്റിംഗിന് ഇറങ്ങിയിരുന്നു. 16 പന്ത് നേരിട്ട താരം 15 റൺസെടുത്ത് പുറത്താകുകയായിരുന്നു
ക്രീസിൽ ഉള്ള സമയത്തൊക്കെ അസ്വസ്ഥതയോടെയാണ് ജയ്‌സ്വാൾ നിന്നത്. മത്സര ശേഷം ജയ്‌സ്വാൾ നേരെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

Leave a Reply