ആലപ്പുഴയിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയ വീട്ടമ്മയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു

ആലപ്പുഴ ചാരുംമൂട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയ സ്ത്രീയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഓട്ടോ ഡ്രൈവറായ രഘു(54), ഭാര്യ സുജ(48) എന്നിവരാണ് മരിച്ചത്.
ഡിസംബർ 8ന് വൈകിട്ട് നാല് മണിക്ക് വീട്ടിൽ വെച്ചാണ് സുജ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന രഘുവിനും പൊള്ളലേറ്റു.
ഇവരെ ആദ്യം അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും മാറ്റി. സുജ ഞായറാഴ്ച രാത്രി എട്ടരക്കും രഘു തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്. കുടുംബപ്രശ്‌നമാണ് സംഭവത്തിന് കാരണം.
Leave a Reply