Blog

  • ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

    ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

    ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

    പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ഇസ്ലാമാബാദിലുണ്ടായ ചാവേർ ബോംബാക്കമണത്തിന്റെ പശ്ചാത്തലത്തിലാണ് ലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് പിൻമാറാനൊരുങ്ങുന്നത്. പാക്കിസ്ഥാനിൽ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു

    ഇന്ന് റാവൽപിണ്ടിയിൽ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തിൽ കളിക്കില്ലെന്ന നിലപാടിലാണ് ലങ്കൻ താരങ്ങൾ. അതേസമയം പര്യടനം ഉപേക്ഷിക്കരുതെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡിനോട് പാക് ക്രിക്കറ്റ് ബോർഡ് അഭ്യർഥിച്ചു. ആദ്യ ഏകദിനം നടന്ന റാവൽപിണ്ടിയിൽ നിന്ന് 17 കിലോമീറ്റർ മാത്രം അകലെയായിരുന്നു സ്‌ഫോടനം നടന്നത്

    സ്‌ഫോടനമുണ്ടായിട്ടും ആദ്യ ഏകദിന മത്സരം പൂർത്തിയാക്കിയെങ്കിലും ടീമിന്റെ സുരക്ഷയിൽ ലങ്കൻ താരങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ടീമിന് എല്ലാ സുരക്ഷയും നൽകാമെന്ന് പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്വി വാഗ്ദാനം ചെയ്‌തെങ്കിലും ലങ്കൻ താരങ്ങൾ ഇതുവരെ വഴങ്ങിയില്ലെന്നാണ് വിവരം
     

  • കുടുംബവഴക്ക്; മലപ്പുറം പൂക്കോട്ടൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

    കുടുംബവഴക്ക്; മലപ്പുറം പൂക്കോട്ടൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

    കുടുംബവഴക്ക്; മലപ്പുറം പൂക്കോട്ടൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

    മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ എന്ന 26കാരനാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ജുനൈദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം

    ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം കൊല നടത്താൻ ഉപയോഗിച്ച കത്തിയുമായി ജുനൈദ് പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. കുടുംബ ബാധ്യതകൾ, ബാങ്ക് ലോൺ എന്നിവയെ സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു

    സംഭവം നടക്കുന്ന സമയത്ത് ജുനൈദിന്റെ ഭാര്യയും കുട്ടികളും സ്ഥലത്തുണ്ടായിരുന്നില്ല. അമീർ അവിവാഹിതനാണ്. കറിക്കത്തി കൊണ്ടാണ് ജുനൈദ് സഹോദരനെ കുത്തിയത്.
     

  • രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

    രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

    രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

    രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം ചെയ്യും. ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പൊലീസ് സേനകളോ നിർവഹിക്കും.

    നിലവിൽ 13 പ്രധാന തുറമുഖങ്ങൾ സിഐഎസ്എഫ് പരിധിയിലാണെങ്കിലും, 67 അധിക പ്രധാന തുറമുഖങ്ങളിലെ സുരക്ഷ ഉടൻ തന്നെ ഈ സേന കൈകാര്യം ചെയ്യും. കാർഗോ സ്‌ക്രീനിംഗ്, ആക്‌സസ് കൺട്രോൾ, മറ്റ് സുരക്ഷാ വിശദാംശങ്ങൾ എന്നിവ പ്രധാനമായും ഈ സേന കൈകാര്യം ചെയ്യും. ഇന്ത്യയിൽ കുറഞ്ഞത് 200 ഓളം ചെറുതും വലുതുമായ തുറമുഖങ്ങളുണ്ടെങ്കിലും 65 എണ്ണം മാത്രമേ കാർഗോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളൂ. നിലവിൽ സിഐഎസ്എഫ് പരിധിയിൽ ഇല്ലാത്ത മറ്റ് തുറമുഖങ്ങളിലെ സുരക്ഷ സംസ്ഥാന പൊലീസും സ്വകാര്യ ഏജൻസികളുമാണ് കൈകാര്യം ചെയ്യുന്നത്.

    അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടത്തിയ സുരക്ഷാ യോഗങ്ങളിലാണ് തുറമുഖ സുരക്ഷ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.

  • തണൽ തേടി: ഭാഗം 46

    തണൽ തേടി: ഭാഗം 46

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ആദ്യം കാണും ഞൊടിയിലേ ഇത്രക്കിഷ്ടം വളരുമോ ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ🎶 ആ വരികൾ വന്നപ്പോഴേക്കും ആള് പെട്ടെന്ന് തന്നെ ഒന്ന് നോക്കി. അപ്പോൾ തന്നെ താനും ആളെ ഒന്ന് നോക്കി. മിഴികൾ പരസ്പരം കോർത്തതും ആള് കണ്ണ് ചിമ്മി കാണിച്ചു കുറച്ചു സമയങ്ങൾക്ക് ശേഷമാണ് ടിക്കറ്റ് എടുക്കുവാൻ കണ്ടക്ടർ വന്നത്…… വിഷ്ണുവേ……. പെട്ടെന്ന് സെബാസ്റ്റ്യൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കണ്ടക്ടറെ വിളിച്ചു….. വിഷ്ണു അപ്പോൾ തന്നെ സെബാസ്റ്റ്യന്റെ സീറ്റിലേ എഞ്ചിന്റെ അടുത്ത് പോയി എന്നാ ഇച്ചായാ…. അവിടെ ടിക്കറ്റ് വേണ്ട. വിഷ്ണുവിന് മാത്രം കേൾക്കാൻ പാകത്തിലാണ് അത് പറഞ്ഞത്. അതെന്നാ..? ഒരു സംശയത്തോടെ ഒന്ന് തിരികെ തന്നെ നോക്കുന്ന കണ്ടക്ടറെ കണ്ടപ്പോൾ അവൻ എന്തോ പറഞ്ഞു എന്ന് അവൾക്കും സംശയം തോന്നിയിരുന്നു.. അതങ്ങനെയാ..! ചിരിച്ചുകൊണ്ട് വണ്ടിയോടിച്ച് അവൻ പറഞ്ഞപ്പോൾ അവളെ ഒന്നുകൂടി ഒന്നു സൂക്ഷിച്ചു വിഷ്ണു നോക്കിയതിനുശേഷം വീണ്ടും സെബാസ്റ്റ്യനേ നോക്കി. ഉടനെ തന്നെ പെട്ടിപ്പുറത്തിരുന്ന് പെൺകുട്ടികളും തന്നെ നോക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി… അവർ തമ്മിലുള്ള സംഭാഷണത്തിൽ എന്തെങ്കിലും അവർ കേട്ടതായിരിക്കും. അതാണ് പെട്ടെന്ന് നോക്കിയത്. അതാണോ ചേച്ചി..? വിഷ്ണു അത്ഭുതപ്പെട്ട് സെബാസ്റ്യനോട് ചോദിച്ചപ്പോൾ അവൻ അതേന്ന അർഥത്തിൽ തലയാട്ടി കാണിച്ചിരുന്നു… വിഷ്ണു വന്ന വേഗത്തിൽ തിരികെ വന്ന് ലക്ഷ്മിയുടെ അരികിൽ നിന്നുകൊണ്ട് ഒന്ന് ചിരിച്ചു കാണിച്ചു. പറയണ്ടായോ ആരാണെന്ന്, എനിക്ക് മനസ്സിലായില്ല. പരിചയമുള്ളത് പോലെ വിഷ്ണു ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. അങ്ങോട്ട് ഇരിക്കാൻ മേലായിരുന്നോ ഡ്രൈവിംഗ് സീറ്റിന് നേരെയുള്ള സീറ്റ് ചൂണ്ടിക്കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ. വേണ്ട എന്ന് ലക്ഷ്മി ആംഗ്യം കാണിച്ചു. ചുമ്മാ അല്ല ഇച്ചായൻ പെട്ടെന്ന് പാട്ടൊക്കെ മാറ്റിയത്. സെബാസ്റ്റ്യന്റെ അരികിൽ ചെന്ന് വിഷ്ണു പറഞ്ഞപ്പോൾ അവൻ ചുണ്ട് കടിച്ച് അവനെ ഒന്ന് കൂർപ്പിച്ച് നോക്കി… പോയി ടിക്കറ്റ് എടുക്കഡാ… സെബാസ്റ്റ്യൻ അവനോടത് പറഞ്ഞെങ്കിലും ചുണ്ടിൽ ഒരു ചെറു ചിരിയുണ്ടാരുന്നു. പിന്നെ എന്തോ അവളെ ഒന്ന് തിരിഞ്ഞുനോക്കാൻ അവനെ ധൈര്യം തോന്നിയില്ല. അവന്മാരൊക്കെ എന്തെങ്കിലും പറഞ്ഞ് കളിയാക്കും. പിന്നിലേക്ക് പോയ വിഷ്ണു കിളിയായ സുനിയോടും ലക്ഷ്മിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പുറകിലിരുന്ന് രണ്ടെണ്ണവും തന്നെ കളിയാക്കുക ആയിരിക്കുമേന്ന് മനസ്സിലായതുകൊണ്ട് സെബാസ്റ്റ്യൻ പിന്നെ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല. എങ്കിലും മാറിമാറി വരുന്ന പാട്ടുകളിലൂടെ തന്റെ മനസ്സ് അവളെ അറിയിക്കാൻ അവൻ ശ്രമിക്കുകയും ചെയ്തിരുന്നു. പെട്ടിപ്പുറത്ത് ഇരുന്ന പെൺകുട്ടികളുടെ രണ്ടുപേരുടെ മുഖം മങ്ങിയിരുന്നു. അവന് വേണ്ടപ്പെട്ട ആരോ ആണെന്ന് അവർക്ക് മനസ്സിലായത് കൊണ്ടാണ് പിന്നീട് അവനെ നോക്കുന്നത് നോട്ടം ഒരല്പം അവര് കുറച്ചത്. അതൊരു വിധത്തിൽ ലക്ഷ്മിക്ക് ആശ്വാസമാണ് തോന്നിയത്. വണ്ടി ബസ് സ്റ്റാൻഡിലേക്ക് കയറിയപ്പോഴേക്കും ആള് കൂടി തുടങ്ങിയിരുന്നു. എല്ലാരും ഇറങ്ങി കഴിഞ്ഞപ്പോൾ ഇറങ്ങുന്നതിനു മുൻപ് അവൾ എൻജിന്റെ അരികിലേക്ക് വന്നിരുന്നു. പെട്ടിപ്പുറത്ത് ഇരുന്ന പെൺകുട്ടികൾ തിരിഞ്ഞു നോക്കി നോക്കി ആണ് ഇറങ്ങിയത്…. കൂട്ടുകാരിയേ വിളിക്കണ്ടേ..? അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അവളെ നോക്കി കൊണ്ട് ചോദിച്ചു. എവിടെയാണെന്ന് അറിയാൻ ഒന്നു വിളിച്ചാൽ കൊള്ളാം. അവളും മടിച്ചു പറഞ്ഞു. അപ്പോൾ അവൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ ലോക്ക് മാറ്റി പെട്ടെന്ന് അർച്ചനയെ വിളിച്ചപ്പോൾ, അവൾ 10 മിനിറ്റിനുള്ളിൽ ബേക്കറിയിൽ എത്തും എന്നാണ് പറഞ്ഞത്. ഓക്കേ പറഞ്ഞു വെച്ച് ഫോൺ തിരികെ അവന്റെ കയ്യിലേക്ക് കൊടുത്തു. ഞങ്ങളെ കൂടി പരിചയപ്പെടുത്തി കൊടുക്ക് ഇച്ചായ… അപ്പോഴേക്കും സുനിയും വിഷ്ണുവും പെട്ടി പുറത്തേക്ക് വന്നിരുന്നു കൊണ്ട് പറഞ്ഞു. ലക്ഷ്മിക്ക് എല്ലാവരെയും കണ്ടപ്പോൾ ഒരു നാണം തോന്നിയിരുന്നു.. ഇത് വിഷ്ണു, ഇത് സുനിൽ, എന്റെ കൂട്ടുകാരാ… അല്പം ചമ്മലോടെയും മടിയോടെയുമാണ് അവൻ പറഞ്ഞത്. അതേ ചമ്മൽ അവളിലും നിറഞ്ഞ നിന്നിരുന്നു. അവള് തലയാട്ടതിനുശേഷം രണ്ടുപേരെയും നോക്കി ചിരിച്ചു കാണിച്ചു. ഇനി ഞങ്ങൾക്ക് പരിചയപ്പെടുത്തി തായോ.. സുനിൽ വിടാനുള്ള ഭാവമില്ല. സെബാസ്റ്റ്യന് ദേഷ്യവും വരുന്നുണ്ട് നാണവും വരുന്നുണ്ട്. ഇത് ലക്ഷ്മി…. അവൻ പറഞ്ഞു ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ കൂട്ടുകാരാണ് എന്നല്ലേ പറഞ്ഞെ അപ്പൊ ഞങ്ങൾക്കും പരിചയപ്പെടുത്തി തരുമ്പോൾ ആരാണെന്ന് പറയണ്ടേ.? വിഷ്ണു ചോദിച്ചപ്പോൾ സെബാസ്റ്റ്യൻ ആകെ വിയർത്തു എന്ന് ലക്ഷ്മിക്ക് തോന്നി. അവന്റെ ഭാവം കണ്ടു ചിരി വന്നു പോയിരുന്നു അവൾക്ക്. ഇത് എന്റെ… എന്റെ…. എന്റെ പെൺകൊച്ച്…. അവൻ പറഞ്ഞപ്പോൾ ലക്ഷ്മിയുടെ ഇടനെഞ്ചിൽ ഒരു തിരയിളക്കം സംഭവിച്ചു. അവൾ പെട്ടെന്ന് മുഖമുയർത്തി അവനെയൊന്നു നോക്കി.. ആ മുഖത്ത് നാണമാണ്.! കുഞ്ഞുങ്ങളുടെ പോലെ വാത്സല്യം തോന്നുന്ന മുഖമാണ് ഇടയ്ക്ക് അവന്… ആ മുഖം ചിലപ്പോൾ വല്ലാതെ ക്യൂട്ട് ആവും. അങ്ങനെ പറ… വിഷ്ണു പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ തോളിൽ കിടന്ന തോർത്തെടുത്ത് മുഖം ഒന്ന് തുടച്ചിരുന്നു. അത്രത്തോളം അവൻ ആ നിമിഷം വിയർത്തു പോയി എന്ന് കണ്ട് ലക്ഷ്മിക്ക് ചിരി വന്നു … എന്റെ പൊന്നു ചേച്ചി, എത്ര പെൺപിള്ളാര് പുറകെ നടന്നിട്ടുള്ള മനുഷ്യനാണെന്ന് അറിയോ.? ഇതുവരെ ഒരാളെ തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടില്ല. എന്തിന് നിങ്ങൾ രണ്ടുപേരും എങ്ങനെ പ്രേമത്തിൽ ആയി എന്ന് പോലും മനസ്സിലാകുന്നില്ല. ഒരു സൂചന പോലും തന്നിട്ടില്ല. പക്ഷേ ഞാൻ കണ്ടിട്ടുണ്ട്. ഈ വണ്ടിയിൽ കയറാറില്ലേ.? വിഷ്ണു അവളോട് ചോദിച്ചപ്പോൾ അത്ഭുതത്തോടെ സെബാസ്റ്റ്യൻ അവനെ നോക്കി. ഇവൻ ഇതൊക്കെ എപ്പോൾ ശ്രദ്ധിക്കുന്നു എന്ന അർത്ഥത്തിൽ. കോളേജ് പഠിച്ചപ്പോഴോക്കെ കയറിയിട്ടുണ്ടെന്ന് തോന്നുന്നു. ലക്ഷ്മി സമ്മതിച്ചു എന്നിട്ട് പോലും നിങ്ങൾ പരസ്പരം അറിയാവുന്നതു പോലെ ഒന്ന് നോക്കിയിട്ട് പോലുമില്ലല്ലോ. അല്ലടാ ഞാൻ നോട്ടീസ് അടിക്കാം എല്ലാവർക്കും വേണ്ടി, പെട്ടെന്ന് ഗൗരവത്തോടെ സെബാസ്റ്റ്യൻ പറഞ്ഞു. ഇങ്ങനെയൊരു മൊരടനെ എങ്ങനെ സഹിക്കുന്നു ചേച്ചി..? സെബാസ്റ്റ്യനേ നോക്കി വിഷ്ണു ചോദിച്ചപ്പോൾ ലക്ഷ്മി ചിരിച്ചു പോയിരുന്നു… ആ കൊച്ചു വരും ചെല്ല്…! ലക്ഷ്മിയോട് അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി വിഷ്ണുവിനെയും സുനിലിനെയും ഒന്ന് നോക്കി ചിരിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങിയിരുന്നു. ഇച്ചായ ചേച്ചി സൂപ്പർ..! വിഷ്ണു തംസപ്പുയർത്തി സെബാസ്റ്റ്യനോടായി പറഞ്ഞു. അവന്റെ ഒരു ചേച്ചി..! നിന്റെ പകുതി പ്രായം പോലുമില്ല .. സെബാസ്റ്റ്യൻ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. പ്രായം ഇവിടെ ആരേലും നോക്കുമോ ഇച്ചായാ, ഇച്ചായന്റെ പെണ്ണ് എന്ന് നമ്മൾക്ക് ചേച്ചിയല്ലേ.? നമ്മൾ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കേണ്ട.? സുനിൽ പെട്ടെന്ന് പറഞ്ഞു. ഇച്ചായൻ ഞങ്ങൾക്ക് ആരാ, അതുപോലെ അല്ലേ.? വിഷ്ണു പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു. നടന്നു പോകാൻ തുടങ്ങിയ ലക്ഷ്മിയെ അവൻ വിളിച്ചു ലക്ഷ്മി…. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. 12 മുക്കാൽ ആവുമ്പോ ഈ വണ്ടി തിരിച്ചു പോകും. നമ്മുടെ വീടിന്റെ അവിടെ കൂടെ, ആ സമയത്ത് വന്നാൽ ഞാനിവിടെ കാണും.. അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി.. വരുന്നില്ലേ അർച്ചനെ പരിചയപ്പെടാൻ… അവൾ ചോദിച്ചു നിങ്ങൾ കൂട്ടുകാരികൾ തമ്മിൽ സംസാരിക്ക് പിന്നെ ഒരു അവസരത്തിൽ പരിചയപ്പെടാം.. കുറച്ചു പരിപാടിയുണ്ട്.. അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി പുറത്തേക്ക് നടന്നിരുന്നു……..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം. കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് ആദ്യ മത്സരം. കഴിഞ്ഞ ആറ് വർഷമായി ടെസ്റ്റ് മത്സരങ്ങൾ ഈഡൻ ഗാർഡനിൽ നടന്നിട്ടില്ല. അതിനാൽ തന്നെ പിച്ചിന്റെ സ്വഭാവം എന്താകുമെന്നതിൽ ഇരു ടീമുകൾക്കും കൂടുതൽ സൂചനകളൊന്നുമില്ല. മത്സരഫലത്തിൽ ഈഡനിലെ പിച്ചും നിർണായക സ്വാധീനം ചെലുത്തും

    രാവിലെ 9.30 മുതാലണ് മത്സരം. സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട് സ്റ്റാളിലും ലൈവ് കാണാം. ടെസ്റ്റ് ലോക കിരീടം നേടിയ പെരുമയുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെക്ക് എത്തുന്നത്. എന്നാൽ ഇന്ത്യയിൽ അവർക്ക് അത്ര നല്ല കണക്കുകളല്ല ഉള്ളത്. ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത് 2010ലാണ്

    15 വർഷങ്ങൾക്ക് ശേഷം ഒരു ടെസ്റ്റ് വിജയമാണ് പ്രോട്ടീസ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ദക്ഷിണാഫ്രിക്ക അവസാനമായി ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടുള്ളത് 2000ത്തിലാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക.
     

  • സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

    സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

    സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

    തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയാണ്(75) കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. 

    സംഭവത്തിൽ തങ്കമണിയുടെ മകൾ സന്ധ്യ(45), കാമുകൻ നിതിൻ(27) എന്നിവർ പിടിയിലായി. തങ്കമണിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയ ശേഷം മൃതദേഹം രാത്രിയോടെ പറമ്പിൽ ഇടുകയായിരുന്നു. 

    തങ്കമണി തലയടിച്ച് വീണതാണെന്നാണ് മകൾ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇവരുടെ അയൽവാസി കൂടിയാണ് നിതിൻ. മൃതദേഹത്തിൽ കണ്ട പാടുകളും സംശയത്തിന് ഇടയാക്കിയിരുന്നു. സന്ധ്യക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ അവിവാഹിതനാണ്.
     

  • ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് യുപി സർക്കാർ

    ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് യുപി സർക്കാർ

    ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് യുപി സർക്കാർ

    നോയിഡ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ നടപടികൾ കൃത‍്യമായി പൂർത്തികരിക്കാത്ത ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് ഉത്തർ പ്രദേശ് സർക്കാർ. 60 ബിഎൽഒമാർക്കെതിരേയും ഏഴ് സൂപ്പർവൈസർമാർക്കെതിരേയും കേസെടുത്തു. 181 ഓളം ബിഎൽഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് കലക്റ്റർ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

    കൃത‍്യമായി ടാർഗറ്റ് പൂർത്തിയാക്കാത്തതാണ് നടപടിയിൽ കലാശിച്ചതെന്നാണ് സർക്കാരിന്‍റെ ഔദ‍്യോഗിക വിശദീകരണം. ഓൺലൈൻ മുഖേനേ എസ്ഐആർ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത ബിഎൽഒമാർക്ക് ഒരു ദിവസത്തെ വേതനം നഷ്ടമായേക്കുമെന്നും അധ‍ികൃതർ വ‍്യക്തമാക്കി.

  • തണൽ തേടി: ഭാഗം 47

    തണൽ തേടി: ഭാഗം 47

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അർച്ചന കാത്തിരിപ്പുണ്ട് അവളെ കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നിയിരുന്നു അവൾക്ക്. അരികിലേക്ക് ചെന്ന് അവളുടെ കയ്യിൽ മുറുക്കിപ്പിടിച്ചു… ലച്ചു നിന്നെ ഒന്ന് കാണാൻ ഞാൻ എന്ത് കഷ്ടപ്പെട്ടുവെന്നോ.? അർച്ചന പറഞ്ഞു നിനക്ക് ജ്യൂസ് പറയട്ടെ.? ലക്ഷ്മി തലയാട്ടി.. അർച്ചന രണ്ട് ഫ്രഷ് ജ്യൂസ് പറഞ്ഞു പിന്നീട് ലക്ഷ്മി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് വാ തുറന്നു പോയിരുന്നു അർച്ചനയുടെ. സെന്റ് മേരിസിലെ ആ ചുള്ളൻ ചേട്ടനോ.? അർച്ചന ചോദിച്ചപ്പോൾ ഇവൾക്ക് ആളെ അറിയാമോ എന്ന രീതിയിൽ ലക്ഷ്മി അവളെ ഒന്ന് നോക്കി. നിനക്കറിയോ.? പിന്നെ എനിക്കറിയില്ലേ.? നമ്മുടെ ധന്യ ഇല്ലേ അവൾ ഈ ചേട്ടനെ കാണാൻ വേണ്ടി മാത്രം ഈ വണ്ടിയിൽ ആയിരുന്നു കയറുന്നത്. ഞാൻ അവളുടെ കൂടെ കയറാറുണ്ട്. അവൾ എത്രയോ തവണ പറഞ്ഞിരിക്കുന്നു. നീ ഓർക്കുന്നില്ലേ അർച്ചന ചോദിച്ചു ധന്യ ഒരു ബസ് ഡ്രൈവറെ ഇഷ്ടമാണെന്നും അയാൾ തിരിഞ്ഞു നോക്കാറില്ല എന്നും പലതവണ പറയുന്നത് ആ നിമിഷം ലക്ഷ്മി ഓർമ്മിച്ചു. അത് സെബാസ്റ്റ്യൻ ആണോ എന്ന് അത്ഭുതത്തോടെ അവൾ ഓർത്തു. നിനക്ക് വേറെ പണിയില്ലേ ഇവന്മാർക്കൊക്കെ ഇഷ്ടംപോലെ ലൈൻ കാണും എന്ന് അവളോട് പറഞ്ഞത് താൻ ആണെന്ന് ഓർക്കേ ലക്ഷ്മിക്ക് ചിരി വന്നു. അത് ഈ ആൾ ആയിരുന്നല്ലേ.? ലക്ഷ്മി ചോദിച്ചു അതേ അവൾ അറിഞ്ഞാൽ നിന്നേ കൊല്ലും. അവൾക്ക് ഈ പുള്ളിയോട് ഭയങ്കര പ്രേമം ആയിരുന്നു. എനിക്ക് അറിയാം ആ ചേട്ടനെ. ആളെ കണ്ടാൽ കറക്റ്റ് ഒരു ഉണ്ണി മുകുന്ദൻ ലുക്ക്‌ ആണ്. ആൾക്ക് നമ്മുടെ കോളേജിൽ ഇഷ്ടം പോലെ ഫാൻസ് ഉണ്ട്.. അർച്ചന പറഞ്ഞപ്പോൾ ലക്ഷ്മി എല്ലാം മൂളി കേട്ടു. എങ്കിലും നീ എന്ത് വിശ്വാസത്തിലാണ് അയാളുടെ കൂടെ വീട്ടിൽ പോയത്. ആൾ ഒരു പാവം ആടി. ലക്ഷ്മി പറഞ്ഞു ശരിക്കും പുള്ളിയേ കല്യാണം കഴിക്കാൻ നീ തീരുമാനിച്ചൊ.? അത്ഭുതത്തോടെ അർച്ചന ചോദിച്ചു… അങ്ങനെയല്ലേ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത്.? എന്നും പറഞ്ഞ് നിന്റെ ലൈഫ് നിനക്ക് ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇൻവെസ്റ്റ് ചെയ്യാനാണോ ഉദ്ദേശിച്ചിരിക്കുന്നത്.? നമുക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷൻ എഴുതി വച്ചിരിക്കുന്ന ഒക്കെ മാറ്റി പറഞ്ഞുകൂടെ. അർച്ചന ചോദിച്ചു.. ആള് പാവാടി, ലക്ഷ്മി പറഞ്ഞപ്പോൾ ചിരിയോടെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി……..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ

    ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ

    ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ

    ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റ് കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കിനെ തുടർന്ന് ഏറെക്കാലം പുറത്തായിരുന്ന റിഷഭ് പന്ത് ടീമിൽ മടങ്ങിയെത്തി. അക്‌സർ പട്ടേലും അവസാന ഇലവനിലുണ്ട്. 

    ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് ടീമിലെ പേസർമാർ. നാല് സ്പിന്നർമാരുമായാണ് കൊൽക്കത്ത ഈഡൻ ഗാർഡനിൽ ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ സ്പിന്നിനെ നിയന്ത്രിക്കും

    യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ഓപണർമാരാകുമ്പോൾ ശുഭ്മാൻ ഗിൽ മൂന്നാമനായും റിഷഭ് പന്ത് നാലാമനായും ക്രീസിലെത്തും. ധ്രൂവ് ജുറേലും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മത്സരം മൂന്നോവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 6 റൺസ് എന്ന നിലയിലാണ്.
     

  • വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു

    വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു

    വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു

    സ്വർണവില വീണ്ടും കത്തിക്കയറുന്നു. സംസ്ഥാനത്ത് പവന് ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരിടവേളക്ക് ശേഷം പവന്റെ വില വീണ്ടും 93,000 കടന്നു. 93,160 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. 

    ഗ്രാമിന് 175 രൂപ വർധിച്ച് 11,645 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 145 രൂപ വർധിച്ച് 9360 രൂപയായി. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 3 രൂപ ഉയർന്ന് 168 രൂപയായി. 

    രാജ്യാന്തരവിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തര വില ഔൺസിന് 4040 ഡോളറിൽ നിന്ന് 4146 ഡോളറിലേക്ക് മുന്നേറി. ഇതേ ട്രെൻഡ് തുടരുകയാണെങ്കിൽ കേരളത്തിൽ വില ഇനിയും വർധിച്ചേക്കും.