Blog

  • വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും

    വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും

    വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും

    ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 51 കോടി രൂപ നൽകുമെന്ന് ബിസിസിഐ അറിയിച്ചു. ടൂർണമെന്റ് ജേതാക്കളായതിൽ നിന്ന് 39.78 കോടി രൂപയാണ് പ്രൈസ് മണിയായി ഐസിസി നൽകുന്നത്. 

    ഇന്നലെ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി ലോക കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 298 റൺസാണ് എടുത്തത്. 299 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾ ഔട്ടായി

    ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് സെഞ്ച്വറിയുമായി(101) മുന്നിൽ നിന്ന് നയിച്ചെങ്കിലും ടീമിനെ വിജയതീരത്ത് എത്തിക്കാനായില്ല. 5 വിക്കറ്റ് നേടിയ ദീപ്തി ശർമയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഷഫാലി വർമ രണ്ടും ശ്രീ ചരണി ഒരു വിക്കറ്റുമെടുത്തു

    നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷഫാലി വർമ 87 റൺസെടുത്തു. ഷഫാലിയാണ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ദീപ്തി ശർമ 58 റൺസുമെടുത്തു. ദീപ്തി പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടി. സ്മൃതി മന്ദാന 45 റൺസും റിച്ച ഘോഷ് 34 റൺസും ജമീമ റോഡ്രിഗ്‌സ് 24 റൺസുമെടുത്തു.
     

  • ആലപ്പുഴയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

    ആലപ്പുഴയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

    ആലപ്പുഴയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

    ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി(3) വധശിക്ഷ വിധിച്ചത്. പുന്നപ്ര സ്വദേശിനി അനിത കൊല്ലപ്പെട്ട കേസിലാണ് വിധി

    2021 ജൂലൈ പത്തിനാണ് അനിതയുടെ മൃതദേഹം പൂക്കൈതയാറിൽ കണ്ടെത്തിയത്. സംഭവത്തിൽ അനിതയുടെ ആൺസുഹൃത്ത് നിലമ്പൂർ സ്വദേശി പ്രബീഷിനെയും ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശിനി രജനിയെയും അറസ്റ്റ് ചെയ്തിരുന്നു

    വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭിണിയായി. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലെ രജനിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്.
     

  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു കയറി; മൂന്ന് ഡോക്ടർമാർക്ക് ദാരുണാന്ത്യം

    നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു കയറി; മൂന്ന് ഡോക്ടർമാർക്ക് ദാരുണാന്ത്യം

    നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു കയറി; മൂന്ന് ഡോക്ടർമാർക്ക് ദാരുണാന്ത്യം

    തമിഴ്‌നാട് തൂത്തുക്കുടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് ഡോക്ടർമാർ മരിച്ചു. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരാണ് അപകടത്തിൽപ്പെട്ടത്. 

    കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഹൗസ് സർജൻമാരായ സരൂപൻ(23), രാഹുൽ സെബാസ്റ്റ്യൻ(23), മുകിലൻ(23) എന്നിവരാണ് മരിച്ചത്. 

    ശരൺ, കൃതിക് കുമാർ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
     

  • മംഗല്യ താലി: ഭാഗം 83

    മംഗല്യ താലി: ഭാഗം 83

    രചന: കാശിനാഥൻ

    ഹരിയേട്ടൻ വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകുവാ… ഒരു ഷോൾ എടുത്ത് മാറിലേക്ക് വിടർത്തിയിട്ടു കൊണ്ട് ഭദ്ര കതക് തുറന്നു വെളിയിലേക്ക് പാഞ്ഞു. ഭദ്രാ…. നിൽക്കേടോ.. ഞാനീ വേഷമൊന്നു മാറട്ടെ. ഹരി ഉറക്കെ പറഞ്ഞു. എന്നിട്ട് അവനും ഡ്രസ്സ്‌ ഒക്കെയൊന്നു ചേഞ്ച്‌ ചെയ്തു.. ശേഷം കാറിന്റെ ചാവിയും എടുത്തുകൊണ്ട് ഭദ്രയുടെ അടുത്തേക്ക് തിടുക്കത്തിൽ ചെന്നു… അവൻ നോക്കിയപ്പോൾ ഭദ്ര കരഞ്ഞുകൊണ്ട് നിൽക്കുകയാണ്. ഭദ്രാ.. താൻ എന്തിനാണ് ഇങ്ങനെ കരയുന്നത്. എടോ ടീച്ചർക്ക് യാതൊരു കുഴപ്പവും കാണില്ല. ടീച്ചർ ഉറങ്ങുകയായിരിക്കും. അതാ ഫോൺ എടുക്കാത്തത്. ഇല്ല ഹരിയേട്ടാ…. ടീച്ചർക്ക് എന്തോ പറ്റി.. എനിയ്ക്കുറപ്പാണ്, എത്രയോ രാത്രികളിൽ, ആരെങ്കിലുമൊക്കെ, കുഞ്ഞുങ്ങളെ കൊണ്ടു പോയി കിടത്തിയിട്ട് ഓടി പോകാറുണ്ട്,, ഒരു ചെറിയ കരച്ചിൽ കേൾക്കുമ്പോൾ ടീച്ചർ ചാടി എഴുന്നേൽക്കും. ദേവിയമ്മയ്ക്കൊക്കെ എന്നും അത്ഭുതമാണ്.. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിക്കും… അപ്പോൾ പറയും എന്റെ ജീവനും ശ്വാസവും ഒക്കെ ഇവിടമല്ലേന്നു.. എന്നിട്ട് പറയും, ഒരു ദിവസം ഉറക്കത്തിലാവും ഞാനങ്ങട് പോകുന്നെന്നു… ഭദ്ര വാവിട്ട് കരയുന്നത് കണ്ടപ്പോൾ അവനും സങ്കടം കൂടി. എടൊ.. പോട്ടെ, സമാധാനിയ്ക്ക്.. ഒരു പത്തു മിനിറ്റ് കൂടി. നമ്മൾ എത്താറായിന്നേ. ഹരി അത് പറയുമ്പോളും ഭദ്ര ടീച്ചറിനെ വിളിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സെക്യൂരിറ്റിചേട്ടന്റെ നമ്പർ അറിയാമോ ഭദ്രയ്ക്ക്? പെട്ടെന്ന് ഹരി ചോദിച്ചു. ഇല്ല എനിക്കറിയില്ല ഹരിയേട്ടാ… ടീച്ചർമാരുടെ നമ്പരും പിന്നെ ഓഫീസിലെ നമ്പരും മാത്രമേ എനിക്ക് അറിയൂ.. ആഹ്.. ഇട്സ് ഓക്കേ.. നമ്മളെത്താറായില്ലോ… നോ പ്രോബ്ലം. പ്രധാന കവാടത്തിനെ പിന്നിട്ടു കൊണ്ട് ഹരിയുടെ വണ്ടി അകത്തേക്ക് പാഞ്ഞു വന്നപ്പോൾ, അവരുടെ കണ്ണിൽ ആദ്യമുടക്കിയത് ഒരു ആംബുലൻസ് ആയിരുന്നു.. ഹരിയേട്ടാ……. ഭദ്ര അലറി യതും ഹരിക്ക് ചെറിയ പേടി തോന്നിപ്പോയ്… വണ്ടി നിന്നതും ഭദ്ര ചാടി ഇറങ്ങി.എന്നിട്ട് ആംബുലൻസിന്റെ അടുത്തേക്ക് പാഞ്ഞു. മീരടീച്ചറെ താങ്ങിയെടുത്തു കൊണ്ട് ആരൊക്കെയോ പുറത്തേക്ക് വരുന്നുണ്ട്. അയ്യോ… എന്ത് പറ്റി… ടീച്ചർക്ക് എന്ത് പറ്റി.. ഭദ്രയുടെ നിലവിളി കേട്ടതും അവരൊക്കെ തിരിഞ്ഞു നോക്കി. മോളെ…ദേവിമ്മ അവളെ കണ്ടതും, കരഞ്ഞുപോയി.. ദേവിയമ്മേ… ടീച്ചർക്ക് എന്ത് പറ്റി,,, അറിയില്ല മോളെ.. ബോധമറ്റു കിടക്കുകയാ… എന്നാണന്നു അറിയില്ല. അവർ എല്ലാവരും കൂടി ആംബുലൻസിൽ കയറ്റി നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാണ്… ഭദ്രയും ഹരിയും കൂടി പിന്നാലെ പോയി.. ഞാൻ പറഞ്ഞില്ലേ, ഏട്ടനോട് പറഞ്ഞില്ലേ എന്റെ മീരടീച്ചർക്ക് ആപത്തെന്തോ സംഭവിച്ചന്നു.. സത്യമായില്ലേ ഹരിയേട്ടാ. അത് സത്യമയില്ലേ… എടൊ.. എന്തായാലും ഹോസ്പിറ്റലിൽ അല്ലേ വന്നത്. ഇനി പേടിക്കണ്ട.. ടീച്ചർക്ക് ബി പി ലോ ആയതാവും. സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു മീരയേ എത്തിച്ചത്. നേരെ എമർജൻസി വിഭാഗത്തിലേക്ക് ആണ് കയറ്റിയത്.. ഹരിയുടെ ഊഹം തെറ്റിയില്ല. പ്രഷർ ഡൌൺ ആയതിനെ തുടർന്ന് സംഭവിച്ചതായിരുന്നു.. മീരയ്ക്ക് അടിയന്തര ശുശ്രൂഷകൾ നൽകിയപ്പോൾ അവർ സാവധാനം കണ്ണു തുറന്നു.. ആദ്യം അവരുടെ ദൃഷ്ടി പതിഞ്ഞത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ഭദ്രയിൽ ആയിരുന്നു. മോളെ… നീയ്.. അവർ ചുണ്ടനക്കി. ടീച്ചർക്ക് എന്തോ വയ്യാതെ വരുന്നതായി ഭദ്ര സ്വപ്നം കണ്ടു. അങ്ങനെ ഞങ്ങൾ ഓർഫനേജിലേക്ക് പോന്നതായിരുന്നു.. ഭദ്ര ആണെങ്കിൽ ടീച്ചർന്റെ അടുത്തേക്ക് ഇരുന്നു. എന്നിട്ട് അവരുടെ വലം കൈ എടുത്തു കൂട്ടി പിടിച്ചു..ഒപ്പം അവൾ കരഞ്ഞു പോയിരിന്നു. ഒന്നും പറ്റിയില്ലല്ലോടാ..എന്റെ പൊന്നുമോള് പേടിക്കണ്ട കേട്ടോ. ടീച്ചർ സാവധാനം പറഞ്ഞു.. ഇന്നൊരു ദിവസത്തേക്ക് അഡ്മിറ്റ് ആക്കാം എന്ന് ഡോക്ടർ നിർദ്ദേശിച്ചതും, ഹരി അത് സമ്മതിച്ചു. എന്നിട്ട് അവർ രണ്ടാളുംകൂടി അന്ന് ടീച്ചർന്റെ കൂടെ നിന്നു. ഓർഭനേജിലെ ആളുകളെയൊക്കെ ഹരി പറഞ്ഞു വിട്ടിരുന്നു. ദേവിയമ്മയെ വിളിച്ചു ഭദ്ര കാര്യങ്ങൾ അവതരിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞു അവർക്ക് ആശ്വസമായതു പോലും വേറെ കുഴപ്പമില്ലല്ലോ അല്ലേ മോളെ.. എന്നിട്ടും അവർ ചോദിച്ചു. ഇല്ലന്നെ.. ഒരു കുഴപ്പവുമില്ല.. ടീച്ചറമ്മ അകത്തുണ്ട്. മയക്കത്തിലാ. ഇൻജെക്ഷൻ എടുത്തിരുന്നു. അതിന്റെയാ . അവരോട് സംസാരിച്ചു ഫോൺ കട്ട് ചെയ്തിട്ട് ഭദ്ര പിന്നെയും കാഷ്വാലിറ്റിയിലേക്ക് കയറിച്ചെന്നു… നേരം അപ്പോൾ വെളുപ്പിന് 5മണി ആയിരുന്നു. കുറച്ചു കഴിഞ്ഞു ടീച്ചർനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. ഭദ്ര അവരെ ചേർത്തു പിടിച്ചുകൊണ്ട് ബെഡിലേക്ക് കിടത്തിയപ്പോൾ മീരയുടെ നെഞ്ചു പൊട്ടി. തന്റെ രക്തം…. തന്റെ പൊന്നോമന.. തനിയ്ക്ക് ഒരു വയ്യഴിക വന്നപ്പോൾ, തന്റെ പൊന്നുമകൾ ഓടി വന്നല്ലോ.. ഇതാണ് രക്തബന്ധം… അതിന്റെ മൂല്യമാണ് താൻ ഇപ്പൊ കണ്ടത്. അവർ ഓർത്തു. പേടിപ്പിച്ചു കളഞ്ഞല്ലോ അമ്മേ… ഞാനെത്ര മാത്രംവിഷമിച്ചു ന്നൊ. ഭദ്ര അവരുടെ നെറുകയിൽ മുത്തം കൊടുത്തു കൊണ്ട് പറഞ്ഞപ്പോൾ ഒരു വരണ്ട ചിരി ചിരിക്കുകയാണ് മീര. ഡോക്ടർ ചോദിച്ചു, എന്തിനാണിത്ര വിഷമം വന്നതെന്ന്.. കാര്യമായിട്ട് എന്തോ മനഃസൽ തട്ടിയത് കൊണ്ടാ ടീച്ചറമ്മയ്ക്ക് ബി പി ലോ ആയത് പോലും. ഭദ്ര ചോദിച്ചപ്പോൾ അവർ ഒന്നും പറയാതെ അങ്ങനെകിടന്നു. വല്ലാത്തൊരു ആലോചനയോടെ. അമ്മേ.. എന്തെങ്കിലും സങ്കടം ഉണ്ടൊ അമ്മയ്ക്ക്? അവൾ വീണ്ടും ചോദിച്ചു. ഹേയ്.. ഇല്ലടാ. പിന്നെന്തു പറ്റി… എന്റെ ടീച്ചറമ്മയ്ക്ക് ഒരിക്കലും ഇങ്ങനെ ഒരു ക്ഷീണം വന്നിട്ടേ ഇല്ലല്ലോ. അതൊക്കെ പ്രായത്തിന്റെ ആണ് ഭദ്ര… നീ എന്തിനാ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ട് ടീച്ചറിനെ വിഷമിപ്പിക്കുന്നത്. ഹരി വഴക്കു പറഞ്ഞതും ഭദ്ര നിശബ്ദയായി.. എന്നാൽ മീര ചില തീരുമാനങ്ങളൊക്കെ എടുത്തു കഴിഞ്ഞിരുന്നു അപ്പോളേക്കും. തന്റെ മകൾ… അവൾ എല്ലാം അറിയേണ്ട സമയമായി. അല്ലേലും ഇനി അതൊന്നും മറച്ചു വെച്ചിട്ട് കാര്യമില്ല.. അവളുടെ ജന്മം…. അത് വെളിപ്പെടുത്തണം.. ഇല്ലെങ്കിൽ തനിക്ക് എന്തേലും പറ്റിയാൽ തന്റെ കുഞ്ഞ്….. അവളുടെ അച്ഛനേം അമ്മേം അറിയാതെ ജീവിച്ചു തീർക്കേണ്ടി വരും. ഹരി ഓഫീസിൽ പോകുമ്പോൾ എല്ലാം തുറന്ന് പറയാൻ അവർ തീരുമാനിച്ചുറപ്പിച്ചു…കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ട്രോഫി സ്വീകരിക്കുന്നതിനിടെ കാലിൽ നമസ്‌കരിക്കാനൊരുങ്ങി ഹർമൻപ്രീത്; അരുതെന്ന് വിലക്കി ജയ് ഷാ

    ട്രോഫി സ്വീകരിക്കുന്നതിനിടെ കാലിൽ നമസ്‌കരിക്കാനൊരുങ്ങി ഹർമൻപ്രീത്; അരുതെന്ന് വിലക്കി ജയ് ഷാ

    ട്രോഫി സ്വീകരിക്കുന്നതിനിടെ കാലിൽ നമസ്‌കരിക്കാനൊരുങ്ങി ഹർമൻപ്രീത്; അരുതെന്ന് വിലക്കി ജയ് ഷാ

    ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ട്രോഫി സ്വീകരിക്കാനായി വേദിയിലെത്തിയപ്പോൾ ഐസിസി ചെയർമാൻ ജയ് ഷായുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനൊരുങ്ങി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. എന്നാൽ ജയ് ഷാ ഇത് സ്‌നേഹപൂർവം തടഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി

    ജയ് ഷായെ ഹസ്തദാനം ചെയ്ത ശേഷമായിരുന്നു ഹർമൻപ്രീത് കാലിൽ തൊട്ട് നമസ്‌കരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് പാടില്ലെന്ന് നിർദേശിച്ച ജയ് ഷാ ഹർമന് ട്രോഫി കൈമാറുകയായിരുന്നു. ഇന്ത്യൻ വനിതാ താരങ്ങൾക്കും പുരുഷ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകാൻ ബിസിസിഐ തീരുമാനിച്ചത് ജയ് ഷാ സെക്രട്ടറിയായിരിക്കെയാണ്

    അതേസമയം ഐസിസി ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഹർമൻപ്രീത് കൗർ മാറി. ഫൈനലിൽ 20 റൺസെടുത്ത് പുറത്തായെങ്കിലും ഐസിസി ടൂർണമെന്റുകളിലെ നാല് നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് ഹർമൻപ്രീതിന്റെ റൺസ് 331 ആണ്. ഓസീസ് താരം ബെലിൻഡ ക്ലാർക്കിനെയാണ് ഹർമൻപ്രീത് മറികടന്നത്‌
     

  • കൊച്ചി കോർപറേഷനിൽ യുഡിഎഫിന് വിമത ഷോക്ക്; ഡെപ്യൂട്ടി മേയറടക്കം 10 വിമതർ മത്സരത്തിന്

    കൊച്ചി കോർപറേഷനിൽ യുഡിഎഫിന് വിമത ഷോക്ക്; ഡെപ്യൂട്ടി മേയറടക്കം 10 വിമതർ മത്സരത്തിന്

    കൊച്ചി കോർപറേഷനിൽ യുഡിഎഫിന് വിമത ഷോക്ക്; ഡെപ്യൂട്ടി മേയറടക്കം 10 വിമതർ മത്സരത്തിന്

    കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമതർ. പത്തോളം വിമതരാണ് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സര രംഗത്തുള്ളത്. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറും വിമതനായി മത്സരിക്കുന്നുണ്ട്

    ഗിരിനഗറിൽ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്‌സും വിമതനായി മത്സര രംഗത്തുണ്ട്. മുൻ കൗൺസിലർ ബാസ്റ്റിൻ ബാബു 72ാം ഡിവിഷനിലെ വിമത സ്ഥാനാർഥിയാണ്

    മാനശ്ശേരി ഡിവിഷനിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടൻവേലി ഈസ്റ്റ് ഡിവിഷനിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആഷ്‌ലിയും മൂലംകുഴി ഡിവിഷനിൽ സോണിയും പള്ളുരുത്തിയിൽ ഹസീനയും വിമതരായി മത്സരത്തിലുണ്ട്.
     

  • ബിജെപിയാണ് മികച്ചതെങ്കിൽ എന്തിന് കോൺഗ്രസിൽ നിൽക്കണം: ശശി തരൂരിനോട് സന്ദീപ് ദീക്ഷിത്

    ബിജെപിയാണ് മികച്ചതെങ്കിൽ എന്തിന് കോൺഗ്രസിൽ നിൽക്കണം: ശശി തരൂരിനോട് സന്ദീപ് ദീക്ഷിത്

    ബിജെപിയാണ് മികച്ചതെങ്കിൽ എന്തിന് കോൺഗ്രസിൽ നിൽക്കണം: ശശി തരൂരിനോട് സന്ദീപ് ദീക്ഷിത്

    നരേന്ദ്രമോദി സ്തുതി നിരന്തരം നടത്തുന്ന ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ബിജെപിയാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു.

    രാജ്യത്തെ കുറിച്ച് അദ്ദേഹത്തിന് കാര്യമായി ഒന്നും അറിയില്ലെന്ന് തോന്നുന്നു. അതാണ് ശശി തരൂരിന്റെ പ്രശ്‌നം. നിങ്ങളുടെ അഭിപ്രായത്തിൽ കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും രാജ്യത്തിന് നല്ലത് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ അവരുടെ നയങ്ങൾ തുടരണം. പിന്നെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്നും സന്ദീപ് ദീക്ഷിത് ചോദിച്ചു

    ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനാണ് സന്ദീപ് ദീക്ഷിത്. ബിജെപിയുടെയോ മോദിയുടെയോ തന്ത്രങ്ങൾ നിങ്ങൾ പ്രവർത്തിക്കുന്ന പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾ ഒരു വിശദീകരണം നൽകണം. അത് നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങളൊരു കാപട്യക്കാരനാണെന്നും സന്ദീപ് പറഞ്ഞു
     

  • തണൽ തേടി: ഭാഗം 35

    തണൽ തേടി: ഭാഗം 35

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    നീ ഒരു കാര്യം ചെയ്യ് ആ ശിവന്റെ വീട്ടിലോട്ട് അവളെ കൊണ്ട് വിട്. അവിടെ ആകുമ്പോൾ അവന്റെ പെണ്ണുമ്പിള്ളയില്ലേ.? തൊട്ടപ്പുറത്തെ നാലഞ്ച് ബംഗാളികളാണ് താമസിക്കാൻ വന്നിരിക്കുന്നത്. അവന്മാരൊക്കെ ഏതു തരക്കാരാണ് ആർക്കറിയാം. അമ്മച്ചി പറഞ്ഞപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് സെബാസ്റ്റ്യനും തോന്നി…. പിറ്റേന്ന് തന്നെ സിമിയെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ട് വിടുവാനുള്ള തയ്യാറെടുപ്പുകളും ആയി രാവിലെ മുതൽ തിരക്കായിരുന്നു സെബാസ്റ്റ്യനും വീട്ടുകാരും. എല്ലാത്തിനും ഒരു സഹായത്തിന് ഓടിനടക്കാൻ സണ്ണിയും ആനിയും ഉണ്ടായിരുന്നത് വലിയ ആശ്വാസം തന്നെയായിരുന്നു. കുഞ്ഞിന്റെ ഉടുപ്പുകൾ ഒക്കെ ബാഗിൽ അടുക്കി വയ്ക്കുമ്പോൾ സാലിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നിരുന്നു. ആശുപത്രി മുതൽ കയ്യിലെടുത്തതാണ് ഇന്ന് അവൾ പോവുകയാണെന്ന് അറിയുമ്പോൾ വല്ലാത്തൊരു വേദന മനസ്സിനെ നീറ്റുന്നു.. അവൾ പോകും എന്നുള്ള ഒരു ചിന്ത പോലും സഹിക്കാൻ പറ്റുന്നില്ല. വൈകുന്നേരം ആയപ്പോഴേക്കും സിനി വന്നിരുന്നു. സിനി വന്നതോടെയാണ് ലക്ഷ്മിക്ക് ജീവൻ വീണത്.. ആ വീട്ടിൽ ഇതിനോടകം തന്നെ സിനിയുമായി ഒരു ആത്മബന്ധം ലക്ഷ്മി നേടിയെടുത്തിരുന്നു. എന്ത് കാര്യവും തുറന്നു പറയാൻ പറ്റുന്ന ഒരു അടുത്ത സുഹൃത്ത് തന്നെയാണ് ഇപ്പോൾ തനിക്ക് സിനി. അത്രമേൽ പ്രിയപ്പെട്ട ആരോ വന്നതുപോലെ അവൾ സിനിയുടെ അരികിലേക്ക് ഓടി ചെല്ലുന്നുണ്ടായിരുന്നു. അവര് തമ്മിലുള്ള ആ ഒരു അടുപ്പം സെബാസ്റ്റ്യനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഇരുവരും തമ്മിൽ ഒരു പ്രത്യേക ആത്മബന്ധം ഉടലെടുത്തു എന്ന് സെബാസ്റ്റ്യന് തോന്നിയിരുന്നു.. വന്നതേ ലക്ഷ്മിയുടെ കയ്യിൽ കയറി പിടിച്ചിരുന്നു സിനി എടീ അനു നീ എപ്പോ വന്നു..? അനുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് സിനി ചോദിച്ചു.. ഞാൻ ഉച്ചയ്ക്ക് വന്നത് ആണ് ലക്ഷ്മി ചേച്ചിയേ പരിചയപ്പെട്ടിരുന്നോ. ലക്ഷ്മിയെ നോക്കി സിനി ചോദിച്ചു ആഹ് പരിചയപ്പെട്ടു… അവൾ അത്രയും പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന ആ നിമിഷം ലക്ഷ്മിയിൽ ഉടലെടുത്തിരുന്നു. തന്റെ മുഖത്തേക്ക് പോലും അവൾ നോക്കുന്നില്ല. വന്നപ്പോൾ മുതൽ തന്നോട് എന്തോ ഒരു ഇഷ്ടക്കേട് ഉണ്ട്… പള്ളിയിൽ പോയിട്ട് എന്തായി ചേച്ചി… അവൾ ഏറെ സന്തോഷത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. നടന്ന കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു. അപ്പോഴേക്കും സിനിയോടൊപ്പം ലക്ഷ്മി മുറിയിലേക്ക് പോയിരുന്നു. കുഞ്ഞിനും അമ്മയ്ക്കും തേക്കാനുള്ള എണ്ണ മുറുക്കുവാൻ വേണ്ടി എണ്ണ വാങ്ങാനും പിന്നെ സിമിയ്ക്ക് കൊടുത്തുവിടാനുള്ള അല്ലറചില്ലറ സാധനങ്ങൾ വാങ്ങാനും ഒക്കെയായി സെബാസ്റ്റ്യനേ കവലയിലേക്ക് വിട്ടിരിക്കുകയായിരുന്നു… അതുകൊണ്ടുതന്നെ സിനിയ്ക്കൊപ്പം മാത്രമായിരുന്നു ലക്ഷ്മിയുടെ ഇരിപ്പ്. അവളോട് ഇതുവരെയും മിണ്ടാൻ ഒന്നും തുടങ്ങിയിട്ടില്ല. അതിന്റെ ഒരു ബുദ്ധിമുട്ട് അവൾക്കുണ്ടായിരുന്നു.. അതുകൊണ്ടു തന്നെ അടുക്കളയിലേക്ക് ചെന്ന് അവരെ എന്തെങ്കിലും സഹായിക്കണമോന്ന് ചോദിക്കാൻ അവൾക്ക് മടി തോന്നി. അഥവാ ഒന്നും മിണ്ടാത്ത ഒരു രീതിയാണ് കാണിക്കുന്നതെങ്കിൽ അത് തനിക്ക് സങ്കടം ആകുമല്ലോ എന്നാണ് അവൾ ചിന്തിച്ചത്. എല്ലാത്തിലും ഉപരി അടുക്കളപ്പണി ഒന്നും ചെയ്യാൻ തനിക്ക് അത്ര വശവും ഇല്ല. വീട്ടിൽ ചെറിയമ്മ ഉള്ളതുകൊണ്ട് അത്തരം കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളത് ചെറിയമ്മ തന്നെയായിരുന്നു. അത്യാവിശ്യം ചില വീട്ടുജോലികൾ മാത്രമാണ് താൻ ചെയ്തിട്ടുള്ളത്. അലക്കലും വീട് ക്ലീൻ ചെയലും അങ്ങനെയുള്ള കാര്യങ്ങൾ മാത്രമേ തനിക്ക് അറിയുകയുള്ളൂ. അതുകൊണ്ട് തന്നെ അവിടെ ചെന്ന് അവരെന്തെങ്കിലും ജോലി ചെയ്യാൻ പറഞ്ഞാൽ എന്ത് മറുപടി പറയും എന്നുള്ള ഒരു ആശങ്കയും അവളുടെ മനസ്സിൽ ഉണ്ടായിരുന്നു. മടിചു മടിച്ചാണ് സിനിയോട് അവള് ചോദ്യം ചോദിച്ചത്. ആ കുട്ടി നിങ്ങളുടെ കസിൻ ആണോ.? ഏതു കുട്ടിയ ചേച്ചി… മനസ്സിലാവാത്തതുപോലെ സിനി ചോദിച്ചു ആ കുട്ടി അനു ഇപ്പോ നമ്മൾ കണ്ടില്ലേ.? അനുവോ.? അനു നമ്മുടെ ആനി ആന്റിയുടെ അനിയത്തിയുഡെ മോള് ആണ്. പറഞ്ഞിരുന്നില്ലേ.? പറഞ്ഞിരുന്നു, എന്തോ വന്നപ്പം മുതലേ എന്നെ ആ കുട്ടിക്ക് ഇഷ്ടായില്ലെന്ന് തോന്നുന്നു. വല്ലാത്ത ദേഷ്യത്തോടെ നോക്കുകയായിരുന്നു. തന്റെ വിഷമം സിനിയോടെങ്കിലും പറഞ്ഞില്ലെങ്കിൽ വല്ലാത്ത ഒരു സങ്കടം തോന്നും എന്ന് അവൾക്ക് തോന്നിയിരുന്നു. അതാണോ അതിന് പ്രത്യേകമായ ഒരു കാരണം കാണും ചേച്ചി.. ചിരിയോടെ സിനി പറഞ്ഞപ്പോൾ മനസ്സിലാകാത്തത് പോലെ അവൾ സിനിയുടെ മുഖത്തേക്കൊന്നു നോക്കി.. അവളെ കുറച്ചുനാള് ചേട്ടായേയും മനസ്സിൽ കൊണ്ട് നടന്നതാ.. സിനിയുടെ ആ വെളിപ്പെടുത്തലിൽ ഞെട്ടി പോയിരുന്നു ലക്ഷ്മി.. ആണോ..? അവൾ ഒന്നുകൂടി എടുത്തു ചോദിച്ചു അങ്ങനെ അധികം ആർക്കും ഒന്നും അറിയില്ല. ചേട്ടായിക്ക് പോലും അറിയില്ല. പക്ഷേ എനിക്കറിയാം എന്റെ ഒരു കൂട്ടുകാരിയുടെ അനിയത്തിയും ഇവളും ഒന്നിച്ചായിരുന്നു പഠിക്കുന്നത്. ആ സമയത്ത് ഇവള് ചേട്ടായിയേ കാണാൻ വേണ്ടി സ്ഥിരമായിട്ട് ചേട്ടായി പോകുന്ന ബസ്സിന് പോകും. പിന്നെ നമ്മുടെ ബന്ധത്തിലുള്ള കൊച്ചല്ലേ അതുകൊണ്ട് ചേട്ടായി മിണ്ടുകയും പറയുകയും ഒക്കെ ചെയ്യും. അതുവച്ച് ഇവൾ കൂട്ടുകാരിയോട് പറഞ്ഞത് ഇവളും ചേട്ടായും തമ്മിൽ ലൈൻ ആണെന്ന്. അവസാനം എന്റെ ഫ്രണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാനിത് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞു. അവസാനം ഞാൻ അവളോട് ചോദിച്ചപ്പഴാ അവള് പറയുന്നത്, അവൾക്ക് ചേട്ടായിയേ ഇഷ്ടമാണെന്ന്. അപ്പോൾ ചേട്ടായി സ്നേഹിച്ചു കൊണ്ട് വന്ന പെണ്ണിനോട് ഒരു കുശുമ്പ് കാണിക്കാതിരിക്കുമോ.? അതുകൊണ്ടായിരിക്കും ചേച്ചിയേ ഇഷ്ടമില്ലാത്തത് പോലെയൊക്കെ കാണിച്ചത്. സിനി പറഞ്ഞപ്പോൾ ഒരു നിമിഷം അനുവിനോട് എന്തെന്നില്ലാത്ത ഒരു ദേഷ്യം അവൾക്കും തോന്നിയിരുന്നു. എന്തിനാണ് ആ പെൺകുട്ടിയോടെ തനിക്ക് ദേഷ്യം തോന്നുന്നത് എന്ന് പലകുറി ചിന്തിച്ചു. അവനെ മറ്റൊരു പെൺകുട്ടി മനസ്സിൽ ആരാധിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു എന്ന തോന്നലാണോ അതിന് കാരണം എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ലോകകിരീടം നേടിയ വനിതാ ടീമിന് സർപ്രൈസ് സമ്മാനം; പ്രഖ്യാപിച്ചത് സൂറത്തിലെ വജ്രവ്യാപാരി

    ലോകകിരീടം നേടിയ വനിതാ ടീമിന് സർപ്രൈസ് സമ്മാനം; പ്രഖ്യാപിച്ചത് സൂറത്തിലെ വജ്രവ്യാപാരി

    ലോകകിരീടം നേടിയ വനിതാ ടീമിന് സർപ്രൈസ് സമ്മാനം; പ്രഖ്യാപിച്ചത് സൂറത്തിലെ വജ്രവ്യാപാരി

    വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് സമ്മാനപ്പെരുമഴ. ലോകകപ്പ് ജേതാക്കളെന്ന നിലയിൽ ഐസിസി 40 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. കൂടാതെ ബിസിസിഐ 51 കോടി രൂപയും ലോകകപ്പ് ജേതാക്കൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൂകൂടാതെ സൂറത്തിൽ നിന്നുള്ള വജ്രവ്യാപാരിയും ടീമിന് ഒരു സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചു

    ശ്രീ രാമകൃഷ്ണ എക്‌സ്‌പോർട്‌സ്(എസ്ആർകെ) എന്ന വജ്രാഭരണ കമ്പനിയുടെ മേധാവിയും രാജ്യസഭാ എംപിയുമായ ഗോവിന്ദ് ധോലാക്കിയ ആണ് സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. വനിതാ താരങ്ങൾക്ക് ഓരോരുത്തർക്കും അവരുടെ അഭിരുചിക്കിണങ്ങിയ വജ്രാഭരണം വീതം നൽകും. കൂടാതെ ഓരോ സോളാർ പാനലും സമ്മാനമായി നൽകും

    ശതകോടി ഇന്ത്യക്കാരുടെ ഹൃദയമാണ് ഇന്ത്യൻ വനിതാ ടീം കവർന്നതെന്നും അവരുടെ പോരാട്ടവീര്യം വരും തലമുറക്ക് പ്രോത്സാഹനമാണെന്നും ധോലാക്കിയ പറഞ്ഞു. ഓരോ താരത്തിന്റെയും അഭിരുചിക്കിണങ്ങിയ വജ്രാഭരണങ്ങൾ തയ്യാറാക്കും. ഇതിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് അവർക്ക് തെരഞ്ഞെടുക്കാം.
     

  • രാഹുല്‍ മാങ്കൂട്ടത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസവുമില്ല; കെ മുരളീധരന്‍

    രാഹുല്‍ മാങ്കൂട്ടത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസവുമില്ല; കെ മുരളീധരന്‍

    രാഹുല്‍ മാങ്കൂട്ടത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസവുമില്ല; കെ മുരളീധരന്‍

    രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ നിലവിലെ പാര്‍ട്ടി അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

    നടപടിയെടുക്കേണ്ടത് ഗവണ്‍മെന്റാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്് പുറത്താണ്. സര്‍ക്കാരിന് ഏത് തീരുമാനവും എടുക്കാനുള്ള സാഹചര്യമുണ്ട്. ഇതൊക്കെ പരിശോധിച്ച് എന്താണ് നടപടിയെന്ന് വച്ചാര്‍ സര്‍ക്കാര്‍ തീരുമാനിക്കണം. അതിനു പകരം സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട ആള്‍ക്കാര്‍ ബാക്കിയുള്ളവരെ ഉപദേശിക്കാനല്ല നടക്കേണ്ടത്. ഒരു ടീമിനെ അന്വേഷിക്കാന്‍ വച്ചിട്ടുണ്ടല്ലോ. അന്വേഷിച്ച് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിനോ ഗവണ്‍മെന്റിനോ ഒരു തടസവുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മറ്റ് നടപടികളിലേക്ക് കടന്നാല്‍ ഇപ്പോഴുള്ള അച്ചടക്ക നടപടി കുറേക്കൂടി കടുപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇവിടെ വേണ്ടത് ശബ്ദ രേഖയല്ല. യാഥാര്‍ഥ്യം മനസിലാക്കി നടപടികളിലേക്ക് പോകേണ്ട പൊലീസാണ്. അതില്‍ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട് – അദ്ദേഹം പറഞ്ഞു.

    പുതിയ ശബ്ദരേഖ താന്‍ കണ്ടിട്ടില്ലെന്നും പരിശോധിച്ചശേഷം പറയാമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒളിച്ച് കളിക്കുന്നെന്ന് മന്ത്രി മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. രാഹുലിനൊപ്പം വേദി പങ്കിട്ടത്തിലും വിശദീകരണം നല്‍കി.

    രാഹുല്‍ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്യാത്തതില്‍ സംശയങ്ങളുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി.