Blog

  • മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്; രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃക: ഒജെ ജനീഷ്

    മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്; രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃക: ഒജെ ജനീഷ്

    മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്; രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃക: ഒജെ ജനീഷ്

    മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.

    രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരമാണ്. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു.  ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.

    ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ കെപിസിസി പ്രസിഡന്റിന് ഒരു പരാതി ലഭിച്ചു. അത് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.

  • നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

    നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

    നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

    കോഴിക്കോട് നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങി. നാദാപുരം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട കാലിക്കൊളുമ്പിലാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. രാവിലെ ഒമ്പത് മണിയോടെയാണ് കൂട്ടായി നാണു എന്നയാളുടെ വീട്ടുപറമ്പിൽ കാട്ടുപോത്തുകൾ എത്തിയത്. 

    പല കൃഷിയിടങ്ങളിൽ കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നു കൊണ്ടിരുന്ന പറമ്പിലൂടെ ഓടി. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി. 

    കണ്ണൂർ ജില്ലയിലെ വളയലായി മലയോര മേഖയിലേക്കാണ് ഇവയെ തുരത്തിയത്. സ്വകാര്യ വ്യക്തികളുടെ വിശാലമായ പറമ്പുകൾ കാടുപിടിച്ച് കിടക്കുന്നതാണ് വന്യജീവികൾ നാട്ടിലേക്ക് വരാൻ ഇടയാക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു
     

  • രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റി. സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂർ നേരമാണ് വാദം നടന്നത്. വിധി എപ്പോഴാണ് വരികയെന്നതിൽ വ്യക്തതയില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്

    ഉച്ചയ്ക്ക് ശേഷം വിധിയുണ്ടാകുമോയെന്ന് ഉറപ്പില്ല. ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞു

    ഗുരുതര പരാമർശങ്ങളാണ് കോടതിയിൽ ഹാജരാക്കിയ പോലീസ് റിപ്പോർട്ടിലുള്ളത്. സീൽ ചെയ്ത കവറിലുള്ള പോലീസ് റിപ്പോർട്ടാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. വിശദമായ വാദം കേൾക്കാമെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ ഉൾപ്പെടെ സാക്ഷി മൊഴികൾ അടങ്ങിയ റിപ്പോർട്ടാണ് പോലീസ് ഹാജരാക്കിയത്. 

    ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഡിജിറ്റൽ തെളിവുകളടക്കം സീൽ ചെയ്ത കവറിൽ പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്

     

  • ഇടുക്കിയിൽ മയക്കുമരുന്നുമായി എറണാകുളത്ത് നിന്നെത്തിയ 12 അംഗ വിനോദ സഞ്ചാര സംഘം പിടിയിൽ

    ഇടുക്കിയിൽ മയക്കുമരുന്നുമായി എറണാകുളത്ത് നിന്നെത്തിയ 12 അംഗ വിനോദ സഞ്ചാര സംഘം പിടിയിൽ

    ഇടുക്കിയിൽ മയക്കുമരുന്നുമായി എറണാകുളത്ത് നിന്നെത്തിയ 12 അംഗ വിനോദ സഞ്ചാര സംഘം പിടിയിൽ

    ഇടുക്കിയിൽ മയക്കുമരുന്നുമായി 12 പേർ പിടിയിൽ. എറണാകുളം എളംകുന്നപ്പുഴയിൽ നിന്നും വിനോദയാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 എൽ എസ് ഡി സ്റ്റാമ്പുകളും 10 ഗ്രാം വീതം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. 

    ഗ്യാപ് റോഡിൽ പ്രവർത്തിക്കുന്ന ഹോം സ്‌റ്റേയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നൽകി. 

    രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശാന്തൻപാറ പോലീസിന്റെ നേതൃത്വത്തിൽ ഹോം സ്‌റ്റേയിൽ പരിശോധന നടത്തിയത്. ഗ്യാപ് റോഡിന് താഴെ സേവന്തി കനാൽ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോം സ്‌റ്റേയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
     

  • ശബരിമല സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി

    ശബരിമല സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി

    ശബരിമല സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി

    ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസം കൂടി ഹൈക്കോടതി അനുവദിച്ചു. കേസിലെ ക്രൈംബ്രാഞ്ച് എഫ്‌ഐആറിന്റെ പകർപ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. എഫ്‌ഐആർ നൽകാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

    കാര്യകാരണങ്ങൾ വിശദീകരിച്ച് മജിസ്‌ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ഇഡിക്ക് നിർദേശം നൽകി. കോടതി ഉത്തരവോടെ കേസിൽ ജനുവരി ആദ്യ ആഴ്ച വരെ എസ്‌ഐടിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. എസ്‌ഐടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു

    എ പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള കൂടുതൽ വിവരങ്ങൾ കോടതിക്ക് മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോർട്ടായി സമർപ്പിച്ചു. റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി പരിശോധിച്ചു.
     

  • കുതിപ്പ് തുടർന്ന് സ്വർണവില; പവന്റെ വിലയിൽ 520 രൂപ കൂടി വർധിച്ചു

    കുതിപ്പ് തുടർന്ന് സ്വർണവില; പവന്റെ വിലയിൽ 520 രൂപ കൂടി വർധിച്ചു

    കുതിപ്പ് തുടർന്ന് സ്വർണവില; പവന്റെ വിലയിൽ 520 രൂപ കൂടി വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 95,760 രൂപയിലെത്തി. ഗ്രാമിന് 65 രൂപ വർധിച്ച് 11,970 രൂപയായി

    രാജ്യാന്തര സ്വർണവില ഔൺസിന് 4221 ഡോളർ നിലവാരത്തിലായി. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തിയ സർവകാല റെക്കോർഡ്. ആഗോള വിപണിയിലെ ചലനമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്

    18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 53 രൂപ ഉയർന്ന് 9794 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 7665 രൂപയായി
     

  • രാഹുൽ ഈശ്വറെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിച്ചില്ല

    രാഹുൽ ഈശ്വറെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിച്ചില്ല

    രാഹുൽ ഈശ്വറെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിച്ചില്ല

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി അനുവദിച്ചത്. 

    ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ. ക്ഷീണമുള്ളതിനാൽ ഡ്രിപ്പ് ഇടാൻ രാഹുൽ ഈശ്വറെ ആശുപത്രിയിലേക്ക് മാറ്റി. 

    രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടതിനാൽ ഇതിന് ശേഷമാകും പരിഗണിക്കുക. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നാണ് അറിയുന്നത്.
     

  • രാഹുൽ വിഷയത്തിൽ ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

    രാഹുൽ വിഷയത്തിൽ ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

    രാഹുൽ വിഷയത്തിൽ ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസുകളെ കുറിച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഘർഷം. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചെന്നിത്തല മറുപടി നൽകവേയാണ് സംഭവം

    ഇനി ചോദിക്കേണ്ടതില്ലെന്ന് സ്ഥലത്ത് തടിച്ചു കൂടിയ ചിലർ പറയുകയും മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റശ്രമം നടത്തുകയുമായിരുന്നു. ചെന്നിത്തലയുടെ പ്രതികരണം തേടുന്നതിനിടെ മനപ്പൂർവം പ്രശ്‌നമുണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ നീക്കം

    മാധ്യമപ്രവർത്തകർക്ക് നേരെ ഉന്തും തള്ളും കയ്യേറ്റ ശ്രമവും നടന്നു. എന്തുകൊണ്ടാണ് സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസ് നേതാക്കളോട് അഭിപ്രായം തേടാത്തതെന്നും പ്രകോപിതരായ കോൺഗ്രസുകാർ ചോദിച്ചു. ബഹളം അസഹ്യമായപ്പോൾ ചെന്നിത്തല തന്നെ ഇടപെട്ട് ഇവരെ ശാന്തരാക്കുകയായിരുന്നു.
     

  • വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

    വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

    വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ പരാതി സംബന്ധിച്ച് വേറൊരു പ്രസ്ഥാനവും ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കുന്ന നടപടിയല്ല കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് ഷാഫി പറമ്പിൽ എംപി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്ന് പാർട്ടിയിൽ പരാതി വരുന്നതിന് മുമ്പ് തന്നെ രാഹുലിനെ നീക്കിയിട്ടുണ്ട്. പാർലമെന്ററി പാർട്ടിയിൽ നിന്നും നീക്കി. ഇപ്പോൾ കാര്യങ്ങൾ നിയമപരമായി നീങ്ങുകയാണ്

    ഇനി ഇതിൽ കൂടുതൽ നടപടി എന്തെങ്കിലും വരേണ്ട സാഹചര്യമുണ്ടെങ്കിൽ പാർട്ടി അത് ചർച്ച ചെയ്ത് ഉചിതമായ സമയത്ത് അറിയിക്കും. ഇതുവരെ പാർട്ടി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇനി എന്തെങ്കിലും ചെയ്യണമെന്ന് പാർട്ടിക്ക് ബോധ്യം വന്നാൽ അതും ചെയ്യും. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോൾ അത് ഡിജിപിക്ക് കൈമാറുകയാണ് പാർട്ടി ചെയ്തത്

    എന്റെ പാർട്ടി എടുക്കുന്ന തീരുമാനം എന്റേത് കൂടിയാണ്. വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ പാർട്ടിയുടെ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല. അതുകൊണ്ട് തന്നെ പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നതും പാർട്ടിയെടുത്ത തീരുമാനമാണ്. എന്റെ അടുപ്പം ഇതൊന്നും കെപിസിസി തീരുമാനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു
     

  • കേസിന്റെ നിലനിൽപ്പിനെ ബാധിക്കും; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് ജാമ്യമില്ല

    കേസിന്റെ നിലനിൽപ്പിനെ ബാധിക്കും; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് ജാമ്യമില്ല

    കേസിന്റെ നിലനിൽപ്പിനെ ബാധിക്കും; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് ജാമ്യമില്ല

    ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് ജാമ്യം നൽകിയാൽ അത് കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്. 

    കേസ് പരിഗണിച്ച ഉടൻ തന്നെ ജാമ്യം നൽകാനാകില്ല. കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. 

    എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിൽ സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് കൂടുതൽ സഹായകരമാകും എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം.