Blog

  • പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; തീർഥാടകൻ റോഡിലേക്ക് തെറിച്ചുവീണു

    പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; തീർഥാടകൻ റോഡിലേക്ക് തെറിച്ചുവീണു

    പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; തീർഥാടകൻ റോഡിലേക്ക് തെറിച്ചുവീണു

    കോട്ടയം പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ-പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം നടന്നത്. ശബരിമല തീർഥാടകരുടെ ബസ് സ്‌കൂൾ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. 

    കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. നാല് കുട്ടികളും ആയയും മാത്രമാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. കുട്ടികളുടെ ആരുടെയും പരുക്ക് ഗുരുതരമല്ല. 

    അതേസമയം തീർഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചുവീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്.
     
  • ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി

    ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി

    ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി

    ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. രാജ്യത്തെ പല വിമാനത്താവളങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര നടക്കാതെ യാത്രക്കാർ വലയുകയാണ്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെ മാത്രമാണ് വിമാനം റദ്ദാക്കിയെന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു

    ഇൻഡിഗോ ജീവനക്കാരെ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. വിമാന സർവീസുകൾ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചത്. സർവീസുകൾ സാധാരണ നിലയിലെത്താൻ രണ്ട് മാസം സമയമെടുക്കുമെന്നും യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും കമ്പനി അറിയിച്ചു

    550ലധികം വിമാന സർവീസുകളാണ് ഇൻഡിഗോ ഇന്നലെ റദ്ദാക്കിയത്. ഇൻഡിഗോയുടെ ചരിത്രത്തിൽ ഇത്രയധികം വിമാനങ്ങൾ റദ്ദാക്കുന്നത് ഇതാദ്യമാണ്. പ്രതിദിനം ഏകദേശം 2300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇതിൽ 19 ശതമാനം വിമാനങ്ങൾ മാത്രമാണ് ബുധനാഴ്ച കൃത്യ സമയത്ത് പറന്നത്.
     
  • അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

    അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

    അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യാഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നു

    സെഷൻസ് കോടതിയിലെ ജാമ്യഹർജി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്‌ക്കോടതിയിൽ മറ്റൊരു ഹർജി നൽകിയത്. രാഹുൽ ഈശ്വറെ കഴിഞ്ഞ ദിവസം രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിന് ശേഷം ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജിയിൽ പ്രവേശിപ്പിച്ചു

    സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു.
     
  • രാഹുൽ കേസ്, ശബരിമല സ്വർണക്കൊള്ള: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

    രാഹുൽ കേസ്, ശബരിമല സ്വർണക്കൊള്ള: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

    രാഹുൽ കേസ്, ശബരിമല സ്വർണക്കൊള്ള: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്, ശബരിമല സ്വർണക്കൊള്ള കേസ്, കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ് എന്നീ വിഷയങ്ങൾ കത്തി നിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം. രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബിലാണ് മീറ്റ് ദ പ്രസ്

    വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലടക്കം സംവാദ പരിപാടിയുണ്ട്. നാളെയാണ് തൃശ്ശൂരിലെ സംവാദ പരിപാടി. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി എന്ത് പറയുമെന്നാണ് ഉറ്റുനോക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല

    രാഹുലിനെതിരായ ആദ്യ പരാതി ലഭിച്ചത് മുഖ്യമന്ത്രിക്കാണ്. ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു. കിഫ്ബി മസാല ബോണ്ടിൽ ഇഡി നോട്ടീസ് അയച്ചതിലും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായേക്കും.
     
  • ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും

    ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും

    ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം സെഷൻസ് കോടതി ഇന്നലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്ന് തന്നെ ഹൈക്കോടതിയിൽ ഹർജി  കൊണ്ടുവന്ന് പോലീസിന്റെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോയെന്നാണ് നോക്കുന്നത്

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി അപേക്ഷ തള്ളിയത്. എന്നാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം. 

    അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്.
     
  • രാഹുല്‍ ഒളിവില്‍ തന്നെ; പൊലീസ് സംഘം കോടതി പരിസരത്ത് നിന്ന് മടങ്ങി: ജഡ്ജിയും മടങ്ങി

    രാഹുല്‍ ഒളിവില്‍ തന്നെ; പൊലീസ് സംഘം കോടതി പരിസരത്ത് നിന്ന് മടങ്ങി: ജഡ്ജിയും മടങ്ങി

    രാഹുല്‍ ഒളിവില്‍ തന്നെ; പൊലീസ് സംഘം കോടതി പരിസരത്ത് നിന്ന് മടങ്ങി: ജഡ്ജിയും മടങ്ങി

    കാസര്‍കോട്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പൊലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കുടകില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ കീഴടങ്ങിയേക്കുമെന്നും കാസര്‍കോടേക്ക് എത്തിയെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പൊലീസിനെ വിന്യസിച്ചതോടെ അഭ്യൂഹം ശക്തിപ്പെടുകയായിരുന്നു. രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായെന്നും സ്ഥിരീകരിക്കാത്ത വിവരം വന്നിരുന്നു.

    രാഹുലിനെ കാത്ത് പൊതിച്ചോറുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കോടതി പരിസരത്തെത്തിയിരുന്നു. രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്‌ഐ പൊതിച്ചോറ് കൊടുക്കുമെന്നുമായിരുന്നു പരിഹാസം. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിനെതിരായ പ്രതിഷേധമാണിതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

    അതിനിടെ മുന്‍കൂര്‍ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാകുക.

  • പിടിവീണു; രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍

    പിടിവീണു; രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍

    പിടിവീണു; രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍

    ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രത്യേക അന്വേഷംസംഘത്തിന്റെ കസ്റ്റഡിയില്‍. അല്‍പ സമയം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലെത്തുകയും രാഹുലിനെ പിടികൂടിയതായി അറിയിക്കുകയുമായിരുന്നു. ഇതോടെ കോടതി സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുകയും കോടതി പരിസരത്ത് ശക്തമായ പൊലീസ് സന്നാഹത്തെ എത്തിക്കുകയുമായിരുന്നു. രാഹുലിനെ കോടതിയിലേക്ക് ഉടന്‍ കൊണ്ടുവന്നേക്കും. രാഹുലിനെ എത്തിക്കുമ്പോള്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ കോടതി പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിരിക്കുകയാണ്.

    കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തിന് സജ്ജരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എത്തിച്ചേരുന്നുമുണ്ട്. രാഹുലിന്റെ മുന്‍ വിമര്‍ശനത്തിലുള്ള ശക്തമായ രോഷപ്രകടനം എന്ന നിലയ്ക്ക് പൊതിച്ചോറുമായാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിക്കാനെത്തിയിരിക്കുന്നത്. ഹോസ്ദുര്‍ഗ് കോടതിയിലേക്ക് രാഹുല്‍ എത്തിച്ചേരുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതി ഇന്ന് തള്ളിയ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി. എട്ടുദിവസമായി എംഎല്‍എ ഒളിവിലായിരുന്നു. ഇനിയും ഒളിവില്‍ തുടരുന്നത് തുടര്‍ന്ന് നല്‍കുന്ന ജാമ്യ ഹര്‍ജിയുടെ വിധിയേയും കേസിനെ ആകെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് രാഹുലിന് നിയമോപദേശം ഉള്‍പ്പെടെ ലഭിച്ചെന്ന് സൂചനയുണ്ട്. അതിനാല്‍ രാഹുല്‍ ഇന്ന് തന്നെ കീഴടങ്ങിയേക്കുമെന്ന് മുന്‍പുതന്നെ അഭ്യൂഹമുണ്ടായിരുന്നു.

    തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ എട്ടാം ദിവസവും കാണാമറയത്തായിരുന്നു. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് രാഹുലിനെതിരായ നടപടി. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും കോൺഗ്രസിന് ബാധ്യതയില്ലെന്ന് വിഡി സതീശൻ

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും കോൺഗ്രസിന് ബാധ്യതയില്ലെന്ന് വിഡി സതീശൻ

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും കോൺഗ്രസിന് ബാധ്യതയില്ലെന്ന് വിഡി സതീശൻ

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു. അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്ന് വിഡി സതീശൻ പ്രതികരിച്ചു. 

    ആദ്യം രാഹുലിനെതിരെ പരാതി വന്നപ്പോൾ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്പെൻഡ് ചെയ്യാൻ നേതാക്കളെല്ലാം തീരുമാനിച്ചിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോ എന്നതിൽ പ്രസക്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. തന്റെ പാർട്ടിയിൽ തനിക്ക് അഭിമാനമുണ്ടെന്നും ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

    ഇനി രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതും വെക്കാതിരിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാർട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാർട്ടിയിൽ നിന്ന് പുറത്താക്കി കഴിഞ്ഞതിനാൽ രാജിയുടെ കാര്യത്തിൽ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെയെന്നും വിഡി സതീശൻ വ്യക്തമാക്കി.
     
  • സത്യമേവ ജയതേ: സമൂഹ മാധ്യമത്തിൽ ആദ്യ പ്രതികരണവുമായി അതിജീവിത

    സത്യമേവ ജയതേ: സമൂഹ മാധ്യമത്തിൽ ആദ്യ പ്രതികരണവുമായി അതിജീവിത

    സത്യമേവ ജയതേ: സമൂഹ മാധ്യമത്തിൽ ആദ്യ പ്രതികരണവുമായി അതിജീവിത

    ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അതിജീവിത. സത്യമേവ ജയതേ എന്നെഴുതിയ ബാനറാണ് ഇവർ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതേ സന്ദേശമായിരുന്നു കേസെടുത്ത ദിവസം രാഹുൽ മാങ്കൂട്ടത്തിലും പങ്കുവെച്ചത്. സത്യം ജയിക്കും എന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷമാണ് രാഹുൽ ഒളിവിൽ പോയത്. 

    അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ കീഴടങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ മുൻകൂർ ജാമ്യവുമായി ഹൈക്കോടതിയെ സ്വീകരിക്കാനാണ് നിലവിൽ നീക്കം നടക്കുന്നത്. അതേസമയം രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി

    കേസ് ഉയർന്ന് വന്നപ്പോൾ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുൽ ശ്രമിച്ചത്. എന്നാൽ സുപ്രീം കോടതിയുടെ പ്രത്യേക പരാമർശത്തെ തുടർന്ന് അതിന് സാധിച്ചില്ല. കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യഹർജികൾ നേരിട്ട് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അടുത്തിടെ പറഞ്ഞിരുന്നു
     
  • മുങ്ങിനടക്കാനുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും

    മുങ്ങിനടക്കാനുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും

    മുങ്ങിനടക്കാനുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും

    മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

    സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ കീഴടങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. കോൺഗ്രസിൽ നിന്ന് പുറത്താക്കുക കൂടി ചെയ്തതോടെ രാഹുലിന് മറ്റ് മാർഗമില്ല. എന്നാൽ മുൻകൂർ ജാമ്യവുമായി ഹൈക്കോടതിയെ സ്വീകരിക്കാനാണ് നിലവിൽ നീക്കം നടക്കുന്നത്. അതേസമയം രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി