Category: Kerala

  • തൃശ്ശൂർ അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

    തൃശ്ശൂർ അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

    തൃശ്ശൂർ അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

    തൃശൂരിൽ കാട്ടാനയാക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അതിരപ്പള്ളി വെള്ളിക്കുളങ്ങര ചായപ്പൻകുഴി സ്വദേശി സുബ്രൻ(70) ആണ് മരിച്ചത്. ചായ കുടിക്കാനായി ജംഗ്ഷനിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. 

    കുട്ടിയാന അടക്കമുള്ള കാട്ടാനകളാണ് ഇവി തമ്പടിച്ചിരുന്നത്. സുബ്രനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഓഫീസിന് സമീപത്തുവെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. 

    പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സുബ്രന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്.
     

  • പൾസർ സുനി മുതൽ ശരത് വരെ പത്ത് പ്രതികൾ; എട്ടാം പ്രതിയായ ദിലീപിനെ കാത്തിരിക്കുന്നത് എന്ത്

    പൾസർ സുനി മുതൽ ശരത് വരെ പത്ത് പ്രതികൾ; എട്ടാം പ്രതിയായ ദിലീപിനെ കാത്തിരിക്കുന്നത് എന്ത്

    പൾസർ സുനി മുതൽ ശരത് വരെ പത്ത് പ്രതികൾ; എട്ടാം പ്രതിയായ ദിലീപിനെ കാത്തിരിക്കുന്നത് എന്ത്

    നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. പത്ത് പ്രതികളാണ് കേസിലുള്ളത്. ഇതിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പൾസർ സുനി എന്ന എൻ എസ് സുനിയാണ് കേസിലെ ഒന്നാം പ്രതി

    മോഷണങ്ങളും ക്വട്ടേഷൻ പ്രവർത്തനങ്ങളും സ്ഥിരമാക്കിയ ക്രിമിനലാണ് സുനി. നടിയെ ഓടുന്ന വാഹനത്തിലിട്ട് പീഡിപ്പിച്ചതും ദൃശ്യങ്ങൾ പകർത്തിയതും സുനിയാണ്. മാർട്ടിൻ ആന്റണിയാണ് രണ്ടാം പ്രതി. ആക്രമിക്കപ്പെട്ട നടിയുടെ വാഹനം ഓടിച്ചിരുന്നത് മാർട്ടിൻ ആയിരുന്നു. കൃത്യത്തിൽ പ്രതികൾക്ക് സഹായം ചെയ്തുകൊടുത്തത് മാർട്ടിനായിരുന്നനു

    തമ്മനം മണിയെന്ന ബി മണികണ്ഠനാണ് മൂന്നാം പ്രതി. പൾസർ സുനിയുടെ സുഹൃത്തും സഹായം നൽകിയ വ്യക്തിയുമാണ്. വഹാനത്തിൽ വെച്ച് ആക്രമണത്തിൽ പങ്കുചേർന്നയാൾ. വിപി വിജീഷാണ് നാലാം പ്രതി. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ക്വട്ടേഷൻ ഗുണ്ടയാണ്. വാഹനത്തിൽ വെച്ച് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തു

    വടിവാൾ സലിം എന്ന എച്ച് സലീമാണ് അഞ്ചാം പ്രതി. ആലപ്പുഴ സ്വദേശിയായ ഇയാൾ ക്വട്ടേഷൻ ഗുണ്ടയാണ്. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളിയായി. പ്രദീപ് എന്നയാളാണ് ആറാം പ്രതി. പ്രതികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറിൽ ഇടയ്ക്ക് വന്ന് കയറുകയായിരുന്നു. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളിയായി

    ചാർലി തോമസ് ആണ് ഏഴാം പ്രതി. പ്രതികളെ കോയമ്പത്തൂരിൽ ഒളിവിൽ പോകാൻ സഹായിച്ചു. പി ഗോപാലകൃഷ്ണൻ എന്ന ദിലീപാണ് കേസിലെ എട്ടാം പ്രതി. ക്രിമിനൽ ഗൂഢാലോചനയിലെ മുഖ്യസൂത്രധാരനാണ്. കൃത്യം നടത്താൻ ഗൂഡാലോചന നടത്തുകയും അതിന് പണം നൽകുകയും ചെയ്തു

    മേസ്തിരി സനൽ എന്ന സനിൽകുമാറാണ് കേസിലെ ഒമ്പതാം പ്രതി. പ്രതികളെ ജയിലിൽ സഹായിച്ചു. അപ്പുണ്ണിയുമായും നാദിർഷയുമായും ഫോണിൽ സംസാരിക്കാൻ സഹായം നൽകിയത് ഇയാളാണ്. ദിലീപിന്റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ജി നായരാണ് പത്താം പ്രതി. തെളിവ് നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയത്‌
     

  • കൊല്ലത്ത് തെരുവ് നായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

    കൊല്ലത്ത് തെരുവ് നായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

    കൊല്ലത്ത് തെരുവ് നായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

    കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്. കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനെതിരെയാണ് കേസ്

    പേപ്പട്ടി ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാർ വിളിച്ചതിനെ തുടർന്നാണ് സുരേഷ് ചന്ദ്രനും കൂട്ടരും സ്ഥലത്തെത്തിയത്. പിന്നാലെ ഇവർ നായയെ തല്ലിക്കൊല്ലുകയായിരുന്നു

    ശാസ്താംകോട്ട പോലീസാണ് സുരേഷ് ചന്ദ്രനെതിരെ കേസെടുത്തത്. തെരുവ് നായയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
     

  • മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

    മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

    മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

    മലപ്പുറം: സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്. 

    ഇന്നലെ രാത്രിയിലാണ് വീട്ടില്‍ വെച്ച് കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം.

  • തിരിച്ചടിയുണ്ടായാൽ സുപ്രീം കോടതി വരെ പോകുമെന്ന് നടിയുടെ അഭിഭാഷക; ദിലീപ് അടക്കം എല്ലാ പ്രതികളും ഇന്ന് ഹാജരാകും

    തിരിച്ചടിയുണ്ടായാൽ സുപ്രീം കോടതി വരെ പോകുമെന്ന് നടിയുടെ അഭിഭാഷക; ദിലീപ് അടക്കം എല്ലാ പ്രതികളും ഇന്ന് ഹാജരാകും

    തിരിച്ചടിയുണ്ടായാൽ സുപ്രീം കോടതി വരെ പോകുമെന്ന് നടിയുടെ അഭിഭാഷക; ദിലീപ് അടക്കം എല്ലാ പ്രതികളും ഇന്ന് ഹാജരാകും

    നടിയെ ആക്രമിച്ച കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. മതിയായ തെളിവുകൾ ഹാജരാക്കി. തിരിച്ചടിയുണ്ടായാൽ സുപ്രീം കോടതി വരെ പോകുമെന്നും അഭിഭാഷക ടി ബി മിനി പറഞ്ഞു. ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇന്ന് രാവിലെ 11 മണിക്കാണ് വിധി

    എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹണി എം വർഗീസാണ് വിധി പറയുന്നത്. കേസിൽ പൾസർ സുനി എന്ന എൻ എസ് സുനിൽ ഒന്നാം പ്രതിയും നടൻ ദിലീപ് എട്ടാം പ്രതിയുമാണ്. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്

    വിധി ദിവസമായ ഇന്ന് ദിലീപ് അടക്കമുള്ള പത്ത് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. ഏഴര വർഷത്തെ വിചാരണക്ക് ശേഷമാണ് കോടതി വിധി പറയാനൊരുങ്ങുന്നത്. 261 സാക്ഷികളെയാണ് വിചാരണക്കിടെ പ്രോസിക്യൂഷൻ ഹാജരാക്കിയത്. 1700ലധികം രേഖകൾ സമർപ്പിച്ചു. 

    2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്.

  • ഏഴ് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, മത്സര രംഗത്ത് 36,630 സ്ഥാനാർഥികൾ

    ഏഴ് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, മത്സര രംഗത്ത് 36,630 സ്ഥാനാർഥികൾ

    ഏഴ് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, മത്സര രംഗത്ത് 36,630 സ്ഥാനാർഥികൾ

    തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തിലധികം നീണ്ട പ്രചാരണത്തിനൊടുവിൽ ഏഴ് ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണ ദിവസമാണ്. 

    വോട്ടർമാരുടെ മനസ് കീഴടക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് സ്ഥാനാർഥികളും മുന്നണികളും. നാളെ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം. ഇന്ന് രാവിലെ 9 മണി മുതൽ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു തുടങ്ങും. ത്രിതല പഞ്ചായത്തുകളും നഗരസഭകളും അടക്കം 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്

    36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. ഇവിടങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയും ഉണ്ടാകും.
     

  • രാഹുൽ മാങ്കൂട്ടത്തിലിനും ഇന്ന് വിധി ദിനം; രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

    രാഹുൽ മാങ്കൂട്ടത്തിലിനും ഇന്ന് വിധി ദിനം; രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

    രാഹുൽ മാങ്കൂട്ടത്തിലിനും ഇന്ന് വിധി ദിനം; രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

    ലൈംഗിക പീഡനക്കസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്

    ആദ്യ കേസിൽ ഈ മാസം 15 വരെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞിരുന്നില്ല. അതിനാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നെടുക്കുന്ന തീരുമാനം രാഹുലിനും പോലീസിനും ഒരുപോലെ നിർണായകമാണ്. 

    ബംഗളൂരുവിൽ താമസിക്കുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് പ്രോസിക്യൂഷനും വെല്ലുവിളിയാണ്. പോലീസിന് പകരം കെപിസിസി പ്രസിഡന്റിന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന് കോടതി ചോദിച്ചിരുന്നു.
     

  • കൊല്ലം ചവറയിൽ മുത്തശ്ശിയെ പേരക്കുട്ടി കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

    കൊല്ലം ചവറയിൽ മുത്തശ്ശിയെ പേരക്കുട്ടി കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

    കൊല്ലം ചവറയിൽ മുത്തശ്ശിയെ പേരക്കുട്ടി കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

    കൊല്ലത്ത് മുത്തശ്ശിയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. കൊല്ലം ചവറ വട്ടത്തറയിൽ ഇന്നലെ രാത്രിയാണ് സംഭവം. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയുടെ മൃതദേഹം കട്ടിലിന് അടിയിൽ നിന്നാണ് കണ്ടെത്തിയത്.

    വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോൾ ഷഹനാസും സുലേഖയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷഹനാസിന്റെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു സംഭവം. മാതാവ് തിരികെ എത്തിയപ്പോൾ സുലേഖ ബീവിയെ കാണാത്തതിനെ തുടർന്ന് ഷഹനാസിനോട് ചോദിച്ചു

    തുടർന്ന്  നടത്തിയ തെരച്ചിലിലാണ് സുലേഖ ബീവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. 30കാരനായ ഷഹനാസ് സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. മുത്തശ്ശിയുടെ പെൻഷൻ പണത്തെ ചൊല്ലി ഷഹനാസ് തർക്കത്തിലേർപ്പെട്ടിരുന്നതായാണ് വിവരം
     

  • കേരളം കാത്തിരുന്ന വിധി ഇന്ന്; നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് തീർപ്പ് കൽപ്പിക്കും

    കേരളം കാത്തിരുന്ന വിധി ഇന്ന്; നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് തീർപ്പ് കൽപ്പിക്കും

    കേരളം കാത്തിരുന്ന വിധി ഇന്ന്; നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് തീർപ്പ് കൽപ്പിക്കും

    നടിയെ ആക്രമിച്ച കേസിൽ കേരളം കാത്തിരിക്കുന്ന വിധി ഇന്ന്. എട്ടാം പ്രതി ദിലീപ് അടക്കം പത്ത് പ്രതികൾ കുറ്റക്കാരാണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ഉത്തരവ് പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി അടക്കം ആറ് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്

    കൃത്യത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയെന്നതടക്കമുള്ള കുറ്റങ്ങളാണ് ദിലിപിനെതിരെയുള്ളത്. ആറ് വർഷം നീണ്ട രഹസ്യ വിചാരണ പൂർത്തിയാക്കിയാണ് രാവിലെ 11 മണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി വിധി പറയുക

    2012 മുതൽ ദിലീപിന് തോന്നോട് വിരോധമുണ്ടെന്നും കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം ദിലീപിന്റെ അന്നത്തെ ഭാര്യയായ മഞ്ജു വാര്യരോട് പറഞ്ഞതാണ് പിണക്കത്തിന് കാരണമെന്നും നടി കോടതിയിൽ മൊഴി നൽകിയിരുന്നു. തന്നെ അറിയില്ലെന്ന ദിലീപിന്റെ വാദം പൾസർ സുനി കോടതിയിൽ തള്ളിയിരുന്നു.
     

  • "കളങ്കാവൽ" സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    "കളങ്കാവൽ" സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    "കളങ്കാവൽ" സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ 2 ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്ക് വെച്ച മമ്മൂട്ടി, തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു. ചിത്രത്തിനും തൻ്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.

    നായകനായി വിനായകനും പ്രതിനായകനായി മമ്മൂട്ടിയും വേഷമിട്ട ചിത്രത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക – നിരൂപക പ്രശംസയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു വേഷം ചെയ്യാനുള്ള ധൈര്യം കാണിക്കുന്ന സൂപ്പർതാരം, മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടാവില്ല എന്ന് അവർ അടിവരയിട്ട് പറയുന്നു. അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ച വെക്കുന്ന മമ്മൂട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പോലീസ് ഓഫീസർ ആയി വിനായകനും നൽകിയത്. അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു ശരീര ഭാഷയും സംസാര രീതിയും ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. പ്രേക്ഷകർ ഇന്നേ വരെ കാണാത്ത മമ്മൂട്ടിയെ ആണ് സംവിധായകൻ ജിതിൻ ഇതിലൂടെ സമ്മാനിച്ചത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒരിക്കൽ കൂടി കാമ്പുള്ള കഥയും അതിശയിപ്പിക്കുന്ന പ്രകടനവും കൊണ്ട് മഹാവിജയം സമ്മാനിക്കുന്ന മമ്മൂട്ടി മാജിക് ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.

    കേരളത്തിലെ തീയേറ്ററുകളിൽ വമ്പൻ ജന തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70  ലക്ഷം രൂപയാണ്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രം കേരളത്തിലെ 260 സ്‌ക്രീനുകളിൽ നിന്ന് 365 സ്‌ക്രീനുകളിലേക്ക് വർധിപ്പിച്ചിരുന്നു.

    ഗൾഫിലും ചിത്രത്തിന് റെക്കോർഡ് വിജയമാണ് ലഭിക്കുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത് വേഫറർ ഫിലിംസ്. കേരളത്തിൽ അഞ്ചു കോടിയോളമാണ് ചിത്രം നേടിയ ആദ്യ ദിന കളക്ഷൻ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

    ലോക’ ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന , കർണാടകം, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.