Author: admin

  • നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും

    നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും

    നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും

    നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാ വിധി ഈ മാസം 12ന് വിധിക്കും. കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് കുറ്റക്കാരായി കണ്ടെത്തിയത്. അതേസമയം കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു

    ഒന്നാം പ്രതി പൾസർ സുനിയെന്ന എൻഎസ് സുനിൽ, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ചാർളി തോമസ്, സനിൽ കുമാർ, ദീലീപ്, ശരത് ജി നായർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്

    നടിയെ ആക്രമിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം.
     

  • മധ്യപ്രദേശിൽ നാല് വനിതകളടക്കം 10 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി

    മധ്യപ്രദേശിൽ നാല് വനിതകളടക്കം 10 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി

    മധ്യപ്രദേശിൽ നാല് വനിതകളടക്കം 10 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി

    മധ്യപ്രദേശിൽ വീണ്ടും മാവോയിസ്റ്റുകൾ കീഴടങ്ങി. ബാലഘട്ട് ജില്ലയിൽ 10 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്. കീഴടങ്ങിയവരിൽ 4 സ്ത്രീകളുമുണ്ട്. രണ്ട് എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനയ്ക്ക് കൈമാറി. ബാലഘട്ടിൽ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് വീണ്ടും കീഴടങ്ങൽ.

    മോസ്റ്റ് വാണ്ടഡ് കമാൻഡർമാരിൽ ഒരാളായ സുരേന്ദർ എന്ന കബീർ ആണ് കീഴടങ്ങിയവരിൽ പ്രധാനി. 77 ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റാണ് കബീർ. ഇതോടെ ബാലഘട്ട്-മാണ്ഡ്ല മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഉന്നത മാവോയിസ്റ്റ് നേതാക്കളും ആയുധം താഴെ വെച്ചതായി സുരക്ഷാ സേന അവകാശപ്പെട്ടു.

    കീഴടങ്ങിയ മാവോയിസ്റ്റുകൾ രണ്ട് എകെ 47 റൈഫിളുകൾ, 40 റൗണ്ടുകളുള്ള രണ്ട് ഇൻസാസ് റൈഫിളുകൾ, 22 റൗണ്ടുകളുള്ള ഒരു എസ്എൽആർ റൈഫിൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ, ഡിറ്റനേറ്ററുകൾ എന്നിവയും പോലീസിന് കൈമാറി.
     

  • ഡോളറിന് തളർച്ച; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

    ഡോളറിന് തളർച്ച; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

    ഡോളറിന് തളർച്ച; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഡോളർ നേരിട്ട തളർച്ചയും രാജ്യാന്തരവിലയിലെ വർധനവുമാണ് സ്വർണവിലയിൽ വർധനവിന് കാരണം. കേരളത്തിൽ ഇന്ന് പവന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 95,640 രൂപയായി. 

    ഗ്രാമിന് 25 രൂപ ഉയർന്ന് 11,955 രൂപയിലെത്തി. രാജ്യാന്തര വില 4208 ഡോളറിൽ എത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഡിസംബർ 10ന് പണനയം പ്രഖ്യാപിക്കാനിരിക്കുകയാണ്. പലിശനിരക്ക് കുറയ്ക്കുകയാണെങ്കിൽ സ്വർണവില വീണ്ടും ഉയരും

    കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ ഉയർന്ന് 9890 രൂപയായി. വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളി വില 192 രൂപയാണ്‌
     

  • യഥാർഥ ഗൂഢാലോചന നടന്നത് എനിക്കെതിരെ; ക്രിമിനൽ പോലീസ് സംഘത്തിന്റെ കള്ളക്കഥ തകർന്നുവെന്ന് ദിലീപ്

    യഥാർഥ ഗൂഢാലോചന നടന്നത് എനിക്കെതിരെ; ക്രിമിനൽ പോലീസ് സംഘത്തിന്റെ കള്ളക്കഥ തകർന്നുവെന്ന് ദിലീപ്

    യഥാർഥ ഗൂഢാലോചന നടന്നത് എനിക്കെതിരെ; ക്രിമിനൽ പോലീസ് സംഘത്തിന്റെ കള്ളക്കഥ തകർന്നുവെന്ന് ദിലീപ്

    നടിയെ ആക്രമിച്ച കേസിൽ വെറുതെവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ദിലീപ്. സർവശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്തിൽ നിന്നാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ് പറഞ്ഞു. അതിന് അന്നുണ്ടായിരുന്ന ഒരു മേലുദ്യോഗസ്ഥയും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പോലീസുകാരും ചേർന്നാണ് എനിക്കെതിരെ നീങ്ങിയതെന്നും ദിലീപ് പറഞ്ഞു

    മുഖ്യ പ്രതിയെ കൂട്ടുപിടിച്ച് എനിക്കെതിരെ ക്രിമിനൽ പോലീസ് സംഘം എനിക്കെതിരെ കള്ളക്കഥ ഉണ്ടാക്കി. ഇന്ന് കോടതിയിൽ പോലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ തകർന്നു. യാഥാർഥ ഗൂഢാലോചന എനിക്കെതിരെയാണ്. കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു. ഈ ഒമ്പത് വർഷത്തോളം എനിക്ക് വേണ്ടി ആത്മാർഥമായി പ്രതിരോധിച്ച അഭിഭാഷകരോടും നന്ദി പറയുന്നുവെന്നും ദിലീപ് പ്രതികരിച്ചു

    കോടതിക്ക് പുറത്ത് ദിലീപിന്റെ അനുയായികൾ ആഘോഷപ്രകടനം നടത്തുകയാണ്. രാജ്യം ഉറ്റുനോക്കിയ കേസിൽ ഇന്നാണ് കോടതി വിധി പറഞ്ഞത്. കേസിലെ പത്ത് പ്രതികളിൽ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞു. അതേസമയം എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടു.
     

  • നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ; ദിലീപിനെ വെറുതെവിട്ടു

    നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ; ദിലീപിനെ വെറുതെവിട്ടു

    നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ; ദിലീപിനെ വെറുതെവിട്ടു

    രാജ്യം ഉറ്റുനോക്കിയിരുന്ന നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞു. കേസിലെ പത്ത് പ്രതികളിൽ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞു. അതേസമയം എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടു.

    എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കം എല്ലാം പ്രതികളും കോടതിയിൽ നേരത്തെ ഹാജരായിരുന്നു. ദിലീപ് ആദ്യം തന്റെ അഭിഭാഷകനായ അഡ്വ. രാമൻ പിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. പിന്നീട് അഭിഭാഷകർക്കൊപ്പം കോടതിയിലേക്ക് പോകുകയായിരുന്നു.

    കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ് സിപി, സലീം, പ്രദീപ്, ചാർളി തോമസ്, ദിലീപ്, സനൽകുമാർ, ശരത് ജി നായർ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവം നടന്ന് 3215 ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. 

    ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്താനായില്ലെന്ന് കോടതി വിധിയിൽ പറഞ്ഞു.
     

  • തൃശ്ശൂർ അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

    തൃശ്ശൂർ അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

    തൃശ്ശൂർ അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

    തൃശൂരിൽ കാട്ടാനയാക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അതിരപ്പള്ളി വെള്ളിക്കുളങ്ങര ചായപ്പൻകുഴി സ്വദേശി സുബ്രൻ(70) ആണ് മരിച്ചത്. ചായ കുടിക്കാനായി ജംഗ്ഷനിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. 

    കുട്ടിയാന അടക്കമുള്ള കാട്ടാനകളാണ് ഇവി തമ്പടിച്ചിരുന്നത്. സുബ്രനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഓഫീസിന് സമീപത്തുവെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. 

    പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സുബ്രന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്.
     

  • മഹാരാഷ്ട്രയിലെ നാസികിൽ കാർ 800 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേർ മരിച്ചു

    മഹാരാഷ്ട്രയിലെ നാസികിൽ കാർ 800 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേർ മരിച്ചു

    മഹാരാഷ്ട്രയിലെ നാസികിൽ കാർ 800 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേർ മരിച്ചു

    മഹാരാഷ്ട്രയിൽ കാർ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ നാസികിൽ കൽവൻ താലൂക്കിലെ സപ്തസ്രിങ് ഗർ ഗാട്ടിലാണ് അപകടമുണ്ടായത്. നാസിക് സ്വദേശികളായ ആറ് പേർ സഞ്ചരിച്ച ഇന്നോവ കാർ അപകടത്തിൽപെടുകയായിരുന്നു.

    കീർത്തി പട്ടേൽ (50), രസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്. നാസികിലെ സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവർ. 

    മൃതദേഹങ്ങൾ ഏറെ പണിപ്പെട്ടാണ് മുകളിലെത്തിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
     

  • പൾസർ സുനി മുതൽ ശരത് വരെ പത്ത് പ്രതികൾ; എട്ടാം പ്രതിയായ ദിലീപിനെ കാത്തിരിക്കുന്നത് എന്ത്

    പൾസർ സുനി മുതൽ ശരത് വരെ പത്ത് പ്രതികൾ; എട്ടാം പ്രതിയായ ദിലീപിനെ കാത്തിരിക്കുന്നത് എന്ത്

    പൾസർ സുനി മുതൽ ശരത് വരെ പത്ത് പ്രതികൾ; എട്ടാം പ്രതിയായ ദിലീപിനെ കാത്തിരിക്കുന്നത് എന്ത്

    നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. പത്ത് പ്രതികളാണ് കേസിലുള്ളത്. ഇതിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പൾസർ സുനി എന്ന എൻ എസ് സുനിയാണ് കേസിലെ ഒന്നാം പ്രതി

    മോഷണങ്ങളും ക്വട്ടേഷൻ പ്രവർത്തനങ്ങളും സ്ഥിരമാക്കിയ ക്രിമിനലാണ് സുനി. നടിയെ ഓടുന്ന വാഹനത്തിലിട്ട് പീഡിപ്പിച്ചതും ദൃശ്യങ്ങൾ പകർത്തിയതും സുനിയാണ്. മാർട്ടിൻ ആന്റണിയാണ് രണ്ടാം പ്രതി. ആക്രമിക്കപ്പെട്ട നടിയുടെ വാഹനം ഓടിച്ചിരുന്നത് മാർട്ടിൻ ആയിരുന്നു. കൃത്യത്തിൽ പ്രതികൾക്ക് സഹായം ചെയ്തുകൊടുത്തത് മാർട്ടിനായിരുന്നനു

    തമ്മനം മണിയെന്ന ബി മണികണ്ഠനാണ് മൂന്നാം പ്രതി. പൾസർ സുനിയുടെ സുഹൃത്തും സഹായം നൽകിയ വ്യക്തിയുമാണ്. വഹാനത്തിൽ വെച്ച് ആക്രമണത്തിൽ പങ്കുചേർന്നയാൾ. വിപി വിജീഷാണ് നാലാം പ്രതി. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ക്വട്ടേഷൻ ഗുണ്ടയാണ്. വാഹനത്തിൽ വെച്ച് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തു

    വടിവാൾ സലിം എന്ന എച്ച് സലീമാണ് അഞ്ചാം പ്രതി. ആലപ്പുഴ സ്വദേശിയായ ഇയാൾ ക്വട്ടേഷൻ ഗുണ്ടയാണ്. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളിയായി. പ്രദീപ് എന്നയാളാണ് ആറാം പ്രതി. പ്രതികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറിൽ ഇടയ്ക്ക് വന്ന് കയറുകയായിരുന്നു. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളിയായി

    ചാർലി തോമസ് ആണ് ഏഴാം പ്രതി. പ്രതികളെ കോയമ്പത്തൂരിൽ ഒളിവിൽ പോകാൻ സഹായിച്ചു. പി ഗോപാലകൃഷ്ണൻ എന്ന ദിലീപാണ് കേസിലെ എട്ടാം പ്രതി. ക്രിമിനൽ ഗൂഢാലോചനയിലെ മുഖ്യസൂത്രധാരനാണ്. കൃത്യം നടത്താൻ ഗൂഡാലോചന നടത്തുകയും അതിന് പണം നൽകുകയും ചെയ്തു

    മേസ്തിരി സനൽ എന്ന സനിൽകുമാറാണ് കേസിലെ ഒമ്പതാം പ്രതി. പ്രതികളെ ജയിലിൽ സഹായിച്ചു. അപ്പുണ്ണിയുമായും നാദിർഷയുമായും ഫോണിൽ സംസാരിക്കാൻ സഹായം നൽകിയത് ഇയാളാണ്. ദിലീപിന്റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ജി നായരാണ് പത്താം പ്രതി. തെളിവ് നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയത്‌
     

  • കൊല്ലത്ത് തെരുവ് നായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

    കൊല്ലത്ത് തെരുവ് നായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

    കൊല്ലത്ത് തെരുവ് നായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

    കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്. കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനെതിരെയാണ് കേസ്

    പേപ്പട്ടി ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാർ വിളിച്ചതിനെ തുടർന്നാണ് സുരേഷ് ചന്ദ്രനും കൂട്ടരും സ്ഥലത്തെത്തിയത്. പിന്നാലെ ഇവർ നായയെ തല്ലിക്കൊല്ലുകയായിരുന്നു

    ശാസ്താംകോട്ട പോലീസാണ് സുരേഷ് ചന്ദ്രനെതിരെ കേസെടുത്തത്. തെരുവ് നായയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
     

  • മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

    മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

    മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

    മലപ്പുറം: സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്. 

    ഇന്നലെ രാത്രിയിലാണ് വീട്ടില്‍ വെച്ച് കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം.