മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പീഡനക്കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകി. ബിഎൻഎസ് 366 വകുപ്പ് പ്രകാരമാണ് രാഹുൽ ഹർജി നൽകിയത്

കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണവിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം സാധിക്കും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി തേടാം. ബലാത്സംഗ കേസുകളിൽ കോടതിക്ക് ഇതിൽ ഇളവ് വരുത്താനുമാകും

പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം. എന്നാൽ ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഈ വകുപ്പ് പ്രകാരം ഹർജി കേൾക്കണമെന്ന് മാത്രമാണ് ഹർജിയിലെ ആവശ്യം.
 

Comments

Leave a Reply

Your email address will not be published. Required fields are marked *