തിരുവനന്തപുരത്ത് എൽഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരത്ത് സ്ഥാനാർഥിയ്ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. കഠിനംകുളത്ത് എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ബന്ധുക്കൾക്കുമാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ്ര

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെ രാത്രി 9 മണിയോടെ ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം തെറിവിളിയും ബഹളവും നടത്തുന്നത് കണ്ടത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് മാക്‌സ്വെല്ലിന് ആദ്യം മർദനമേറ്റു. തടയാനായി ചെന്ന എയ്ഞ്ചലിനെയും മർദിച്ചു.

മർദനമേറ്റു തറയിൽ വീണ ഇവരുടെ കാലിൽ തടി കൊണ്ട് അടിച്ചു. കഠിനംകുളം പോലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്താൻ വൈകിയതോടെ എയ്ഞ്ചൽ ഭർത്താവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ എത്തിയപ്പോഴേക്കും കൂടുതൽ പേരെത്തി അവരെയും ആക്രമിക്കുകയായിരുന്നു. 

Comments

Leave a Reply

Your email address will not be published. Required fields are marked *