കാനത്തിൽ ജമീല എംഎൽഎയുടെ സംസ്‌കാരം ചൊവ്വാഴ്ച; കൊയിലാണ്ടിയിൽ ഹർത്താൽ ആചരിക്കും

കാനത്തിൽ ജമീല എംഎൽഎയുടെ സംസ്‌കാരം ചൊവ്വാഴ്ച; കൊയിലാണ്ടിയിൽ ഹർത്താൽ ആചരിക്കും

അന്തരിച്ച എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാവിലെ എട്ട് മണി മുതൽ 10 മണി വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിൽ പൊതുദർശനം നടക്കും. ഇതിന് ശേഷം ഭൗതിക ദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും. 

രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മൃതദേഹം കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും. 

ബുധനാഴ്ച വൈകിട്ട് 4.20ന് കൊയിലാണ്ടിയിൽ മൗനജാഥയും അനുശോചന യോഗവും നടക്കും. എംഎൽഎയോടുള്ള ആദര സൂചകമായി കൊയിലാണ്ടിയിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ച വരെ കടകൾ അടച്ചിടുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *