ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്സാപ്പ് സ്റ്റാറ്റസുമാക്കി

ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത് യുവാവ്. തിരുനെൽവേലി സ്വദേശി എസ് ബാലമുരുഗനാണ്(32) ഭാര്യ ശ്രീപ്രിയയെ(30) വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തിയായിരുന്നു കൊലപാതകം. മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത ശേഷം വഞ്ചനക്കുള്ള പ്രതിഫലം മരണം എന്ന കുറിപ്പോടെ വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കുകയും ചെയ്തു.
അകന്ന ബന്ധുവുമായുള്ള ഭാര്യയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുഗനും ശ്രീപ്രിയയും ഏതാനും നാളുകളായി അകന്നു കഴിയുകയായിരുന്നു. നാല് മാസം മുമ്പാണ് ശ്രീപ്രിയ കോയമ്പത്തൂരിലെത്തിയത്. ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഗാന്ധിപുരത്തിന് സമീപം ഹോസ്റ്റലിലായിരുന്നു താമസം.
ബാലമുരുഗന്റെ അകന്ന ബന്ധുവായ രാജ എന്നയാളുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബാലമുരുഗൻ ഈ ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. പക്ഷേ ശ്രീപ്രിയ വിസമ്മതിച്ചു. ഇതിനിടെ രാജ ശ്രീപ്രിയക്കൊപ്പമുള്ള സ്വകാര്യ ചിത്രം ബാലമുരുഗന് അയച്ചു കൊടുത്തു. ഇത് കണ്ട് രോഷാകുലനായാണ് ഇയാൾ വീണ്ടും കോയമ്പത്തൂരിലെത്തി ഭാര്യയെ വെട്ടിക്കൊന്നത്.
Leave a Reply