വിജയ്‌ക്ക് തിരിച്ചടി; ടിവികെയ്ക്ക് പുതുച്ചേരിയിൽ റാലി നടത്താൻ അനുമതിയില്ല
ചെന്നൈ: ഡിസംബർ നാലിന് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പുതുച്ചേരിയിൽ വച്ച് നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി ലഭിച്ചില്ല. പുതുച്ചേരി പൊലീസ് മേധാവിയാണ് ടിവികെ സമർപ്പിച്ച അപേക്ഷ തള്ളിയത്.
പുതുച്ചേരിയിൽ റാലി സംഘടിപ്പിച്ചാൽ വില്ലുപുരം, കടലൂർ, തിരുവണ്ണാമല എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളെത്താൻ സാധ‍്യതയുണ്ടെന്നും അത് തിക്കിനും തിരക്കിനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവി ടിവികെയുടെ അപേക്ഷ തള്ളിയത്.

Leave a Reply