നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

ന‍്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. സോണിയ ഗാന്ധി കേസിൽ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്.

നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ഇരുവർക്കുമെതിരേയുള്ള ആരോപണം.

പൊലീസ് ഇക്കണോമിക് ഒഫൻസസ് വിംഗ് ആറു പേർക്കെതിരേ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്. രാഹുലിനും സോണിയയ്ക്കും പുറമെ സാം പിത്രോദ അടക്കം മൂന്നു പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടിയുടെ ലാഭം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വന്തമാക്കിയെന്ന് ഡൽഹി റോസ് അവന‍്യൂ കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ആരോപിച്ചിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് യങ് ഇന്ത‍്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്.

Comments

Leave a Reply

Your email address will not be published. Required fields are marked *