ചെങ്കോട്ട സ്‌ഫോടനം: മുസമ്മലും ഷഹീനും ദമ്പതികൾ; വിവാഹം ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങുന്നതിനായി

ചെങ്കോട്ട സ്‌ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികൾ. ഷഹീൻ തന്റെ കാമുകി അല്ലെന്നും ഭാര്യയാണെന്നും മുസമ്മൽ മൊഴി നൽകി. 2023ലാണ് വിവാഹം കഴിഞ്ഞത്. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരം വിവാഹിതരായെന്നാണ് മൊഴി
ഭീകര പ്രവർത്തനങ്ങൾക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീൻ സഹായിച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു വിവാഹമെന്നും മുസമ്മൽ പറഞ്ഞു. അതേസമയം അറസ്റ്റിലായ ഫരീദാബാദ് സ്വദേശി സോയാബ് ആണ് മുഖ്യപ്രതി ഉമർ നബിക്ക് ഒളിവിൽ പോകാൻ സഹായം നൽകിയതെന്ന് എൻഐഎ കണ്ടെത്തി
അൽ ഫലാഹ് സർവകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഇയാൾക്ക് ജോലി നേടാൻ സഹായം നൽകിയത് മുസമ്മലായിരുന്നു. പ്രതിമാസം 10,000 രൂപയായിരുന്നു ശമ്പളം. സ്‌ഫോടനത്തിന് പത്ത് ദിവസം മുമ്പ് വരെ ഉമർ നബി താമസിച്ചിരുന്നത് സോയാബ് എടുത്തു നൽകിയ മുറിയിലാണ്. പൊട്ടിത്തെറിച്ച ഐ20 കാർ ക്യാമ്പസിന് പുറത്തെത്തിച്ചും സോയാബാണ്.
Leave a Reply